സംഗീതത്തെ ജീവശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെ പഠിക്കുന്ന ഒരു ശാസ്ത്രശാഖയാണ് സംഗീത ജീവശാസ്ത്രം അഥവാ ബയോ മ്യൂസിക്കോളജി (Biomusicology). 1991-ൽ നില്സ് എൽ. വാലിൻ ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. സംഗീത മനഃശാസ്ത്രം, സംഗീതശാസ്ത്രം എന്നിവയുടെ വിവിധ ശാഖകൾ വിശദീകരിക്കുന്ന ശാസ്ത്രശാഖയാണിത്. പരിണാമസംഗീതശാസ്ത്രം, താരതമ്യ സംഗീതശാസ്ത്രം എന്നിവ ഇതിന്റെ ഭാഗങ്ങളാണ്[1]. പരിണാമ സംഗീതശാസ്ത്രത്തിൽ സംഗീതത്തിന്റെ തുടക്കം, ജീവികളിലെ സംഗീതാത്മക പ്രതികരണം, തുടങ്ങിയവ വിശദീകരിക്കുന്നു. നാഡീയസംഗീതശാസ്ത്രത്തിൽ സംഗീതവുമായി ബന്ധപ്പെട്ട നാഡീകേന്ദ്രങ്ങളെക്കുറിച്ചും പഠിക്കുന്നു. താരതമ്യ സംഗീതശാസ്ത്രത്തിൽ, സംഗീതത്തിൻറെ പ്രാധാന്യം, ജീവികളിൽ സംഗീതം ഉണ്ടാക്കുന്ന മാറ്റം, അവയുടെ പെരുമാറ്റത്തിലെ സവിശേഷതകൾ തുടങ്ങിയവ പഠിക്കുന്നു. പ്രായോഗിക മനഃശാസ്ത്രത്തിൽ സംഗീതത്തിന്റെ ചികിത്സാ സാധ്യതകൾ പരിഗണിക്കുന്നു. മനോരോഗ ചികിത്സയിൽ ആണ് ഇതിന്റെ സാധ്യത കൂടുതലായി ഉള്ളത്. കൂടാതെ, പഠനത്തിൽ സംഗീതത്തിന് ചെലുത്താവുന്ന സ്വാധീനത്തെക്കുറിച്ചും വിശദീകരിക്കുന്നു. ബയോ മ്യൂസിക്കോളജി പ്രധാനമായും മനുഷ്യരുമായി ബന്ധപ്പെട്ട സംഗീത മേഖലകളെ പരാമർശിക്കുമ്പോൾ സുവോമ്യൂസിക്കോളജി മറ്റു ജീവികളിൽ സംഗീതം ഉണ്ടാക്കുന്ന സ്വാധീനത്തെപ്പറ്റി പഠിക്കുന്നു.

Louis Gallait - Power of Music - Walters 37134. (ലൂയിസ് ഗല്ലയ്റ്റിൻറ സംഗീതത്തിൻറെ ശക്തി എന്ന ചിത്രം. ഒരു പഴയ കല്ലറയ്ക്കു മുന്നിൽ വിശ്രമിക്കുന്ന ഒരു സഹോദരനും സഹോദരിയും. സഹോദരൻ ഒരു വയലിൻ വായിച്ചുകൊണ്ട് കൂടപ്പിറപ്പിനെ സാന്ത്വനിപ്പിക്കുവാൻ ശ്രമിക്കുകയും അവൾ മാനസികവും ശാരീരികവുമായ എല്ലാ വ്യഥകളേയും വിസ്മൃതിയിലാഴ്ത്തി  ഗാഢനിദ്രയിലേയ്ക്കു വഴുതിവീഴുകയും ചെയ്യുന്നു.)
  1. Wallin, N. L. (1991): Biomusicology: Neurophysiological, Neuropsychological and Evolutionary Perspectives on the Origins and Purposes of Music, Stuyvesant, NY: Pendragon Press.
"https://ml.wikipedia.org/w/index.php?title=സംഗീതജീവശാസ്ത്രം&oldid=3097805" എന്ന താളിൽനിന്ന് ശേഖരിച്ചത്