സംഗീതരത്നാകരം
ഭാരതീയ സംഗീതശാസ്ത്രത്തിലെ ഏറ്റവും ആധികാരികവും പ്രാമാണികവുമായ കൃതികളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഗ്രന്ഥമാണ് ശാർങ്ഗദേവൻ രചിച്ച സംഗീതരത്നാകരംसङ्गीतरत्नाकर, (IAST: Saṅgīta ratnākara), അക്ഷരാർത്ഥത്തിൽ " "Ocean of Music and Dance"" .[1]. സംഗീതരത്നാകരത്തിലെ അടിസ്ഥാനവ്യവസ്ഥകളാണു് പിൽക്കാലത്ത് കർണ്ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ആധികാരികതത്വമായി കണക്കാക്കപ്പെട്ടിരുന്നത്. [2] പതിമൂന്നാം നൂറ്റാണ്ടിൽ സംസ്‌കൃതത്തിൽ ശാർംഗദേവ (शार्ङ्गदेव) രചിച്ച ഈ ഗ്രന്ഥം ഹിന്ദുസ്ഥാനി സംഗീതവും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ കർണാടക സംഗീത പാരമ്പര്യങ്ങളും ഇതിനെ ഒരു നിർണായക ഗ്രന്ഥമായി കണക്കാക്കുന്നു.[3]ഗ്രന്ഥകർത്താവ് മഹാരാഷ്ട്രയിലെ ദേവഗിരിയുടെ തലസ്ഥാനമായ യാദവ രാജവംശത്തിലെ രാജാവായ സിംഘാന രണ്ടാമന്റെ (1210–1247) കൊട്ടാരത്തിന്റെ ഭാഗമായിരുന്നു.[4]
ഏഴ് അദ്ധ്യായങ്ങളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നതിനാൽ ഈ ഗ്രന്ഥം സപ്താദ്ധ്യായി എന്നും അറിയപ്പെടുന്നു. ഇവയിൽ ആദ്യത്തെ ആറ് അദ്ധ്യായങ്ങളും സംഗീതത്തിനേയും സംഗീതോപകരണങ്ങളേയും കുറിച്ചു പ്രതിപാദിക്കുമ്പോൾ ഏഴാമത്തേതായ ‘നർത്തനാദ്ധ്യായം’ നൃത്തത്തിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നു[5].
എ. ഡി. 1210 നും 1247 നും ഇടയ്ക്ക് ദേവഗിരിയിലെ (ഇപ്പോൾ ദക്ഷിണ മഹാരാഷ്ട്രത്തിലെ ദൗലത്താബാദ്) രാജാവായ ഇമ്മാഡി ദേവരായരുടെ കാര്യാലയത്തിൽ രാജസേവകനായ ശാർങ്ഗദേവൻ ആണ് സംഗീതരത്നാകരം രചിച്ചത്. സംസ്കൃത പണ്ഡിതനായിരുന്ന ശാർങ്ഗദേവന് തമിഴിലും വ്യുത്പത്തി ഉണ്ടായിരുന്നു. ധ്രുവചലവീണ പരീക്ഷണങ്ങളെപ്പറ്റി ഭരതനു ശേഷം മാതംഗനും ശാർങ്ഗദേവനുമാണ് വിശദമായി പരാമർശിക്കുന്നത്. രാഗങ്ങൾ എണ്ണമറ്റതാണെന്നും ദേശവ്യത്യാസമനുസരിച്ച് അതിന്റെ മേന്മയിലും ഭാവത്തിലും ഘടനയിലും മറ്റും വ്യത്യാസമുണ്ടാകുന്നുവെന്നും ബൃഹദ്ദേശി വെളിപ്പെടുത്തി. മേളജന്യ വ്യവസ്ഥ വന്നതോടുകൂടി ശാർങ്ഗദേവന്റെ രാഗ ലക്ഷണ വർണ്ണനകളിൽ പലതും അപ്രസിദ്ധങ്ങളായി. സംഗീതരത്നാകരത്തെ അവലംബിച്ച് പിൽക്കാലത്തു് പല വ്യാഖ്യാനങ്ങളും പാഠങ്ങളും ഉണ്ടായിട്ടുണ്ടു്. ഇവയിൽ പ്രധാനപ്പെട്ടവയാണു് സിംഹഭൂപാലന്റെ സംഗീതസുധാകരം(ഏ.1330), കല്ലീനാഥന്റെ കലാനിധി (ഏ.1430) എന്നിവ.
