ഷോഹ്റേ അഗ്ദാഷ്ലൂ

അമേരിക്കന്‍ ചലചിത്ര നടന്‍

ഷോഹ്രേ അഗ്ദാഷ്ലൂ (പേർഷ്യൻ: شهره آغداشلو, pronounced [ʃohˈɾe ɒɢdɒʃˈluː]; ജനനം: മെയ് 11, 1952) ഒരു ഇറാൻ-അമേരിക്കൻ അഭിനേത്രിയാണ്. നാടകവേദിയിലെ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചതിനു ശേഷം അബ്ബാസ് കിയാറോസ്ടാമി സംവിധാനം ചെയ്ത ദ റിപോർട്ട് (ഗൊസാറെഷ്) (1977) എന്ന ചിത്രത്തിൽ ആദ്യത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും അത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ക്രിട്ടിക്സ് പുരസ്കാരം നേടുന്നതിലേയ്ക്കു നയിക്കുകയും ചെയ്തു. അവരുടെ അടുത്ത ചിത്രം മൊഹമ്മദ് റെസാ അസ്ലാനി സംവിധാനം ചെയ്ത ഷട്രാഞ്ചേ (ചെസ് ഓഫ് ദ വിന്റ്) ആയിരുന്നു. ഇത് നിരവധി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. രണ്ടു ചിത്രങ്ങളും അവരുടെ സ്വന്തം നാട്ടിൽ നിരോധിച്ചിരുന്നു. എന്നാൽ 1978 ൽ അലി ഹടാമി സംവിധാനം ചെയ്ത സൂടേഹ് ഡെലാൻ (ബ്രോക്കൺ ഹാർട്ടഡ്) എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് അഗ്ദാഷ്ലൂ അഭിനന്ദനത്തിന് അർഹയായി. ഇത് ഇറാനിലെ പ്രമുഖ നടിമാരിൽ ഒരാളായി മാറുന്നതിന് അവരെ സഹായിക്കുകയും ചെയ്തു.

ഷോഹ്രേ അഗ്ദാഷ്ലൂ
Aghdashloo in 2017
ജനനം
Shohreh Vaziri-Tabar

(1952-05-11) മേയ് 11, 1952  (71 വയസ്സ്)
തൊഴിൽActress
സജീവ കാലം1976–present
ജീവിതപങ്കാളി(കൾ)
(m. 1972; div. 1979)

Houshang Touzie
(m. 1987)
കുട്ടികൾ1

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷോഹ്റേ_അഗ്ദാഷ്ലൂ&oldid=3764218" എന്ന താളിൽനിന്ന് ശേഖരിച്ചത്