സംഗയ്റ്റ് അസർബെയ്ജാൻ തലസ്ഥാനമായ ബാകുവിൽ നിന്ന് ഏകദേശം 31 കിലോമീറ്റർ (19 മൈൽ) അകലെ കാസ്പിയൻ കടലിന് സമീപം സ്ഥിതിചെയ്യുന്ന അസർബെയ്ജാനിലെ രണ്ടാമത്തെ വലിയ നഗരമാണ്. ഏകദേശം 345,300 ജനസംഖ്യയുള്ള ഈ നഗരം തലസ്ഥാനമായ ബാകുവിന് ശേഷം അസർബൈജാനിലെ രണ്ടാമത്തെ വലിയ നഗരമാണ്.

സംഗയ്റ്റ്

Sumqayıt
City
Skyline of സംഗയ്റ്റ്
ഔദ്യോഗിക ചിഹ്നം സംഗയ്റ്റ്
Coat of arms
സംഗയ്റ്റ് is located in Azerbaijan
സംഗയ്റ്റ്
സംഗയ്റ്റ്
Coordinates: 40°35′23″N 49°40′07″E / 40.58972°N 49.66861°E / 40.58972; 49.66861
Country Azerbaijan
RegionAbsheron
Founded22 November 1949
ഭരണസമ്പ്രദായം
 • MayorZakir Farajov
വിസ്തീർണ്ണം
 • ആകെ90 ച.കി.മീ.(30 ച മൈ)
ഉയരം
26 മീ(85 അടി)
ജനസംഖ്യ
 • ആകെ358,675
 • ജനസാന്ദ്രത4,000/ച.കി.മീ.(10,000/ച മൈ)
 • Population Rank in Azerbaijan
2nd
സമയമേഖലUTC+4 (AZT)
വെബ്സൈറ്റ്www.sumqayit-ih.gov.az

ചരിത്രം

തിരുത്തുക

മധ്യകാല ചരിത്രം

തിരുത്തുക

ചരിത്രകാരന്മരുടെ അഭിപ്രായ പ്രകാരം, മെഡിയൻ ഗോത്രങ്ങളാണ് ഈ പ്രദേശത്ത് അധിവസിച്ചിരുന്നത്. നിർമ്മാണ മേഖലയിലെ കുതിച്ചുചാട്ടത്തിനിടയിൽ, ഭരണനിർവ്വഹണ കെട്ടിടത്തിനായി അടിത്തറ കുഴിച്ചെടുക്കുമ്പോൾ, ഒരു പുരാതന വഴിയമ്പലത്തിന്റെ അവശിഷ്ടങ്ങളൊടൊപ്പം വ്യക്തിഗത വസ്തുക്കളും അടുക്കള ഉപകരണങ്ങളും സൈറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു.

1580-ൽ, ഇംഗ്ലീഷ് സഞ്ചാരിയായ എച്ച്. ബാരോ തന്റെ രചനകളിൽ സംഗൈറ്റിനെ പരാമർശിച്ചപ്പോഴും, 1858-ൽ, അലക്സാണ്ടർ ഡുമാസ് ട്രിപ്പ് ടു കോക്കസസ് എന്ന തന്റെ ഓർമ്മക്കുറിപ്പുകളിൽ ഈ പ്രദേശത്തെക്കുറിച്ച് എഴുതിയപ്പോഴുമുള്ളതാണ് ഈ താസമകേന്ദ്രങ്ങളേക്കുറിച്ചുള്ള ആദ്യകാല റിപ്പോർട്ടുകൾ. 1920-കളിൽ സോവിയറ്റ് യൂണിയൻ ഈ പ്രദേശത്തിന്റെ നിയന്ത്രണം നേടുന്നത് വരെ കാര്യമായ ഒന്നുംതന്നെ ഈ പ്രദേശത്ത് സൃഷ്ടിച്ചിട്ടിരുന്നില്ല.[2]

സോവിയറ്റ് കാലഘട്ടം

തിരുത്തുക

മിഖായേൽ ഗോർബച്ചേവ് ആരംഭിച്ച ഗ്ലാസ്നോസ്റ്റ് രാഷ്ട്രീയത്തെത്തുടർന്ന്, അസർബൈജാനി എസ്എസ്ആറിന്റെ സ്വയംഭരണ പ്രദേശമായ നാഗോർണോ-കരാബാഖ്[3] ഉൾപ്പെടെയുള്ള സോവിയറ്റ് യൂണിയന്റെ വിവിധ പ്രദേശങ്ങളിൽ ആഭ്യന്തര കലാപവും വംശീയ കലഹങ്ങളും വളർന്നുകൊണ്ടിരുന്നു.

