ഷൂജി നകാമുറ

ജാപ്പനീസ് ശാസ്ത്രജ്ഞൻ
(ഷുജി നകാമുറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജാപ്പനീസ് വംശജനായ അമേരിക്കൻ ഭൗതികശാസ്ത്ര ഗവേഷകനാണ് ഷൂജി നകാമുറ (ജ: മേയ് 22, 1954). കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡയോഡുകൾ (എൽ ഇ ഡി) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ഷൂജി നകാമുറയ്ക്ക് ജാപ്പനീസ് ഗവേഷകരായ ഇസാമു അകസാക്കി, ഹിരോഷി അമാനോ എന്നിവരോടൊപ്പം 2014ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

ഷൂജി നകാമുറ
ജനനം (1954-05-22) 22 മേയ് 1954  (70 വയസ്സ്)
അറിയപ്പെടുന്നത്നീലയും വെ‌ള്ളയും എൽ.ഇ.ഡി.കൾ
പുരസ്കാരങ്ങൾമില്ലേനിയം ടെക്നോളജി പ്രൈസ് (2006)
ഹാർവേ പ്രൈസ് (2009)
ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (2014)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾകാലിഫോർണിയ സർവ്വകലാശാല, സാന്താബാർബറ

ജീവിതരേഖ

തിരുത്തുക

ജപ്പാനിലെ ഇകാറ്റയിൽ 1954-ൽ ജനിച്ച നകാമുറ, തോകുഷിമ സർവകലാശാലയിൽനിന്ന്, ബി.ഇ(1977), എം.ഈ(1979) പിഎച്ച്.ഡി.(1994) എന്നീ ബിരുദങ്ങൾ നേടി. രണ്ടു ദശാബ്ദക്കാലം തോക്കുഷ്മയിലെ നിഷിയ കെമിക്കൽ കമ്പനിയിൽ പലവിഭാഗങ്ങളിലും സേവനമനുഷ്ടിച്ച ശേഷം 1999-ൽ അമേരിക്കയിൽ സാൻറാ ബാർബറയിലെ കാലിഫോർണിയ സർവകലാശാലയിൽ പ്രൊഫസറായി ചേർന്നു. അദ്ദേഹം യു.എസ്. പൗരനാണ്.

ചുവപ്പ് , പച്ച നിറങ്ങളിൽ ഉള്ള എൽ ഇ ഡികൾ തൊള്ളായിരത്തി അറുപതുകളിൽ തന്നെ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞെങ്കിലും നീല ഡയോഡുകൾ നിർമിച്ച് അവയെ സംയോജിപ്പിച്ച് വെള്ള ഡയോഡുകൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അകാസാകിയും അമാനോയും ചേർന്നു നഗോയ സർവകലാശാലയിലും നകാമുറ ജപ്പാനിലെ ടോക്കുഷിമയിലുള്ള നിഷിയ കെമിക്കൽസ് എന്ന കമ്പനിയിലും നടത്തിയ ദീർഘമായ ഗവേഷണങ്ങളും പരീക്ഷണങ്ങളും ഒടുവിൽ കൂടുതൽ കാര്യക്ഷമമായ വെള്ള വെളിച്ചം തൂവുന്ന എൽ.ഇ.ഡയോഡുകൾ സാധ്യമാക്കി.[1],[2]. ഈ മേഖലയിൽ നാകമൂറയുടെ നേതൃത്വത്തിലുളള ഗവേഷകസംഘം നാനൂറിൽപ്പരം ശാസ്ത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേകം പേറ്റൻറുകളും നേടിയെടുത്തിട്ടുണ്ട്.[3]

പ്രാധാന്യം

തിരുത്തുക

കുറഞ്ഞ വൈദ്യുത/ഊർജ ഉപഭോഗം വഴി കൂടുതൽ ലൂമിനസ് ഫ്ലക്സ് (നിർദിഷ്‌ടദിശയിൽ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്‌) നൽകുന്ന തരം പ്രകാശ സ്രോതസ്സുകൾ ഇതുവഴി സാധ്യമാകും.ഒരു എൽ ഇ ഡി പ്രകാശ സ്രോതസ്സിന്റെ ഊർജ – കാര്യക്ഷമത പതിനാറു സാധാരണ ബൾബുകൾക്കും എഴുപതു ഫ്ലൂറസെന്റ്‌ ബൾബുകൾക്കും തുല്യമാണെന്നാണ് കണക്കാക്കുന്നത്. ലോകത്തെ മുഴുവൻ ഊർജ ഉത്പാദനത്തിൻറെ നാലിലൊന്ന് പ്രകാശ സ്രോതസ്സുകൾക്കായി ഉപയോഗിക്കുന്നതിനാൽ ഭീമമായ ഊർജ ലാഭം ഇതു വഴിയുണ്ടാകും.[4] അവ ഏറെ നാൾ പ്രവർത്തനക്ഷമമായിരിക്കുകയും ചെയ്യും[5]

