ഷുഷാ (ഷംസി) ഗപ്പി (പേർഷ്യൻ: شوشا (شمسی) گوپی), née Shamsi Assār [1] (شمسی عصار)(D, née Shamsi Assār [1] (شمسی عصار)1935 ഡിസംബർ 24നു ഇറാനിലെ ടെഹ്റാനിൽ ജനിച്ചു. 2008 മാർച്ച് 21നു ലണ്ടനിൽ മരിച്ചു.) ഒരു എഴുത്തുകാരിയും പത്രാധിപരും പേർഷ്യനും പാശ്ചാത്യവുമായ നാടോടിസംഗിതത്തിന്റെ ഗായികയും ആയിരുന്നു. 1960ന്റെ അന്ത്യഘട്ടത്തിൽ അവർ ലണ്ടൻ നഗരത്തിൽ താമസിച്ചിരുന്നു.

Shushā Guppy
Shushā Guppy
Shushā Guppy
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംShamsi Assār
പുറമേ അറിയപ്പെടുന്നShusha
ജനനം(1935-12-24)24 ഡിസംബർ 1935
Tehran, Iran
മരണം21 മാർച്ച് 2008(2008-03-21) (പ്രായം 72)
London, England
വിഭാഗങ്ങൾPersian traditional music
Chanson
Singer-songwriter
തൊഴിൽ(കൾ)Singer
Writer
വർഷങ്ങളായി സജീവം1971–2008

മുൻകാലജീവിതം തിരുത്തുക

അവരുടെ പിതാവ് ആയ ഗ്രാന്റ് ആയത്തൊള്ള സായ്യെദ് മൊഹമ്മെദ് കാസെം അസ്സാർ (آيت الله العظمي سيد محمد کاظم عصار) അറിയപ്പെടുന്ന ഷിയ പണ്ഡിതനും ടെഹ്റാൻ സർവ്വകലാശാലയിലെ തത്ത്വശാസ്ത്ര അദ്ധ്യാപകനും ആയിരുന്നു. 17 വയസ്സായപ്പോൾ ഷുഷായെ പാരീസിലയച്ചു. അവിടെ ഷുഷ, പൗരസ്ത്യ ഭാഷകളും തത്ത്വശാസ്ത്രവും പഠിച്ചു. ഇതിന്റെകൂടെ ഒപ്പെറ പാടാനും അഭ്യസിച്ചു. പാരീസില്വച്ച് ഷുഷ ലൂയിസ് അറഗോൺ, ജോസ് ബെർഗമിൻ, ജീൻ-പോൾ സാർത്രെ, ആൽബെർട് കാമൂ തുടങ്ങിയ കലാകാരന്മാരെയും എഴുത്തുകാരേയും കവികളേയും കണ്ടുമുട്ടി. പേർഷ്യൻ നാടോടി ഗാനങ്ങൾ ചേർത്ത് ജാക്വസ് പ്രെവെർട്ടുമായിച്ചേർന്ന്, ഒരു ആൽബം റിക്കാർഡു ചെയ്യാനായി[2].

1961ൽ എഴുത്തുകാരനും പര്യവേക്ഷകനുമായ നിക്കോളാസ് ഗപ്പിയെ വിവാഹംകഴിച്ചു. അവർക്ക് രണ്ടു ആണ്മക്കളുണ്ടായി- ദാരിയസ്, കോൺസ്റ്റാന്റിൻ ഗപ്പി. 1976ൽ അവർ വിവാഹമോചിതയായി. അവരുടെ വിവാഹസമയത്ത് അവർ ലണ്ടനിലേയ്ക്കു മാറി. അവിടെവച്ച് അവർ ഇംഗ്ലിഷ് നന്നായി വശത്താക്കി. അതിനുമുമ്പ് അവർക്ക് പേർഷ്യനും ഫ്രഞ്ചും സ്വായത്തമാക്കിയിരുന്നു. ബ്രിട്ടനിലേയും അമേരിക്കയിലേയും പ്രധാന പ്രസിദ്ധീകരണങ്ങളിൽ അവർ ലേഖനങ്ങളെഴുതി. അവർ പ്രൊഫഷണൽ ആയി പാടാനും അഭിനയിക്കാനും തുടങ്ങി.

ഗായിക തിരുത്തുക

1971ൽ അവർ മുമ്പ് 14 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ആൽബത്തിന് അനുബന്ധമായി പരമ്പരാഗതമായ പേർഷ്യൻ സംഗീതത്തിന്റെ ആൽബം അവർ പുറത്തിറക്കി. ഇപ്പോഴത്തേയ്ക്കും നാടോടി സംഗിതത്തിന്റെ പുനർവരവ് സമയമായിരുന്നു. അവർ, തന്റെ സ്വന്തം രചനകൾ പാടാനാരംഭിച്ചു. അതുപോലെ സമകാലികരായ മറ്റനേകം അതുപോലുള്ള പാട്ടുകാരുടെയും പാട്ടെഴുത്തുകാരുടെയും പാടുകളും അവർ പാടാൻ തുടങ്ങി. അവർ, ബ്രിട്ടൻ, അമേരിക്ക, യൂറോപ്യൻ ഭൂഖണ്ഡം എന്നിവിടങ്ങലിലെ പേരുകേട്ട പാട്ടുകാരിയായിമാറി. ടെലിവിഷനിലും റേഡിയോയിലും അവർ പ്രത്യക്ഷപ്പെട്ടു. 1975ൽ ലോറി ലീബെർമാൻ, ദിമിത്രി വാൻ ടോറെൻ എന്നിവരുടെകൂടെ നെതർലാന്റ്സിലും ബെൽജിയത്തിലും ഗാനാലാപനം നടത്തി.

1973ലെ ഡോക്യുമെന്റ്റിയായ ഭക്ത്യാരി മൈഗ്രേഷൻ - ദ ഷിപ് മസ്റ്റ് ലിവ് എന്നതിലെ സംഗിതം നൽകുകയും വിവരണം നൽകുകയും ചെയ്തു. ഈ ചിത്രം ഓസ്കാറിൽ ഏറ്റവും നല്ല ഡോക്യുമെന്ററി ഫീച്ചർ ആയി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ, ഈ ചിത്രത്തിൽ അവർ നൽകിയ സംഭാവനകൾ വിസ്മരിക്കപ്പെട്ടു. [3][4][5]

അവരുടെ പേരിൽ ഇറങ്ങിയ ഡിസ്കുകൾ തിരുത്തുക

  • Chansons d'Amour Persanes (7" EP 1957)[6]
  • Persian Love Songs and Mystic Chants (1971)
  • Song of Long-time Lovers (1972)
  • Shusha (1974)
  • This is the Day (1974)
  • Before the Deluge (1975)
  • People of the Wind (1977)
  • From East to West (1978)
  • Here I Love You (1980)
  • La Fortune (1980 - cassette)
  • Lovely in the Dances: Songs of Sydney Carter (1981)
  • Durable Fire (1983)
  • Strange Affair (1986)
  • Refugee (1995 - CD on Sharrow Records)
  • Shusha / This is the Day (2001 - reissue on CD)