1988 ഫെബ്രുവരി 27 മുതൽ 29 വരെ പ്രാദേശിക അർമേനിയൻ ജനതയ്‌ക്കെതിരെ നടന്ന സംഗയിറ്റ് വംശഹത്യ, നാഗോർണോ-കറാബാക്ക് സംഘർഷത്തിന്റെ തുടക്കത്തിലെ അക്രമാസക്തമായ സംഭവങ്ങളിലൊന്നായിരുന്നു.[4] 30-ലധികം ആളുകൾ കൊല്ലപ്പെടുകയും 200-ഓളം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് അഭയാർത്ഥികളെ ഉണ്ടാക്കുകയും ചെയ്ത ഇതിലെ ഇരകളിൽ ഭൂരിഭാഗവും ജനസംഖ്യയുടെ ഒരു വലിയ ന്യൂനപക്ഷമായിരുന്ന അർമേനിയക്കാരായിരുന്നു.[5]

റിപ്പബ്ലിക് യുഗം

തിരുത്തുക

ഒന്നാം നഗോർണോ-കറാബാഖ് യുദ്ധത്തിനുശേഷം, പ്രധാനമായും ഖുബാദ്‌ലി, സെംഗിലാൻ പ്രദേശങ്ങളിൽ നിന്ന് ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട നിരവധി അസർബെയ്ജാനി അഭയാർത്ഥികളുടെ താമസകേന്ദ്രമായി ഈ നഗരം മാറി. 1994-ൽ, ഹെയ്ദർ അലിയേവ് നഗരമേഖലയിൽ വൻ തോതിലുള്ള സ്വതന്ത്ര സാമ്പത്തിക മേഖലാ പദ്ധതിക്ക് തുടക്കമിട്ടു.

കാലാവസ്ഥ

തിരുത്തുക
Sumqayit പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 6.7
(44.1)
6.3
(43.3)
9.8
(49.6)
17.0
(62.6)
22.5
(72.5)
27.6
(81.7)
30.7
(87.3)
32.0
(89.6)
26.0
(78.8)
19.5
(67.1)
15.9
(60.6)
9.3
(48.7)
18.61
(65.49)
ശരാശരി താഴ്ന്ന °C (°F) 1.3
(34.3)
1.1
(34)
3.4
(38.1)
8.6
(47.5)
13.8
(56.8)
18.8
(65.8)
21.7
(71.1)
21.8
(71.2)
18.2
(64.8)
12.5
(54.5)
10.1
(50.2)
3.6
(38.5)
11.24
(52.23)
മഴ/മഞ്ഞ് mm (inches) 24
(0.94)
20
(0.79)
23
(0.91)
40
(1.57)
36
(1.42)
31
(1.22)
14
(0.55)
14
(0.55)
21
(0.83)
33
(1.3)
32
(1.26)
25
(0.98)
313
(12.32)
ഉറവിടം: Climate-Data.org[6]