നിഷിയ കമ്പനിയുമായുളള വിവാദങ്ങൾ

തിരുത്തുക

നിഷിയ സ്ഥാപനത്തിലെ എഞ്ചിനിയർ ആയിരിക്കേയാണ് നാകമൂറ വെളള-നീല എൽഇഡികളെക്കുറിച്ചുളള അത്യന്തം പ്രധാനമായ കണ്ടെത്തലുകൾ നടത്തിയതും പേറ്റൻറുകൾ നേടിയതും. കമ്പനി വളരെ തുച്ഛമായ പ്രതിഫലമേ (ഏതാണ്ട് ഇരുനൂറു ഡോളർ) നാകമൂറക്ക് നല്കിയുളളു. കാരണം കമ്പനിജോലിക്കാരുടെ കണ്ടുപിടിത്തങ്ങളേയും അവയിൽ നിന്നുണ്ടായേക്കാവുന്ന ലാഭവീതത്തേയും പറ്റി ജാപ്പനീസ് കമ്പനികളിൽ പ്രത്യേകം നിയമങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ തന്റെ പേറ്റൻറുകൾ കമ്പനിക്ക് വമ്പിച്ച ലാഭം ഉണ്ടാക്കിയ സ്ഥിതിക്ക്, ലാഭവീതം റോയൽറ്റിയായി തനിക്ക് അവകാശപ്പെട്ടതാണെന്ന് നാകമൂറ വാദിച്ചു. നാകമൂറയുടെ കണ്ടുപിടിത്തങ്ങളുടെ വില അറുപതു ബില്യൺ യെൻ(580 മില്യൺ ഡോളർ) വരുമെന്നും അതിൽ ഇരുപതു ബില്യൺ യെൻ നാകമൂറക്ക് അവകാശപ്പെട്ടതാണെന്നും നാകമൂറയുടെ അഭിഭാഷകർ വാദിച്ചു. കീഴ്ക്കോടതി വാദം ശരിവെച്ചു.[6] എന്നാൽ പിന്നീട് നാകമൂറയും അഭിഭാഷകരും കോടതിക്കു പുറത്തു വെച്ച് ഒത്തു തീർപ്പിന് തയ്യാറായി, 840 മില്യൺ യെന്നിന് ( ഏതാണ്ട് 8 മില്യൺ ഡോളർ) ഇരു കക്ഷികളും സമ്മതിച്ചു.[7]

പുരസ്കാരങ്ങൾ

തിരുത്തുക
  • 1994, 1996 നിക്കി ബി.പി എഞ്ചിനിയറിംഗ് അവാർഡ്
  • 1994, 1997 Best Paper Award - Japanese Applied Physics Society
  • 1995 സാകുറായ് അവാർഡ്
  • 1996 നിഷിനാ മെമോറിയൽ അവാർഡ്
  • 1996 IEEE Lasers and Electro-Optics Society Engineering Achievement Award
  • 1996 Society for Information Display (SID) Special Recognition Award
  • 1997 ഓകോഷി മെമോറിയൽ അവാർഡ്
  • 1997 Materials Research Society (MRS) Medal Award
  • 1998 Innovation in Real Materials (IRM) Award
  • 1998 C&C Award
  • 1998 IEEE മോർട്ടൺ അവാർഡ്
  • 1998 ബ്രിട്ടീഷ് റാങ്ക് പ്രൈസ്
  • 1999 ജൂലിയസ്-സ്പ്രിംഗർ പ്രൈസ് (Applied Physics)
  • 2000 തകായനാഗി അവാർഡ്
  • 2000 കാൾ സീശ് റിസേർച് അവാർഡ്
  • 2000 ഹോണ്ടാ അവാർഡ്
  • 2000 Crystal Growth and Crystal Technology Award
  • 2001 അസാഹി അവാർഡ്
  • 2001 Cree Professor in Solid State Lighting and Display Endowed Chair
  • 2001 OSA ഹോളന്യാക് അവാർഡ്
  • 2001 LEOS Distinguished Lecturer Award
  • 2002 IEEE/LEOS Quantum Electronics Award
  • 2002 Recipient of the Franklin Institute’s 2002 Benjamin Franklin Medal in Engineering
  • 2002 തകേദാ അവാർഡ്
  • 2002 The Economist Innovation Award 2002 “No Boundaries”
  • 2002 World Technology Award
  • 2003 CompoundSemi Pioneer Award
  • 2003 National Academy of Engineering Member*
  • 2003 Blue Spectrum Pioneer Awards
  • 2004 The Society for Information Display Karl Ferdinand Braun Prize
  • 2006 Global Innovation Leader Award, Optical Media Global Industry Awards
  • 2006 Millennium Technology Prize
  • 2007 Santa Barbara Region Chamber of Commerce Innovator of the Year Award
  • 2007 Czochralski Award
  • 2008 Japanese Science of Applied Physics (JSAP) Outstanding Paper Award
  • 2008 The Prince of Asturias Award for Technical Scientific Research
  • 2009 Harvey Prize
  • 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
  1. ഫിസിക്സ് നോബലിന് വീണ്ടും പ്രകാശത്തിളക്കം accessdate=8 ഒക്ടോബർ 2014
  2. White light Emitting Diodes
  3. "ഷൂജി നാകമൂറ- വെബ്സൈറ്റ്" (PDF). Archived from the original (PDF) on 2015-09-24. Retrieved 2014-10-16.
  4. Energy Efficiency of White LEDs
  5. "Lifetime of White LEDs" (PDF). Archived from the original (PDF) on 2012-11-22. Retrieved 2014-10-16.
  6. നാകമൂറക്ക് ഇരുപതു ബില്യൺ യെൻ
  7. നാകമൂറ-നിഷിയ കമ്പനി ഒത്തു തീർപ്പ്

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Shuji Nakamura, Gerhard Fasol, Stephen J. Pearton, The Blue Laser Diode : The Complete Story, Springer; 2nd edition, October 2, 2000, (ISBN 3-540-66505-6)
  • Bob Johnstone Brilliant!: Shuji Nakamura and the revolution in lighting technology, Prometheus Books, 2007 ISBN 1-59102-462-5

പുറംകണ്ണികൾ

തിരുത്തുക
മുൻഗാമി മില്ലേനിയം ടെക്നോളജി പ്രൈസ് ജേതാവ്
2006 (നീലയും വെള്ളയും എൽ.ഇ.ഡി.കൾക്ക്)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഷൂജി_നകാമുറ&oldid=4112741" എന്ന താളിൽനിന്ന് ശേഖരിച്ചത്