ഷെർവുഡ് ആൻഡേഴ്സൻ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രശസ്തനായ അമേരിക്കൻ സാഹിത്യകാരനായിരുന്നു ഷെർവുഡ് ആൻഡേഴ്സൻ. ഒഹയോയിലെ കാംഡെനിൽ 1876 സെപ്. 13-നു ജനിച്ചു. തന്റെ മൂന്നാമത്തെ കൃതിയായ വിൻസ്ബർഗ് ഒഹയോ (Winesburg Ohio, 1919) യിലൂടെയാണ് ഇദ്ദേഹം പ്രസിദ്ധനായിത്തീർന്നത്. വസ്തുനിഷ്ഠമായ പ്രമേയങ്ങളെ ആൻഡേഴ്സൻ വിഗണിച്ചു. ചെറിയ പട്ടണത്തിൽ ജീവിക്കുന്ന മനുഷ്യരെ, അവരുടെ അന്തരാത്മാവിലേക്കു കടന്ന് അപഗ്രഥിച്ച് ആവിഷ്കരിച്ചിട്ടുള്ള ചെറുകഥകളുടെ സമാഹാരമാണ് പ്രസ്തുത കൃതി. ഷെർവുഡ് ആൻഡേഴ് സൻ
Sherwood Anderson ഷെർവുഡ് ആൻഡേഴ്സൻ | |
---|---|
ജനനം | Camden, Ohio, United States | സെപ്റ്റംബർ 13, 1876
മരണം | മാർച്ച് 8, 1941 Colón, Panama | (പ്രായം 64)
തൊഴിൽ | Author |
ശ്രദ്ധേയമായ രചന(കൾ) | Winesburg, Ohio |
പങ്കാളി | Cornelia Pratt Lane (1904-1916) Tennessee Claflin Mitchell (1916-1924) Elizabeth Prall (1924-1932) Eleanor Copenhaver (1933-1941) |
കയ്യൊപ്പ് |
ഭാര്യയായ ടെനിസി മിച്ചലിനെ 1924-ൽ ആൻഡേഴ്സൻ ഉപേക്ഷിച്ചു; അതേ വർഷംതന്നെ എലിസബത്ത് പ്രാലിനെ വിവാഹം ചെയ്തു. ഒഹയോയിലെ ഒരു പെയിന്റ് ഫാക്ടറിയുടെ മാനേജരായിരുന്ന ആൻഡേഴ്സൻ ജോലിയും വീടും വിട്ട് ഷിക്കോഗോയിൽ കുടിയേറിപ്പാർക്കുകയും നിരന്തരമായ സാഹിത്യരചനയിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് മൂന്നു കഥാസമാഹാരങ്ങൾകൂടി (ദ് ട്രയംഫ് ഒഫ് ദി എഗ്, 1921; ഹോഴ്സസ് ആൻഡ് മെൻ, 1923; ഡെത് ഇൻ ദ് വുഡ്സ്, 1933) ഇദ്ദേഹം പ്രസിദ്ധീകരിച്ചു. സമകാലികജീവിതത്തിന്റെ ഉത്കണ്ഠയും അസ്വാസ്ഥ്യവുമാണ് ഈ കൃതികളിലെ മുഖ്യപ്രമേയം. ഇതേ വിഷയത്തെ ആധാരമാക്കി ഏതാനും നോവലുകളും (വിൻഡി മക് പേഴ്സൻസ് സൺ, 1916; മാർച്ചിങ് മെൻ, 1917; മെനി മാര്യേജസ്, 1923; ബിയോൺഡ് ഡിസയർ, 1923) ഇദ്ദേഹം രചിച്ചിട്ടുണ്ട്. വ്യവസായവത്കരണം ചെറിയ പട്ടണത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഒരു നോവലിലൂടെ പുവർ വൈറ്റ് (Poor White, 1920) ആൻഡേഴ്സൻ ചിത്രീകരിച്ചു. ആഫ്രോ അമേരിക്കക്കാരുടെ സ്ഥൈര്യത്തെയും വെള്ളക്കാരുടെ അന്തസ്സാരവിഹീനതയെയും താരതമ്യപ്പെടുത്താൻ നോവൽ ശില്പം (ഡാർക് ലാഫ്റ്റർ, 1925) ഇദ്ദേഹം ഉപയോഗിച്ചു. 1924-ൽ പ്രസിദ്ധീകൃതമായ ആത്മകഥ (എ സ്റ്റോറി റ്റെല്ലേഴ്സ് സ്റ്റോറി) വസ്തുതയും കല്പനയും കൂട്ടിക്കലർത്തി രചിച്ചിട്ടുള്ളതാണ്. കുറിപ്പുകളും മറ്റുമായി ചില ഗ്രന്ഥങ്ങൾകൂടി (ദ് മോഡേൺ റൈറ്റർ, 1925; എസ്.ഏസ് നോട്ട് ബുക്ക്, 1926; ടാർ: എ മിഡ്വെസ്റ്റ് ചൈൽഡ്ഹുഡ്, 1926; നിയറർ ദ് ഗ്രാസ് റൂട്ട്സ്, 1929; ഹോം ടൗൺ, 1940; എസ്.ഏസ് മെമ്വാർസ്, 1940) ഇദ്ദേഹം രചിച്ചിട്ടുണ്ട്. അവസാനകാലം റിപ്പബ്ലിക്കൻ കക്ഷിയുടെയും ഡെമോക്രാറ്റിക്കക്ഷിയുടെയും ഓരോ വാരിക പ്രസാധനം ചെയ്തുകൊണ്ട് ഇദ്ദേഹം വെർജീനിയയിൽ താമസമുറപ്പിച്ചു.
പനാമയിലെ കോളനിയിൽ 1941 മാ. 8-ന് ആൻഡേഴ്സൻ നിര്യാതനായി.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആൻഡേഴ്സൻ, ഷെർവുഡ് (1876 - 1941) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |