ഷോഹാരി ക്രീക്ക്
ഷോഹാരി ക്രീക്ക് ക്യാറ്റ്സ്കിൽ മലനിരകളിലെ ഇന്ത്യൻ ഹെഡ് പർവതത്തിന്റെ ചുവട്ടിൽ നിന്ന് 93 മൈൽ (150 കിലോമീറ്റർ) [2] ദൂരത്തിൽ വടക്കോട്ട് ഷോഹാരി താഴ്വരയിലൂടെ മൊഹാവ്ക് നദിയിലേക്ക് ഒഴുകുന്ന ന്യൂയോർക്കിലെ ഒരു നദിയാണ്. ന്യൂയോർക്ക് നഗരത്തിലെ ഷോഹാരി റിസർവോയറും ബ്ലെൻഹെയിം-ഗിൽബോവ പവർ പ്രോജക്റ്റും സൃഷ്ടിക്കുന്നതിനായി പ്രറ്റ്‌സ്വില്ലിന് വടക്ക് ഇത് രണ്ടുതവണ തടുത്തുനിർത്തിയിട്ടുണ്ട്.
ഷോഹാരി ക്രീക്ക് | |
---|---|
Country | United States |
State | New York |
Physical characteristics | |
നദീമുഖം | Mohawk River Fort Hunter, New York, United States 274 അടി (84 മീ) 42°56′28″N 74°17′32″W / 42.94111°N 74.29222°W |
നീളം | 93 മൈ (150 കി.മീ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 928 ച മൈ ([convert: unknown unit])[1] |
പോഷകനദികൾ |
ഈ സ്ഥലത്ത് അമേരിക്കൻ വിപ്ലവ യുദ്ധകാലത്ത്, കോബിൾസ്കിൽ ക്രീക്ക് പോഷകനദിയുടെ താഴ്‌വരയിലെ കൃഷിയിടങ്ങൾക്കെതിരായി ഇറോക്വോയിസ് ഇന്ത്യൻ ആക്രമണങ്ങളും കോബ്‌സ്‌കിൽ കൂട്ടക്കൊലയും (മേയ് 1778), നടക്കുകയും തെക്കൻ മൊഹാവ്ക് താഴ്‌വരയിലെ ജനവാസ കേന്ദ്രങ്ങൾ ഫലത്തിൽ ജനശൂന്യമാക്കപ്പെടുകയും ചെയ്തു. ഇതിന്റെയും മറ്റ് രണ്ട് സമ്മിശ്ര ടോറി-ഇന്ത്യൻ ഗറില്ലാ ആക്രമണങ്ങളുടെയും വാർത്തകൾ പ്രചരിച്ചത് ഇന്ത്യൻ മിന്നലാക്രമണങ്ങളുടെ ഭീഷണി തകർക്കാൻ 1779 ൽ ജനറൽ വാഷിംഗ്ടൺ അയച്ച സള്ളിവൻ പര്യവേഷണത്തിനുള്ള ഫണ്ട് വിനിയോഗത്തിലേക്ക് നയിച്ചു.
അവലംബം
തിരുത്തുക- ↑ "USGS 0135399605 SCHOHARIE CREEK AT MOUTH NEAR FORT HUNTER NY". National Water Information System. United States Geological Survey. 2019. Retrieved May 31, 2019.
- ↑ "The National Map". U.S. Geological Survey. Archived from the original on 2017-08-23. Retrieved Feb 11, 2011.