ഷുഗർ ക്രീക്ക്
ഷുഗർ ക്രീക്ക് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ഇന്ത്യാനയിൽ സ്ഥിതി ചെയ്യുന്ന ഒരു ജലമാർഗ്ഗമാണ്. ഇന്ത്യാനയിലെ കെംപ്ടണിൽ നിന്ന് ഏകദേശം രണ്ട് മൈൽ തെക്കുഭാഗത്തായുള്ള ഒരു ഫാം ഫീൽഡിൽ നിന്ന് ഉത്ഭവിക്കുന്ന ഇത് ഏകദേശം 93 മൈൽ (150 കിലോമീറ്റർ) ദൂരം പടിഞ്ഞാറ്-തെക്കുപടിഞ്ഞാറൻ ദിശയിലേയ്ക്ക് ഒഴുകി മോണ്ടെസുമയ്ക്ക് 5 മൈൽ (8.0 കിലോമീറ്റർ) വടക്കുഭാഗത്തുവച്ച് വാബാഷ് നദിയിൽ ലയിക്കുന്നു. ജലമാർഗ്ഗത്തിലെ ഏറ്റവും വലിയ സമൂഹം ക്രോഫോർഡ്സ്വില്ലെ ആണ്.
ഷുഡേഴ്സ്, ടർക്കി റൺ എന്നീ ഇന്ത്യാനയിലെ രണ്ട് സംസ്ഥാന ഉദ്യാനങ്ങളിലൂടെ ഒഴുകുന്ന ഷുഗർ ക്രീക്ക് ഒരു ജനപ്രിയ വിനോദസഞ്ചാരവും കനോയിസ്റ്റ് ആകർഷണവുമാണ്. ഇവിടെയുള്ള പാറക്കെട്ടുകളിൽ ഈ അരുവിയുടേയും അതിന്റെ നിരവധി ചെറിയ പോഷകനദികളുടേയും ഒഴുക്ക് സൃഷ്ടിച്ച മനോഹരമായ മലയിടുക്കുകളും ചെറിയ വെള്ളച്ചാട്ടങ്ങളും പേരുകേട്ടതാണ്.
ഇന്ത്യാനയിലെ മോണ്ട്ഗോമറി കൗണ്ടിയിലെ ഫ്രാങ്ക്ലിൻ ടൗൺഷിപ്പിൽ ഷുഗർ ക്രീക്കിനു മുകളിൽ ഡാർലിംഗ്ടൺ കവേഡ് ബ്രിഡ്ജ് സ്ഥിതിചെയ്യുന്നു.[1] ഇത് 1990 ൽ ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.[2]
അവലംബം
തിരുത്തുക- ↑ "Indiana State Historic Architectural and Archaeological Research Database (SHAARD)" (Searchable database). Department of Natural Resources, Division of Historic Preservation and Archaeology. Retrieved 2016-05-01. Note: This includes Nancy Carol Crull (October 1989). "National Register of Historic Places Inventory Nomination Form: Darlington Covered Bridge" (PDF). Retrieved 2016-05-01. and Accompanying photographs.
- ↑ "National Register Information System". National Register of Historic Places. National Park Service. 2010-07-09.