ഷൈല
ആലുവയിലെ സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ച് സിവിൽ സർവീസിലേക്കെത്തിയ വനിതയാണ് ഷൈല എ. ഐ എ എസ് .മുബൈയുടെ ചരിത്രത്തിലെ മൂന്നാമത്തെ മലയാളി കളക്ടറും , രണ്ടാമത്തെ മലയാളി വനിതാ കളക്ടറും ആണ് ഷൈല ഐ എ എസ് . 2013 ഡൽഹി നിയമസഭാ ഇലക്ഷൻ ചുമതല നിർവഹിച്ചതിനു ശേഷം 2014 ൽ ആണ് മുബൈ കളക്ടർ ആയി നിയമിക്കപെട്ടത്[1],
ഷൈല ഐ എ എസ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | IAS |
തൊഴിൽ | മുബൈ കളക്ടർ |
ജീവിതപങ്കാളി(കൾ) | എം എസ് റോയി മുബൈ ഹൈകോർട്ട് വക്കീൽ |
മാതാപിതാക്ക(ൾ) | കെ അബു , പി കെ സുലേഖ |
സ്വകാര്യജീവിതം
തിരുത്തുകആലുവ സ്വദേശികളായ കെ അബു , പി കെ സുലേഖ ദമ്പതികളുടെ മകളാണ് . മുബൈ ഹൈ കോർട്ടിൽ വക്കീൽ ആയ എം എസ് റോയിയാണ് ഭർത്താവ്. കൊല്ലം , മലപ്പുറം എന്നീ ജില്ലകളിൽ കളക്ടർ ആയിരുന്ന ഷൈനാമോൾ സഹോദരിയാണ് .ഏക സഹോദരൻ അക്ബർ ഐ പി എസ് ഉദ്യോഗസ്ഥൻ ആണ് [2].
ശ്രദ്ധേയമായ പ്രവർത്തനങ്ങൾ
തിരുത്തുക2002 മേയിലാണ് ഷൈല പ്രിലിമിനറി പരീക്ഷ എഴുതിയത്. 48–ാം റാങ്ക് വാങ്ങി 2003 ബാച്ചിൽ ഐഎഎസ് നേടി മഹാരാഷ്ട്ര കേഡറിലേക്ക് പോയി.കൊങ്കൺ ഏരിയയിൽ വരുന്ന രത്നഗിരിയിൽ പ്രൊബേഷനറി ട്രെയിനിയായാണ് ഷൈല സർവീസ് ആരംഭിച്ചത്. ദുലെയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി. മറാത്ത് വാഡയിൽ വരൾച്ച ബാധിതമായ ഹിംഗോളിയിൽ കലക്ടറായി. അതിനു ശേഷമാണു മുംബൈ കലക്ടറായി നിയമിക്കപെട്ടതു . ഇപ്പോൾ ആ കാലാവധി അവസാനിച്ച് സെയിൽസ് ടാക്സ് ജോയിന്റ് കമ്മിഷണറായി സേവനം അനുഷ്‌ഠിക്കുന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭാ ഇലക്ഷനും ഷൈല മുംബൈ കലക്ടറായിരുന്ന സമയത്താണ് നടന്നത്[3].
അവലംബം
തിരുത്തുക- ↑ "മുബൈയുടെ മൂന്നാമത്തെ മലയാളി കളക്ടർ-". www.youtube.com.
- ↑ "സിവിൽ സർവീസ് കുടുംബകഥ-". www.manoramaonline.com.
- ↑ "മുബൈയുടെ മൂന്നാമത്തെ മലയാളി കളക്ടർ-". www.mathrubhumi.com. Archived from the original on 2019-12-21. Retrieved 2019-02-20.