ഷാരോൺ സ്റ്റോൺ

അമേരിക്കന്‍ ചലചിത്ര നടന്‍

അമേരിക്കൻ ചലച്ചിത്ര നടിയാണ് ഷാരോൺ സ്റ്റോൺ(ജ:മാർച്ച് 10, 1958). ബേസിക് ഇൻസ്റ്റിങ്റ്റ് എന്ന ചിത്രത്തിലെ കാതറിൻ ട്രാമൽ എന്ന വേഷം അവരെ പ്രശസ്തയാക്കുകയുണ്ടായി.1995 ൽ ഇറങ്ങിയ കാസിനോ എന്ന ചിത്രത്തിലെ അഭിനയത്തിനു ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം ലഭിച്ചു.

Sharon Stone
Stone at the premiere of When a Man Falls in the Forest in 2007.
ജനനം
Sharon Vonne Stone

(1958-03-10) മാർച്ച് 10, 1958  (66 വയസ്സ്)
തൊഴിൽActress, model, producer
സജീവ കാലം1980–present
ജീവിതപങ്കാളി(കൾ)
(m. 1984; div. 1990)

(m. 1998; div. 2004)
കുട്ടികൾ3

അഭിനേത്രി എന്നതിനൊപ്പം അവർ ഒരു ഫാഷൻ മോഡലും നിർമ്മാതാവും കൂടിയായ അവർ ആദ്യം ജനശ്രദ്ധയാകർഷിക്കുന്നതു് War and Remembrance എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടായിരുന്നു. 1995 ൽ കാസിനൊ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് നല്ല നടിയ്ക്കുള്ള അക്കാദമി അവാർഡിനു നോമിനേറ്റ് ചെയ്യപ്പെട്ടു. അതോടൊപ്പം നല്ല നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുകയും ചെയ്തു. 1998 ൽ ഇറങ്ങിയ The Mighty, 1999 ൽ ഇറങ്ങിയ The Muse എന്നീ ചിത്രങ്ങളിലെ അഭിനയങ്ങൾക്കു് വീണ്ടും ഗോൾഡൻ ഗ്ലോബ് അവാർഡിനു ശുപാർശ ചെയ്യപ്പെട്ടു. 2004 ൽ The Practice എന്ന നാടക പരമ്പരയിലെ വേഷത്തിനു് Emmy അവാർഡ് നേടി. Alpha Dog (2006), Bobby (2006), Lovelace (2013) എന്നീ ചിത്രങ്ങളിലെ അഭിനയം പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടി. 2016 ൽ ഷാരോൺ സ്റ്റോൺ അഭിനയിച്ച ചിത്രമാണു് Mothers and Daughters.

ആദ്യകാല ജീവിതം.

