സംയുക്ത പാണിഗ്രാഹി
(സംജുക്ത പാണിഗ്രാഹി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയയായ ഒഡിസി നർത്തകിയാണ് സംജുക്ത പാണിഗ്രാഹി (Oriya: ସଂଯୁକ୍ତା ପାଣିଗ୍ରାହୀ) (24 August 1944 – 24 June 1997).[1] ഒഡിസി പാരമ്പര്യ നൃത്ത രൂപത്തെ ലോകത്തിന് പരിചയപ്പെുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.[2][3]
സംജുക്ത പാണിഗ്രാഹി | |
---|---|
ജനനം | |
മരണം | 24 ജൂൺ 1997 | (പ്രായം 52)
തൊഴിൽ | ഒഡിസി നർത്തകി |
സജീവ കാലം | 1950s- 1997 |
പുരസ്കാരങ്ങൾ | പത്മശ്രീ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം |
1975 ൽ പത്മശ്രീയും 1976 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചു. നിരവധി വിദേശ രാജ്യങ്ങളിൽ അവതരണം നടത്തി.
പരിശീലനം
തിരുത്തുകനാലാം വയസു മുതൽ ഗുരു കേളു ചരൺ മഹാപാത്രയുടെ പക്കൽ നൃത്ത പഠനം ആരംഭിച്ചു.
ചെന്നൈ കലാക്ഷേത്രയിൽ രുക്മിണി ദേവി അരുൺഡേലിന്റെ ശിഷ്യത്വത്തിൽ നൃത്ത പഠനം നടത്തി. കഥകളിയും പഠിച്ചു. 1952 ൽ കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ഒന്നാം സ്ഥാനം നേടി.
ഗായകനായ ഭർത്താവ് രഘുനാഥുമൊത്ത് നിരവധി വേദികൾ പങ്കിട്ടു. 1976 ൽ സംയുക്തമായി രണ്ടു പേർക്കും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.
അവലംബം
തിരുത്തുക- ↑ "Sanjukta at odissivilas". Archived from the original on 2016-03-04. Retrieved 2017-03-29.
- ↑ Sanjukta: the danseuse who revived Odissi Indian Express, 25 June 1997.
- ↑ Sanjukta Panigrahi, Indian Dancer, 65 New York Times, 6 July 1997.
പുറം കണ്ണികൾ
തിരുത്തുക- Jack Anderson, Dance: Sanjukta Panigrahi in The New York Times, 14 October 1984 accessed at 31 July 2006
- Sanjukta Panigrahi Images