ഷെയ്ഖ് ദർവേഷ് സാഹിബ്
കേരള കേഡറിലെ 1990 ബാച്ചിൽ നിന്നുള്ള ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനാണ് ഡോ. ഷെയ്ഖ് ദർവേഷ് സാഹെബ്. നിലവിൽ കേരള പോലീസ് ഡയറക്ടർ ജനറലായും സംസ്ഥാന പോലീസ് മേധാവിയായും സേവനമനുഷ്ഠിക്കുന്നു. [1] കേരള പോലീസ് മേധാവിയായി നിയമിക്കപ്പെടുന്നതിന് മുമ്പ്, അദ്ദേഹം കേരളത്തിലെ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറലായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. [2] [3]
സ്വകാര്യ ജീവിതം
തിരുത്തുകഷെയ്ക് ദർവേഷ് സാഹിബിന്റെ ഭാര്യ ഷെയ്ഖ് ഫരീദ ഫാത്തിമ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. അവർക്ക് രണ്ടു കുട്ടികൾ ഉണ്ട്. [4]
ഔദ്യോഗിക ജീവിതം
തിരുത്തുകകേരള കേഡറിൽ എഎസ്പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാഹിബ്, വയനാട്, കാസർകോട്, കണ്ണൂർ, റെയിൽവേ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്പിയായി സേവനമനുഷ്ഠിച്ചു. എം എസ് പി, കെ എ പി രണ്ടാം ബറ്റാലിയനീളും അദ്ദേഹം പ്രവർത്തിച്ചു. ഇത് കൂടാതെ ഗവർണറുടെ എ ഡി സി, എം എസ് പി, കെ എ പി രണ്ടാം ബറ്റാലിയൻ കമാൻഡൻറ്കൊ, സോവോയിലെ യുഎൻ മിഷനിൽ അംഗം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എന്നെ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അവാർഡുകൾ
തിരുത്തുകസ്തുത്യർഹമായ സേവനത്തിന് 2007-ൽ ഇന്ത്യൻ പോലീസ് മെഡലും മാതൃകാപരമായ സേവനത്തിന് 2016-ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും ഷെയ്‌ക്ക് ദർവേഷ് സാഹേബിന് ലഭിച്ചു. കൂടാതെ, യുണൈറ്റഡ് നേഷൻസ് പീസ് കീപ്പിംഗ് മെഡൽ, അതി ഉത്കൃഷ്ട സേവാ പഥക് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. [5]
അവലംബം
തിരുത്തുക- ↑ "Dr. V Venu New Chief Secretary, Shaik Darvesh Sahib Next DGP". Deshabhimani (in ഇംഗ്ലീഷ്). Retrieved 2023-06-30.
- ↑ "Who is Sheikh Darvesh Sahib, Kerala's new police chief?". OnManorama. Retrieved 2023-06-30.
- ↑ "Why Pinarayi Vijayan selected Shaik Darvesh Saheb as Kerala police chief". India Today (in ഇംഗ്ലീഷ്). Retrieved 2023-06-30.
- ↑ "Dr. V Venu New Chief Secretary, Shaik Darvesh Sahib Next DGP". Deshabhimani (in ഇംഗ്ലീഷ്). Retrieved 2023-06-30.
- ↑ "Kerala gets a new police chief in Shaik Darvesh Saheb". The New Indian Express. Retrieved 2023-06-30.