ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരിനം നീല നാക്കൻ പല്ലിയാണ് ഷിംഗിൾബാക്ക് - shingleback . (ശാസ്ത്രീയനാമം:Tiliqua rugosa). പൈൻകോൺ ലിസാർഡ്, ബോഗ്ഗി, ബോബ്ടെയ്‌ൽ, സ്റ്റമ്പ് ടെയ്ൽഡ് ലിസാർഡ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു[2]. റെപ്റ്റൈലിയ ക്ലാസിൽ സ്കിൻസിഡെ കുടുംബത്തിൽ സ്ക്വാമാറ്റ എന്ന ഓർഡറിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. കടും നീലനിറത്തിലുള്ള വലിയ നാക്കാണ് ഇവയുടെ പ്രത്യേകത. ഇവയിൽ നാല് ഉപവിഭാഗങ്ങൾ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്നു[3] .

ഷിംഗിൾ ബാക്ക്
Tiliqua rugosa rugosa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. rugosa
Binomial name
Tiliqua rugosa
(Gray, 1825)[1]
Subspecies

4, see text

Synonyms

Trachydosaurus rugosus

 
മുൻവശം
 
ഭയപ്പെടുത്തൽ

25 ഇഞ്ചാണ് ഇവയുടെ ശരീരത്തിന്റെ നീളം. ശത്രുക്കളിൽ നിന്നും രക്ഷ നേടാനായി ഇവ നാക്ക് പുറത്തേക്കു നീട്ടി ഉച്ചത്തിൽ ശബ്ദമുണ്ടാക്കാറുണ്ട്. കാഴ്ചയിൽ ഇവയുടെ തലയും വാലുമൊരു പോലിരിക്കുന്നു. ശത്രുക്കളിൽ നിന്നും രക്ഷനേടാൻ ഇവ ഈ ആശയക്കുഴപ്പം മാർഗ്ഗമാക്കുന്നു. വരണ്ട പ്രദേശങ്ങളിലാണ് ഇവ സാധാരണയായി വസിക്കുന്നത്. കറുത്ത ചെതുമ്പലുകൾ നിറഞ്ഞ കട്ടിയേറിയ പുറന്തോടാണ് ഇവയ്ക്കുള്ളത്. ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാനും ചൂടിൽ നിന്നും സംരക്ഷണത്തിനായും ഇവയെ ഈ പുറന്തോട് സഹായിക്കുന്നു.

ചെറുപ്രാണികൾ, ഇല, പൂവ്, കായ, ചത്ത മൃഗങ്ങളുടെ മാംസം എന്നിവയാണ് ഇവ സാധാരണയായി ആഹാരമാക്കുന്നത്. പല്ലി വർഗക്കാരെ പോലെ ഇവയും ഭക്ഷണം കൊഴുപ്പാക്കി വാലിൽ സൂക്ഷിക്കുന്നു.

കണ്ടെത്തിയിട്ടുള്ളതിൽ നാലിനങ്ങൾ:-[3]

  • Tiliqua rugosa rugosa
വെസ്റ്റേൺ ഷിംഗിൾബാക്ക് (ബോബ്ടെയിൽ ): പടിഞ്ഞാറൻ ഓസ്ട്രേലിയ
  • Tiliqua rugosa asper[4]
ഈസ്റ്റേൺ ഷിംഗിൾബാക്ക്: കിഴക്കൻ ഓസ്ട്രേലിയ
 
റോട്ട്നെസ്റ്റ് ഐലൻഡ് ബോബ്ടെയിൽ (T. r. konowi)
  • Tiliqua rugosa konowi[5]
റോട്ട്നെസ്റ്റ് ഐലൻഡ് ബോബ്ടെയിൽ / റോട്ട്നെസ്റ്റ് ഐലൻഡ് ഷിംഗിൾബാക്ക്: റോട്ട്നെസ്റ്റ് ദ്വീപ്, പടിഞ്ഞാറൻ ഓസ്ട്രേലിയ
  • Tiliqua rugosa palarra[6]
നോർത്തേൺ ബോബ്ടെയിൽ / ഷാർക്ക് ബേ ഷിംഗിൾബാക്ക്: ഷാർക്ക് ബേ, പടിഞ്ഞാറൻ ഓസ്ട്രേലിയ
  1. Gray, J.E. 1825. A synopsis of the genera of reptiles and Amphibia, with a description of some new species. Annals of Philosophy, 10:193—217
  2. City of Wanneroo (2009). "Bushland Critters" (PDF). Retrieved 2010-11-09.[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 Tiliqua rugosa റെപ്‌റ്റൈൽ ഡാറ്റാബേസിൽ നിന്നും
  4. Gray, J. E. (1845). Catalogue of the specimens of lizards in the collection of the British Museum. London: Trustees of die British Museum/Edward Newman.
  5. Mertens, R. (1958). "Neue Eidechsen aus Australien". Senckenbergiana Biologica. 39: 51–56. (in German)
  6. Shea, G. M. (2000). "Die Shark-Bay-Tannenzapfenechse Tiliqua rugosa palarra subsp. nov.". In Hauschild, A.; Hitz, R.; Henle, K.; Shea, G. M.; Werning, H. (eds.). Blauzungenskinke. Beiträge zu Tiliqua und Cyclodomorphus. Münster: Natur und Tier Verlag. pp. 108–112. ISBN 3931587339. (in German)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷിംഗിൾബാക്ക്&oldid=4024602" എന്ന താളിൽനിന്ന് ശേഖരിച്ചത്