ഷേർ ഇ പഞ്ചാബ്
പഞ്ചാബിലെ ജലന്ധർ കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ഒരു പ്രഫഷണൽ ഹോക്കി ടീമാണ് ഷേർ -ഇ-പഞ്ചാബ്. ലോക പ്രഫഷണൽ മൽസരങ്ങളിൽ പങ്കെടുക്കുന്ന ടീമാണ് ഷേർ -ഇ-പഞ്ചാബ്. ഇന്ത്യയിലെ ഹോക്കി കളിയെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യൻ ഹോക്കി ഫെഡറേഷനും നിമ്പസ് സ്‌പോർട്‌സ് കമ്പനിയും ചേർന്ന് സ്ഥാപിച്ച വേൾഡ് സീരീസ് ഹോക്കിയിൽ കളിക്കുന്ന ടീമാണ് ഷർ -ഇ-പഞ്ചാബ്.
ഇന്ത്യൻ നാഷണൽ ഹോക്കി ടീമിലെ ഫോർവേഡ് പ്രഭ്‌ജോത് സിങ്ങാണ് നിലവിൽ ഈ ടീമിനെ നയിക്കുന്നത്. മുൻ ഇന്ത്യൻ ഹോക്കി ടീം പരിശീലകനായ രജീന്ദർ സിങ്ങാണ് ടീമിന്റെ കോച്ച്.
ജലന്ധറിലെ സുർജീത് ഹോക്കി സ്‌റ്റേഡിയമാണ് ടീമിന്റെ പരിശീലന ഗ്രൗണ്ട്.[1]
വേൾഡ് സീരീസ് ഹോക്കിയുടെ ഉദ്ഘാടന മത്സരത്തിന്റെ ഫൈനലിൽ പൂനെ സ്‌ട്രൈക്കേഴ്‌സിനെ 5-2 എന്ന സ്‌കോറിന് ഷേർ-ഇ-പഞ്ചാബ് പരാജയപ്പെടുത്തിയിരുന്നു.[2] ഷേർസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഷേർ-ഇ-പഞ്ചാബ് 2012-ലാണ് രൂപീകരിച്ചത്. ജേഴ്സിയുടെ നിറം നീലയാണ്. ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയത് ദീപക് ഠാക്കുറാണ്; 12 ഗോൾ.[3]
ടീം അംഗങ്ങൾ
തിരുത്തുകപ്രഭ്ജോത് സിങ് (ക്യാപ്റ്റൻ), രജീന്ദർ സിങ് (കോച്ച്)[4]
കളിക്കാർ | ദേശീയത | മാച്ചുകൾ | ഗോൾ |
---|---|---|---|
ഗോൾ കീപ്പർമാർ | |||
ആന്റണി കൈൻഡ്ലർ | കാനഡ | - | |
ദിനേശ് എക്ക | ഇന്ത്യ | 8 | - |
സുഖ്ജീത് സിംഗ് | ഇന്ത്യ | 8 | - |
സ്ട്രൈക്കർമാർ | |||
ആകാശ്ദീപ് സിംഗ് | ഇന്ത്യ | ||
ദീപക് ഠാകുർ | ഇന്ത്യ | 16 | 12 |
ദീദാർ സിംഗ് | ഇന്ത്യ | 5 | |
ഗഗൻ അജിത് സിംഗ് | ഇന്ത്യ | 16 | 5 |
ഗഗൻദീപ് സിംഗ് | ഇന്ത്യ | 9 | 1 |
ഗുർജന്ത് സിംഗ് | ഇന്ത്യ | 16 | |
ഇന്ദർജിത് സിംഗ് | ഇന്ത്യ | 16 | 1 |
കരംജിത് സിംഗ് | ഇന്ത്യ | 16 | 2 |
മൻദീപ് അന്തിൽ | ഇന്ത്യ | 16 | 3 |
പ്രഭ്ദീപ് സിംഗ് സീനിയർ | ഇന്ത്യ | 15 | |
പ്രഭ്ജോത് സിംഗ് (ക്യാപ്റ്റൻ) | ഇന്ത്യ | 13 | 10 |
മിഡ് ഫീൽഡർമാർ | |||
ഗുർമൈൽ സിംഗ് | ഇന്ത്യ | ||
ഇമ്രാൻ ഖാൻ | ഇന്ത്യ | 8 | |
ജസ്ബീർ സിംഗ് | ഇന്ത്യ | 15 | |
മാത്യു ഹോറ്റ്ച്കിസ് | ഓസ്ട്രേലിയ | 16 | 4 |
സിമ്രൻജിത് സിംഗ് | ഇന്ത്യ | 6 | |
വി. എസ്. വിനയ | ഇന്ത്യ | 14 | 2 |
ഡിഫൻഡർമാർ | |||
ബിക്രംജിത് സിംഗ് | ഇന്ത്യ | 5 | 3 |
ഹർപാൽ സിംഗ് (വൈസ് ക്യാപ്റ്റൻ) | ഇന്ത്യ | 16 | 1 |
ഹർപ്രീത് സിംഗ് | ഇന്ത്യ | 16 | 8 |
മൈക് ഗുന്ഥർ | ജർമ്മനി | 6 | |
താരിഖ് അസീസ് | പാകിസ്താൻ | 15 | 2 |
പ്രഭ്ദീപ് റാം | ഇന്ത്യ | 1 | |
വില്യം സാൽകോ | ഇന്ത്യ | 15 |
അവലംബം
തിരുത്തുക- ↑ "Sher-e-Punjab". The Fans of Hockey. Archived from the original on 2018-12-25. Retrieved May 12, 2012.
- ↑ "Sher-E-Punjab crowned WSH champions". ESPN. April 3, 2012. Archived from the original on 2018-12-25. Retrieved May 12, 2012.
- ↑ "Top Scorers". World Series Hockey. Archived from the original on 2018-12-25. Retrieved May 12, 2012.
- ↑ "Sher-e-Punjab". World Series Hockey. Archived from the original on 2018-12-25. Retrieved February 28, 2012.