ഷേർ-ഇ-ബംഗ്ല ക്രിക്കറ്റ് സ്റ്റേഡിയം
ബംഗ്ലാദേശിലെ ധാക്കയിൽ സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഷേർ-ഇ-ബംഗ്ല ക്രിക്കറ്റ് സ്റ്റേഡിയം. മിർപൂർ സ്റ്റേഡിയം എന്ന് ഈ സ്റ്റേഡിയം അറിയപ്പെടാറുണ്ട്. 2006ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. 26000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്. 2007 മേയ് 25ന് നടന്ന ബംഗ്ലാദേശ്-ഇന്ത്യ ടെസ്റ്റ് മത്സരമായിരുന്നു ഈ ഗ്രൗണ്ടിലെ ആദ്യ അന്താരാഷ്ട്ര മത്സരം. 2011ലെ ലോകകപ്പ് ക്രിക്കറ്റിന്റെ വേദികളിലൊന്നായിരുന്നു ഈ സ്റ്റേഡിയം.[1] 2012ലെ ഏഷ്യാ കപ്പ് ക്രിക്കറ്റിനും ഈ സ്റ്റേഡിയം വേദിയായി.
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | മിർപൂർ, ധാക്ക |
സ്ഥാപിതം | 2006 |
ഇരിപ്പിടങ്ങളുടെ എണ്ണം | 26,000 |
ഉടമ | ധാക്ക ഡിവിഷൻ |
പ്രവർത്തിപ്പിക്കുന്നത് | ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, |
പാട്ടക്കാർ | ബംഗ്ലാദേശ് ക്രിക്കറ്റ് ടീം, ധാക്ക ഗ്ലാഡിയേറ്റേഴ്സ് |
End names | |
ബ്യൂട്ടിഫുൾ ബംഗ്ലാദേശ് എൻഡ് ഈസ്റ്റേൺ ഹൗസിങ് എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 25–27 മേയ് 2007: ബംഗ്ലാദേശ് v ഇന്ത്യ |
അവസാന ടെസ്റ്റ് | 13–17 നവംബർ 2012: ബംഗ്ലാദേശ് v വെസ്റ്റ് ഇൻഡീസ് |
ആദ്യ ഏകദിനം | 8 ഡിസംബർ 2006: ബംഗ്ലാദേശ് v സിംബാബ്‌വെ |
അവസാന ഏകദിനം | 8 ഡിസംബർ 2012: ബംഗ്ലാദേശ് v വെസ്റ്റ് ഇൻഡീസ് |
As of 9 ഡിസംബർ 2012 Source: ക്രിക്കിൻഫോ |