അദ്ധ്യായങ്ങൾ
തിരുത്തുകസംഗീതപ്രശംസയോടെയാണ് ശാർങ്ഗദേവൻ സംഗീതരത്നാകരത്തിലെ അദ്ധ്യായങ്ങൾ ആരംഭിക്കുന്നത്.[6]
സ്വരാദ്ധ്യായം
തിരുത്തുകശരീരോത്പത്തി, നാദോത്പത്തി, ശ്രുതി, ജാതി, ശുദ്ധ, വികൃതസ്വരങ്ങൾ, സ്വരങ്ങളുടെ കുലങ്ങൾ, നിറം, ദ്വീപം, ഋഷി, ദേവത, ഛന്ദസ്സ്, സാധാരണ, കാകാല്യാന്തരങ്ങളിൽ പ്രയോഗങ്ങൾ, വർണ്ണം, ലക്ഷണം, 63 അലങ്കാരങ്ങൾ, 13 വിവിധ അലങ്കാരങ്ങൾ, ഗ്രഹം, അംശം തുടങ്ങിയവയുടെ ലക്ഷണങ്ങൾ, കപാലം, കമ്പളം തുടങ്ങിയ ഗീതങ്ങൾ എന്നിവ ആദ്യത്തെ അദ്ധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
രാഗവിവേകാദ്ധ്യായം
തിരുത്തുകഈ അദ്ധ്യായത്തിൽ ഗ്രാമരാഗം, ഉപരാഗം, ഭാഷാ, വിഭാഷാ, ആന്തരഭാഷാ, രാഗാംഗം, ഭാഷാംഗം, ഉപാംഗം, ക്രിയാംഗം, തുടങ്ങിയവയുടെ ലക്ഷണങ്ങൾ വർണ്ണിക്കുന്നു.
പ്രകീർണ്ണ അദ്ധ്യായം
തിരുത്തുകമൂന്നാമത്തെ പ്രകീർണ്ണ അധ്യായത്തിൽ വാഗ്ഗേയകാരകർ, ഗാന്ധർവ്വർ, സ്വരാദി ഗായകർ, സ്വരാദി ഗായികമാർ, ഗായകഗുണദോഷങ്ങൾ, ശാരീരലക്ഷണം, ശാരീരദോഷം, ഗമകലക്ഷണം, തുടങ്ങിയവ പ്രതിപാദിച്ചിരിക്കുന്നു.
പ്രബന്ധാദ്ധ്യായം
തിരുത്തുകനാലാമത്തെ പ്രബന്ധാദ്ധ്യായത്തിലാണ് ദാതുക്കൾ, അംഗങ്ങൾ, ജാതികൾ, ശുട, ഛായാലഗലക്ഷണം, ശൂടപ്രബന്ധം, ഗീതങ്ങളിലെ ഗുണദോഷങ്ങൾ എന്നിവയുള്ളത്.
താള അദ്ധ്യായം
തിരുത്തുകഅഞ്ചാമത്തെ അദ്ധ്യായത്തിലാണ് മാർഗ താളങ്ങളിലെ ക്രമം,അവയിലെ എട്ടു വിധം കലകൾ, ഗുരു ലഘുക്കളുടെ പ്രമാണം, മാത്രാലക്ഷണം, യതി, ലയം തുടങ്ങിയവയുടെ ലക്ഷണങ്ങൾ, ദേശാദി താള ലക്ഷണം എന്നിവ അടങ്ങിയിരിക്കുന്നത്.
വാദ്യാദ്ധ്യായം
തിരുത്തുകഅനേകം വാദ്യങ്ങളുടെ ലക്ഷണങ്ങളാണ് ഈ അദ്ധ്യായത്തിലെ പ്രതിപാദ്യം
നർത്തനാദ്ധ്യായം
തിരുത്തുകഏഴാമത്തെ നർത്തനാദ്ധ്യായത്തിൽ നർത്തനഭേദങ്ങൾ, പലവിധ രസഭാവങ്ങൾ തുടങ്ങിയവ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.