എഴുത്തുകാരിയും എഡിറ്ററും തിരുത്തുക

ഗപ്പി പെർഷ്യൻ സംസ്കാരവും ചരിത്രവും പ്രചരിപ്പിച്ചു. അവർ ഇസ്ലാമിക ലോകത്തിന്റെയും പാശ്ചാത്യരാജ്യങ്ങളുടെയും ഇടയിലെ കണ്ണിയായിരുന്നു. ഗപ്പിയുടെ ആദ്യ പുസ്തകമായ The Blindfold Horse: Memoirs of a Persian Childhood 1988ൽ പ്രസിദ്ധീകരിച്ചു. അത് അതിയായി പ്രഘോഷിക്കപ്പെട്ടു. അതിനു അനെകം പുരസ്കാരങ്ങൽ ലഭിച്ചിട്ടുണ്ട്. യോർക്ക്ഷയർ പോസ്റ്റ് പ്രൈസ്, ദ വിനിഫ്രെഡ് ഹോൾട്ട്ബി മെമ്മോറിയൽ പ്രൈസ്, ഗ്രാൻഡ് പ്രിക്സ് ലിറ്റ്രൈറെ ഡി എല്ലെ എന്നിവ അതിനു ലഭിച്ച പുരസ്കാരങ്ങൾ ആകുന്നു. ഷാ റേസ പഹ്‌ലവിക്കു മുമ്പുള്ള യാഥാസ്ഥിതികമല്ലാത്തതും മതതീവ്രമല്ലാത്തതുമായ ഒരു ഇസ്ലാമിക് രീതിയിലുള്ള ഇറാനെ വരച്ചുകാട്ടുന്നു.

അവരുടെ അവസാന പുസ്തകമായ The Secret of Laughter (2005) ഇറാനിലെ നാടോടിക്കഥാസമാഹാരമാണ്. പലതും മുമ്പ് അച്ചടിരൂപത്തിൽ ഇറങ്ങാത്തവയാണ്.

2005 വരെ അമേരിക്കൻ സാഹിത്യ ജേണൽ ആയ ദ പാരീസ് റിവ്യുവിന്റെ ലണ്ടൻ എഡിറ്റർ ആയിരുന്നു.

ഗ്രന്ഥസുചി തിരുത്തുക

കുറിപ്പുകൾ തിരുത്തുക

  1. The name Shamsi (شمسی) is an attributive adjective, referring to the word Shams, the Sun, and may be interpreted as of or pertaining to the Sun. According to Dehkhoda, Assār (عصار) has two distinct meanings. The first refers to the professions dealing with pressing grapes or pressing oil-seeds; thus Assār is one who holds one of these professions. In this sense, the word Assār has its root in the word Osāreh, which means Juice or Ooze. The second interpretation is King and Refuge, in the meaning of one who provides shelter. In this second sense, Assār has also been used as a collective name. (Based on information gleaned from Loghat'nāmeh-ye Dehkhoda.)
  2. She used the stage name Shusha Assar from about 1962 to the early Seventies. Her credits include: Night Conspirators (1962), Lorna Doone (1963), Lysistrata (BBC 1964), Unscheduled stop (1968).
  3. "People of the Wind" crew and cast Retrieved 25 December 2010
  4. "People of the Wind" Retrieved 25 December 2010
  5. "People of the Wind" awards Retrieved 25 December 2010
  6. Also released on the Spanish label Vergara in 1963 as Canciones de amor persas, both these EPs were issued under the name Chucha Assar and this recording has been made available for download on iTunes under the (mistyped) name Chuchar Assar.

ഇതും കാണൂ തിരുത്തുക

അവലംബം തിരുത്തുക

അനുശോചനം തിരുത്തുക

  • Scruton, Roger (24 March 2008). "Shusha Guppy: Iranian singer, writer and composer who moved freely among intellectual circles". The Guardian. Retrieved 2 September 2010.
  • Martin, Stoddard (24 March 2008). "Shusha Guppy: Singer and writer acclaimed for a memoir of her Persian childhood". The Independent. Retrieved 2 September 2010. Note: This obituary incorrectly refers to Shamsi as Shansi.
  • "Shusha Guppy". The Daily Telegraph. 29 March 2008. Archived from the original on 2008-04-07. Retrieved 2 September 2010. Shusha Guppy, who died on March 21 aged 72, was an Iranian-born writer, composer and singer, and a salonière of literary, cosmopolitan London
"https://ml.wikipedia.org/w/index.php?title=ഷുഷാ_ഗപ്പി&oldid=3646377" എന്ന താളിൽനിന്ന് ശേഖരിച്ചത്