തിരുത്തുക

മാർച്ച് 10, 1958 ൽ പെൻസിൽവാനിയയിലെ Meadville യിൽ ഡൊറോത്തി മേരിയുടെയും ജോസഫ് വില്യം സ്റ്റോണിന്റേയും മകളായി ജനനം. ജോസഫ് വില്യം (1930–2009) ഒരു ഫാക്ടറി ജോലിക്കാരൻ ആയിരുന്നു. ഷാരോൺ സ്റ്റോണിന് ഒരു സഹോദരിയുണ്ട്, കെല്ലി, രണ്ടു സഹോദരന്മാരും (മൈക്കേളും പാട്രിക് സ്റ്റോണും). 1975 ൽ Saegertown High School (Pennsylvania )ൽ നിന്നു ബിരുദം നേടി. എഡിൻബറോ യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ Miss Crawford County, എന്ന ടൈറ്റിൽ നേടി. അതുപോലെ Miss Pennsylvania മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. 1977 ൽ സ്റ്റോൺ Meadville വിട്ടു അമ്മായിയോടൊപ്പം ന്യൂ ജർസിയിലേയ്ക്കു പോയി. New York ൽ ഒരു പരസ്യ ഏജൻസിയിൽ ജോലി ചെയ്യാൻ‌ കരാർ ഒപ്പിട്ടു. അതിനിടെ അവർ യൂറോപ്പിലേയ്ക്കു പ്രവർത്തന മേഖല മാറ്റി. അവിടെ താമസിക്കുന്നതിനിടെ മോഡലിങ്ങിൽ നിന്നു മാറി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തീരുമാനിച്ചു. അതിനാൽ പെട്ടിയും കിടക്കയുമെടുത്തു് ന്യൂയോർക്കിലേയ്ക്കു തിരിച്ചു വന്നു. വൂഡി അല്ലന്റെ Stardust Memories (1980) പോലുള്ള ചിത്രങ്ങളിൽ ചെറിയ റോളുകളിൽ ആദ്യമൊക്കെ അഭിനയിച്ചു. ഫ്രഞ്ച് സംവിധായകൻ Claude Lelouch തന്റെ Les Uns et les Autres (1982) എന്ന ചിത്രത്തിൽ അപ്രധാനമായ ഒരു വേഷം നൽകി, രണ്ടേ രണ്ടു മിനിട്ടുള്ള ഒരു റോൾ. 1983 ൽ Bay City Blues എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചു. 1984 ൽ പുറത്തിറങ്ങിയ Irreconcilable Differences, 1984ലെ തന്നെ Echoes of the Mind എന്നിവയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. 1980 കളിലെ ചിത്രങ്ങളായ King Solomon's Mines, Allan Quatermain and the Lost City of Gold, Above the Law, War and Remembrance എന്നിവകളിലെ വേഷങ്ങൾ പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടി.

അടുത്ത ശ്രദ്ധിക്കപ്പെട്ട വേഷം Irreconcilable Differences (1984) എന്ന ചിത്രത്തിലെയാണ്. 1984 ൽത്തന്നെ അവർ Echoes of the Mind എന്ന രണ്ടു ഭാഗങ്ങൾ മാത്രമുള്ള എപ്പിസോഡിൽ ഇരട്ട റോളിൽ അഭിനയിച്ചു. ഡച്ച് സിനിമാ സംവിധായകനായ Paul Verhoeven ൻറെ Total Recall (1990) എന്ന ചിത്രത്തിൽ Arnold Schwarzenegger എന്ന നടനോടൊപ്പമുള്ള അഭിനയം കരിയറിലെ ഒരു കുതിച്ചു കയറ്റമായിരുന്നു. Basic Instinct (1992) എന്ന ചിത്രം അവരെ സൂപ്പർസ്റ്റാർ പദവിയിലേയ്ക്കുയർത്തി. Basic Instinct നു ശേഷം 1995 ൽ ഗോൾഡൻ ഗ്ളോബ് അവാർഡ് ലഭിച്ചതിനു ശേഷം അനേകം പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലേയ്ക്കു കരാർ ചെയ്യപ്പെട്ടു.

1998 ഫെബ്രുവരിയിൽ ഷാരോൺ സ്റ്റോൺ Phil Bronstein നെ വിവാഹം കഴിച്ചു. 2004 ൽ അവർ തമ്മിൽ പിരിഞ്ഞു. 3 കുട്ടികളെ ദത്തെടുത്തു വളർത്തുന്നു. ഷാരോൺ സ്റ്റോൺ സമീപകാലത്തു് കാലിഫോർണിയയിൽ ജീവിക്കുന്നു. സ്റ്റോൺ ഇപ്പോൾ ടിബറ്റൻ ബുദ്ധമതവിശ്വാസിയാണു്.


[1]

പുറംകണ്ണികൾ

തിരുത്തുക
  1. വിക്കിപിഡിയ-ഇംഗ്ളിഷ്.
"https://ml.wikipedia.org/w/index.php?title=ഷാരോൺ_സ്റ്റോൺ&oldid=3792174" എന്ന താളിൽനിന്ന് ശേഖരിച്ചത്