വ്യാഖ്യാനങ്ങൾ
തിരുത്തുകസിംഹഭൂപാലൻ, കുംഭകർണൻ, കല്ലീനാഥൻ എന്നിവർ സംഗീതരത്നാകരത്തിന്റെ വ്യാഖ്യാനങ്ങൾ സംസ്കൃത ഭാഷയിൽ രചിച്ചിട്ടുണ്ട്. ഗംഗാരാമൻ എന്ന പണ്ഡിതൻ ഹിന്ദിയിലും വ്യാഖ്യാനമെഴുതിയിട്ടുണ്ട്. [7]
സംഗീതരത്നാകരത്തിൽ 250 ൽപ്പരം രാഗങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അവയിൽ ബംഗാള, ഭൈരവി, ധന്യാസി, ഛായാനാട്ട, ഘണ്ടാരവ, കാംബോജി, ലളിത, മാളവശ്രീ, മാളവി,നാട്ട, പ്രതാപ വരാളി, രവിചന്ദ്രിക, ശങ്കരാഭരണ, ശ്രീരാഗ, ടക്ക, തരംഗിണി, തോഡി, നസന്ത,വേളാവലി തുടങ്ങിയവയിൽ ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ആവക രാഗനാമങ്ങൾ ഇന്നും കർണ്ണാടക സംഗീതത്തിൽ ശോഭിക്കുന്നു.[8]
ശാർങ്ഗദേവന്റെ ശുദ്ധ-വികൃത സ്വരജാതികൾ
തിരുത്തുക22 ശ്രുതികളെ കണക്കാക്കി, അവയിൽ ശുദ്ധങ്ങളും(fundamental) വികൃതങ്ങളും(derived)എന്നു തരം തിരിച്ച് ശാർങ്ഗദേവൻ സ്വരങ്ങലെ ഇനം തിരിച്ചു. അവ ഇപ്രകാരമാണു്:
നമ്പർ | ശുദ്ധസ്വരങ്ങൾ | വികൃതസ്വരങ്ങൾ |
---|---|---|
1 | (കൈശികി) നിഷാദം | |
2 | കാകളി നിഷാദം | |
3 | ച്യൂതഷഡ്ജം | |
4 | ഷഡ്ജം | അച്യുതഷഡ്ജം |
5 | ||
6 | ||
7 | ഋഷഭം | വികൃതഋഷഭം |
8 | ||
9 | ഗാന്ധാരം | |
10 | സാധാരണഗാന്ധാരം | |
11 | അന്തരഗാന്ധാരം | |
12 | ച്യുതമധ്യമം | |
13 | മധ്യമം | അച്യുതമധ്യമം |
14 | ||
15 | ||
16 | കൈകിശിപഞ്ചമം | |
17 | പഞ്ചമം | |
18 | ||
19 | ||
20 | ധൈവതം | വികൃതധൈവതം |
21 | ||
22 | നിഷാദം |
അവലംബം
തിരുത്തുക- ↑ Rens Bod (2013). A New History of the Humanities: The Search for Principles and Patterns from Antiquity to the Present. Oxford University Press. p. 116. ISBN 978-0-19-164294-4.
- ↑ Emmie te Nijenhuis (1977). Musicological literature, Volume 6, Part 1. Harrassowitz. pp. 12, 33–34. ISBN 978-3-447-01831-9., Quote: "The largest work that has for a long time been the most important source of information on the ancient period, is the famous Samgitaratnakara written by Sarngadeva in the first half of the thirteenth century."
- ↑ Reginald Massey; Jamila Massey (1996). The Music Of India. Abhinav Publications. pp. 42–43. ISBN 978-81-7017-332-8.
- ↑ S.S. Sastri (1943), Sangitaratnakara of Sarngadeva, Adyar Library Press, ISBN 0-8356-7330-8, pages v-x
- ↑ Rens Bod (2013). A New History of the Humanities: The Search for Principles and Patterns from Antiquity to the Present. Oxford University Press. p. 116. ISBN 978-0-19-164294-4.
- ↑ ദക്ഷിണേന്ത്യൻ സംഗീതം രണ്ടാം ഭാഗം എ. കെ. രവീന്ദ്രനാഥ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2009. 8 - 10 പ്രിന്റ്
- ↑ Krishna, Rai Anand. "The Yadavas of Devagiri and Their Times - A Brief Note." Sarngadeva and His Sangita-ratnakara. New Delhi: Sangeet Natak Akademi, 1998. 25-36. Print.
- ↑ Sen, Sailendra Nath. Ancient Indian History and Civilization. New Delhi: New Age International, 1988. Print.
ഗ്രന്ഥസൂചിക
തിരുത്തുക- Daniélou, Alain (1949). Northern Indian Music, Volume 1. Theory & technique; Volume 2. The main rāgǎs. London: C. Johnson. OCLC 851080.
- Kaufmann, Walter (1968). The Ragas of North India. Oxford & Indiana University Press. ISBN 978-0253347800. OCLC 11369.
- Lidova, Natalia (2014). "Natyashastra". Oxford University Press. doi:10.1093/obo/9780195399318-0071.
{{cite journal}}
: Cite journal requires|journal=
(help) - Martinez, José Luiz (2001). Semiosis in Hindustani Music. Motilal Banarsidass. ISBN 978-81-208-1801-9.
- Mehta, Tarla (1995). Sanskrit Play Production in Ancient India. Motilal Banarsidass. ISBN 978-81-208-1057-0.
- Randel, Don Michael (2003). The Harvard Dictionary of Music (fourth ed.). Cambridge, MA: Harvard University Press. ISBN 978-0-674-01163-2.
- Rowell, Lewis (2015). Music and Musical Thought in Early India. University of Chicago Press. ISBN 978-0-226-73034-9.
- R.K. Shringy (2007). Sangita Ratnakara of Sarngadeva: Sanskrit text and English translation, 2 volumes. Munshiram Manoharlal., OCLC 5051774
- Te Nijenhuis, Emmie (1974), Indian Music: History and Structure, BRILL Academic, ISBN 90-04-03978-3
- Titon, Jeff Todd; Cooley; Locke; McAllester; Rasmussen (2008). Worlds of Music: An Introduction to the Music of the World's Peoples. Cengage. ISBN 978-0-534-59539-5.