ഷെയ്ഖ് ദർവേഷ് സാഹിബ്

(ഷെയ്‌ക്ക് ദർവേഷ് സാഹേബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള കേഡറിലെ 1990 ബാച്ചിൽ നിന്നുള്ള ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനാണ് ഡോ. ഷെയ്ഖ് ദർവേഷ് സാഹെബ്. നിലവിൽ കേരള പോലീസ് ഡയറക്ടർ ജനറലായും സംസ്ഥാന പോലീസ് മേധാവിയായും സേവനമനുഷ്ഠിക്കുന്നു. [1] കേരള പോലീസ് മേധാവിയായി നിയമിക്കപ്പെടുന്നതിന് മുമ്പ്, അദ്ദേഹം കേരളത്തിലെ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറലായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. [2] [3]

സ്വകാര്യ ജീവിതം തിരുത്തുക

ഷെയ്ക് ദർവേഷ് സാഹിബിന്റെ ഭാര്യ ഷെയ്ഖ് ഫരീദ ഫാത്തിമ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. അവർക്ക് രണ്ടു കുട്ടികൾ ഉണ്ട്. [4]

ഔദ്യോഗിക ജീവിതം തിരുത്തുക

കേരള കേഡറിൽ എഎസ്പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാഹിബ്, വയനാട്, കാസർകോട്, കണ്ണൂർ, റെയിൽവേ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്പിയായി സേവനമനുഷ്ഠിച്ചു. എം എസ് പി, കെ എ പി രണ്ടാം ബറ്റാലിയനീളും അദ്ദേഹം പ്രവർത്തിച്ചു. ഇത് കൂടാതെ ഗവർണറുടെ എ ഡി സി, എം എസ് പി, കെ എ പി രണ്ടാം ബറ്റാലിയൻ കമാൻഡൻറ്കൊ, സോവോയിലെ യുഎൻ മിഷനിൽ അംഗം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എന്നെ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അവാർഡുകൾ തിരുത്തുക

സ്തുത്യർഹമായ സേവനത്തിന് 2007-ൽ ഇന്ത്യൻ പോലീസ് മെഡലും മാതൃകാപരമായ സേവനത്തിന് 2016-ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും ഷെയ്‌ക്ക് ദർവേഷ് സാഹേബിന് ലഭിച്ചു. കൂടാതെ, യുണൈറ്റഡ് നേഷൻസ് പീസ് കീപ്പിംഗ് മെഡൽ, അതി ഉത്കൃഷ്ട സേവാ പഥക് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. [5]

അവലംബം തിരുത്തുക

  1. "Dr. V Venu New Chief Secretary, Shaik Darvesh Sahib Next DGP". Deshabhimani (in ഇംഗ്ലീഷ്). Retrieved 2023-06-30.
  2. "Who is Sheikh Darvesh Sahib, Kerala's new police chief?". OnManorama. Retrieved 2023-06-30.
  3. "Why Pinarayi Vijayan selected Shaik Darvesh Saheb as Kerala police chief". India Today (in ഇംഗ്ലീഷ്). Retrieved 2023-06-30.
  4. "Dr. V Venu New Chief Secretary, Shaik Darvesh Sahib Next DGP". Deshabhimani (in ഇംഗ്ലീഷ്). Retrieved 2023-06-30.
  5. "Kerala gets a new police chief in Shaik Darvesh Saheb". The New Indian Express. Retrieved 2023-06-30.
"https://ml.wikipedia.org/w/index.php?title=ഷെയ്ഖ്_ദർവേഷ്_സാഹിബ്&oldid=3962352" എന്ന താളിൽനിന്ന് ശേഖരിച്ചത്