പരിസ്ഥിതി

തിരുത്തുക

സോവിയറ്റ് കാലഘട്ടത്തിലെ ആസൂത്രണ ഫലമായി വൻ വ്യാവസായിക കുതിച്ചുചാട്ടമുണ്ടായതോടെ നഗരം കനത്ത മലിനീകരണത്തിനിരയായി. അസർബൈജാൻ സ്വാതന്ത്ര്യം നേടിയ ഉടനെ വ്യവസായ മേഖലകൾ തകർച്ചയിലേക്ക് നീങ്ങി. അബ്‌ഷെറോൺ പെനിൻസുല (സംഗൈറ്റ്, ബാക്കു, അബ്ഷെറോൺ ജില്ല എന്നിവ ഉൾക്കൊള്ളുന്ന) അസർബെയ്ജാനിലെ ഏറ്റവും പാരിസ്ഥിതികമായി തകർന്ന ഭാഗമായി ശാസ്ത്രജ്ഞർ കണക്കാക്കി. "ബേബി സെമിത്തേരി" എന്നറിയപ്പെടുന്ന കുട്ടികളുടെ ശ്മശാനത്തിന് പേരുകേട്ട ഈ നഗരത്തിൽ വൈകല്യങ്ങളും ബുദ്ധിമാന്ദ്യവുമുള്ള നിരവധി ശിശുക്കളുടെ ശവക്കുഴികൾ അടങ്ങിയിരിക്കുന്നു. ദരിദ്രർക്ക് മതിയായ വൈദ്യസഹായം ലഭിക്കാത്തതിനാൽ ഈ പ്രശ്നം കൂടുതൽ സങ്കീർണ്ണമായിരുന്നു.[7] 2006-ൽ യു.എസ്. ആസ്ഥാനമായുള്ള പരിസ്ഥിതി സംഘടനയായ ബ്ലാക്ക്‌സ്മിത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഭൂമിയിലെ ഏറ്റവും മലിനമായ സ്ഥലമായി സുംഗൈറ്റിനെ തിരഞ്ഞെടുക്കുകയും 2007-ൽ ടൈം മാഗസിൻ അവരുടെ ലോകത്തിലെ ഏറ്റവും മലിനമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തു.[8] മുൻ സോവിയറ്റ് വ്യാവസായിക ആസ്ഥാനമായിരുന്ന നഗരം ക്ലോറിൻ, ഹെവി മെറ്റലുകൾ തുടങ്ങിയ വ്യാവസായിക,  രാസ മാലിന്യങ്ങളാൽ പ്രാദേശിക പരിസ്ഥിതിയെ മലിനമാക്കുന്നതായി ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സുംഗൈറ്റിലെ കാൻസർ രോഗികളുടെ നിരക്ക് ദേശീയ ശരാശരിയേക്കാൾ 51 ശതമാനം കൂടുതലാണെന്നും ജനിതകമാറ്റം, ജനന വൈകല്യങ്ങൾ എന്നിവ സർവസാധാരണമാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിക്കപ്പെട്ടിട്ടുണ്ട്.[9] നഗര ഭരണകൂടം 2003-2010 കാലയളവിൽ ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതി തയ്യാറാക്കിയതോടെ മലിനീകരണത്തിന്റെ തോത് ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരുന്നു. സാമ്പത്തിക ഉൽപ്പാദനത്തിന്റെ സാധ്യമായ എല്ലാ തലങ്ങളിലും മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള 118 പ്രവർത്തനങ്ങൾക്ക് ഈ പ്രോഗ്രാം മേൽനോട്ടം വഹിക്കുന്നു. നഗരത്തിലെ എല്ലാ വ്യാവസായിക സംരംഭങ്ങളുടെയും പങ്കാളിത്തത്തോടെയാണ് തയ്യാറാക്കിയ പ്രോഗ്രാമിന്റെ നടത്തിപ്പ് നഗരത്തിന്റെ എക്സിക്യൂട്ടീവ് പവറാണ് നിയന്ത്രിക്കുന്നത്. ഉദാഹരണത്തിന്, വ്യാവസായിക ഉൽപ്പാദനത്തിൽ നിന്നുള്ള മലിനജലത്തിന്റെ അളവ് 1990-കളിൽ 600,000 m3 (21,000,000 cu ft) ൽ നിന്ന് 2005-ൽ 76,300 m3 (2,690,000 cu ft) ആയി കുറഞ്ഞു. മെർക്കുറി മാലിന്യ സംസ്കരണത്തിനായി   അസർബൈജാനി സർക്കാരിന് ലോകബാങ്ക് വായ്പ അനുവദിച്ചിരുന്നു.[10]

  1. "Population of Azerbaijan". stat.gov.az. State Statistics Committee. Retrieved 22 February 2021.
  2. "Sumqayıt şəhər icra hakimiyyəti. Yaranma tarixi" [Sumgayit Executive Power. History]. Archived from the original on 2010-12-20. Retrieved 2010-12-29.
  3. Michael P., Croissant (1998). The Armenia-Azerbaijan Conflict: causes and implications. United States of America: Praeger Publishers. pp. 36, 37. ISBN 0-275-96241-5.
  4. Modern hatreds: the symbolic politics of ethnic war - Page 63 by Stuart J. Kaufman
  5. "Sumqayıt | Azerbaijan | Britannica". www.britannica.com (in ഇംഗ്ലീഷ്). Retrieved 2021-11-28.
  6. "Climate: Sumqayit". Retrieved 2020-04-14.
  7. Sumgayit: Soviet's Pride, Azerbaijan's Hell Archived 2006-05-08 at the Wayback Machine. by Arif Islamzade at Azer.com, Autumn 1994
  8. Sumgayit, Azerbaijan – The World's Most Polluted Places Archived 2007-10-31 at the Wayback Machine. TIME, September 12, 2007
  9. World's Worst Polluted Places Archived 2007-10-27 at the Wayback Machine. — by the Blacksmith Institute (accessed 2007-12-3)
  10. "Sumqayıt şəhər icra hakimiyyəti. Şəhərin ekoloji vəziyyəti" [Sumgayit Executive Power. Environmental conditions in the city]. Archived from the original on 2010-12-20. Retrieved 2010-12-29.
"https://ml.wikipedia.org/w/index.php?title=സംഗയ്റ്റ്&oldid=3692921" എന്ന താളിൽനിന്ന് ശേഖരിച്ചത്