ഇറാൻകാരിയായ കവിയാണ് ഷീമ കൽബാസി( പേർഷ്യൻ:  شیما کلباسی ). മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യവാദി, യുദ്ധവിരുദ്ധ പ്രവർത്തക, ആവിഷ്‌കാരസ്വാതന്ത്ര്യ പോരാളി, നാടക പ്രവർത്തക, വിമർശക, സംവിധായിക, നിർമാതാവ്, അധ്യാപിക, ബ്‌ളോഗർ എന്നിങ്ങനെ വിവിധ തലങ്ങളിൽ സജീവമാണ്.[1]

ജീവിത രേഖ

തിരുത്തുക

1972 നവംബർ 20 ന് ഇറാനിലെ ടെഹ്‌റാനിലാണ് ഷീമ കൽബാസി ജനിച്ചത്. ഇസ്‌ളാമിക വിപ്‌ളവം നടന്നയുടൻ കുടുംബസമേതം നാടുവിട്ടു. പിന്നീട് അമേരിക്കയിൽ താമസമാരംഭിച്ചു. കവിതകൾ 17 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 'റീൽ കണ്ടന്റ്' എന്ന സിനിമാ നിർമ്മാണ-പ്രസാധന സംരംഭത്തിന്റെ ഡയറക്ടറാണ്.വാഷിങ്ടൺ ഡി.സിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസം.[2]

  • എക്കോസ് ഇൻ എക്‌സൈൽ
  • സെവൻ വാലീസ് ഓഫ് ലവ്
  • ദ പോയട്രി ഓഫ് ഇറാനിയൻ വിമൻ
  1. തെഹൽക്ക[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർട്ട് അരീന.കോം". Archived from the original on 2010-11-20. Retrieved 2013-04-17.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷീമ_കൽബാസി&oldid=4118513" എന്ന താളിൽനിന്ന് ശേഖരിച്ചത്