നാഗസ്വരവിദ്വാനായിരുന്നു ഷേക്ക് ചിന്നമൗലാന ( ജ:12 മെയ് 1924, ഗുണ്ടൂർ,ആന്ധ്രാപ്രദേശ് –മ: 13 ഏപ്രിൽ 1999, ശ്രീരംഗം, തമിഴ്നാട്), ഷേക്ക് എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. രാഗാലാപനത്തിലും ഗായകി സ്വരങ്ങളിലും അദ്ദേഹം പുലർത്തിയിരുന്ന ഉന്നതനിലവാരവും നിയന്ത്രണവും ആസ്വാദകശ്രദ്ധയാകർഷിച്ചിരുന്നു.

ഷേക്ക് ചിന്നമൗലാന
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംKaravadi, INDIA
വിഭാഗങ്ങൾCarnatic Music
തൊഴിൽ(കൾ)Musician
ഉപകരണ(ങ്ങൾ)Nadhaswaram
വർഷങ്ങളായി സജീവം1924–1999
വെബ്സൈറ്റ്kasimbabu.org

ജീവിതരേഖ തിരുത്തുക

സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ചിന്ന മൗലാനയുടെ ശൈലി വിദ്വാൻ ആദം സാഹിബും മറ്റു വാദകരും തുടങ്ങിവച്ച സംഗീതപാരമ്പര്യത്തെ പിൻപറ്റുന്നതായിരുന്നു.പിതാവായ ഷേക്ക് കാസിം സാഹിബ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ഗുരു.പിന്നീട് വിദ്വാൻ ഹസൻ സാഹിബിന്റെ കീഴിലും നാഗസ്വരപാഠങ്ങൾ അഭ്യസിച്ചു. കർണ്ണാടക സംഗീതത്തിൽ തഞ്ചാവൂർ ബാണി പിന്തുടർന്ന അദ്ദേഹം ദൊരൈക്കണ്ണ് സഹോദരന്മാർ, രാജം എന്നീ വാദകരിൽ നിന്നും തുടർന്നു പരിശീലനം തേടിയിരുന്നു

പ്രധാന ബഹുമതികൾ തിരുത്തുക

ശബ്ദലേഖനങ്ങൾ തിരുത്തുക

  • Dr. Sheik Chinna Moulana – Vol-1 and Vol-2 – By Vani Recording Company
  • Nadhaswara Samrat Sheik Chinna Moulana – Immortal series by "T-Series”
  • Sheik Chinna Moulana Carnatic Instrumental-Nadhaswaram – by EMI – RPG
  • Sheik Chinna Moulana – Nadhaswaram – By EMI Colombia
  • Collectors Choice – Dr Sheik Chinna Moulana – Nadhaswaram – By Media dreams Ltd
  • Great Master's Series – Dr.Sheik Chinna Moulana – By media Dreams Ltd
  • Paddhathi – Sheik Chinna Moulana-Live Concert – Vol I & II – By Charsur Digital Work Station

സഹായക വിവരങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷേക്ക്_ചിന്നമൗലാന&oldid=3792218" എന്ന താളിൽനിന്ന് ശേഖരിച്ചത്