പടിഞ്ഞാറുള്ള സൈബീരിയൻ സമതലം തെക്കൻ സൈബീരിയൻ പർവ്വതങ്ങളുമായി സന്ധിക്കുന്ന തെക്കു-പടിഞ്ഞാറ് സൈബീരിയയിലുള്ള വനസമ്പന്നമായ പർവ്വതപ്രദേശമാണ് ഷോർസ്ക്കി ദേശീയോദ്യാനം (Russian: Шорский национальный парк). ദേശീയോദ്യാനം പ്രതിനിധീകരിക്കുന്നത് ഡാർക്ക്ടൈഗാ മരങ്ങളുള്ള പ്രദേശങ്ങളെയാണ് (ദേശീയോദ്യാനത്തിന്റെ 92%വും വനമാണുള്ളത്). കെമെറോവോ നഗരത്തിൽ നിന്നും ഏകദേശം 300 കിലോമീറ്റർ തെക്കായി കെമെറോവോ ഒബ്ലാസ്റ്റിന്റെ തെക്കൻ അറ്റത്തുള്ള തഷ്ടഗോൾസ്ക്കി ജില്ലയുടെ 4,180 ചതുരശ്രകിലോമീറ്റർ സ്ഥലാത്തായാണ് ഈ ദേശീയോദ്യാനം വ്യാപിച്ചിരിക്കുന്നത്.[1] ഈ മേഖല ഷോർസ് ജനങ്ങളുടെ ജന്മനാടാണ്.[2] 1989ൽ ദേശീയോദ്യാനത്തെ ഒരു സംരക്ഷിതപ്രദേശമായി പ്രഖ്യാപിക്കുന്നതിനു മുൻപ് ഇവിടം ചരിത്രപരമായി ഖനനം, മരംവെട്ടൽ വ്യവസായങ്ങളുമായാണ് ബന്ധപ്പെട്ടിരുന്നത്.

ഷോർസ്ക്കി ദേശീയോദ്യാനം
Shorsky National Park
Map showing the location of ഷോർസ്ക്കി ദേശീയോദ്യാനം
Map showing the location of ഷോർസ്ക്കി ദേശീയോദ്യാനം
Location of Park
LocationTashtagolsky District of the Kemerovo Oblast
Nearest cityKemerovo
Coordinates52°35′N 88°20′E / 52.583°N 88.333°E / 52.583; 88.333
Area418,000 ഹെക്ടർ (1,032,900 ഏക്കർ; 4,180 കി.m2; 1,614 ച മൈ)
Establishedഡിസംബർ 27, 1989 (1989-12-27)

ഭൂപ്രകൃതി

തിരുത്തുക

ദേശീയോദ്യാനത്തിന്റെ മിക്ക ഭാഗങ്ങളിലും ആഴത്തിലുള്ള നദീതാഴ്വരകളുള്ള അധികം ഉയരമില്ലാത്ത പർവ്വതങ്ങളാണുള്ളത്.[3]

ഇതും കാണുക

തിരുത്തുക
  1. "Official Park Site, Shorsky National Park (in Russian)". Ministry of Natural Resources and Environment of the Russian Federation. Retrieved 2015-11-01.
  2. "Shorsky National Park". Tour to Russia. Archived from the original on 2018-03-18. Retrieved 2017-06-09.
  3. "National Park Shorsky". RusNature.