ഷാരോൺ ഫാരെൽ

അമേരിക്കന്‍ ചലചിത്ര നടന്‍

ഷാരോൺ ഫാരെൽ (ജനനം: ഡിസംബർ 24, 1940)[1] ഒരു അമേരിക്കൻ സിനിമാ, ടെലിവിഷൻ താരവും മുൻ നർത്തകിയുമായിരുന്നു. അമേരിക്കൻ ബാലെ തിയേറ്റർ കമ്പനിയിൽ ഒരു ബാലെ നർത്തകിയായി തന്റെ കരിയർ ആരംഭിച്ച ഫാരെൽ 1959-ൽ കിസ് ഹെർ ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് പ്രവേശിക്കുകയും തുടർന്ന് 40 പൗണ്ട്സ് ഓഫ് ട്രബിൾ (1962), എ ലവ്‌ലി വേ ടു ഡൈ (1968), മാർലോ (1969) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ചെയ്തുകൊണ്ട് സിനിമാ രംഗത്ത് ചുവടുറപ്പിക്കുകയും ചെയ്തു. സെയിന്റ്‌സ് ആൻഡ് സിന്നേഴ്‌സ് (1962), ഡോ. കിൽഡെയർ (1965), ഹവായ് ഫൈവ്-ഒ (1977–1980) എന്നീ പരമ്പരകളിലെ ആവർത്തിച്ചുള്ള വേഷങ്ങളിലൂടെ അവർ ടെലിവിഷൻ രംഗത്ത് വ്യാപകമായി പ്രവർത്തിച്ചു. ലാറി കോഹന്റെ ഹൊറർ ചിത്രമായ ഇറ്റ്സ് എലൈവ് (1974), കൗമാര കോമഡി ചിത്രമായ കാന്റ് ബൈ മി ലവ് (1987) എന്നിവയാണ് ഫാരെലിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. 1999 വരെ അവർ ടെലിവിഷനിലും സിനിമയിലും പ്രത്യക്ഷപ്പെട്ടിരുന്നു. 2013-ൽ ബ്രോക്കൺ അറ്റ് ലവ് എന്ന വെബ് പരമ്പരയിലെ ചെറിയ വേഷത്തിൽ അവർ വീണ്ടും രംഗത്ത് പ്രത്യക്ഷപ്പെട്ടു.

ഷാരോൺ ഫാരെൽ
1967 ലെ ദി മാൻ ഫ്രം U.N.C.L.E എന്ന പരമ്പരിയലെ രംഗം.
ജനനം
ഷാരോൺ ഫോർസ്‌മോ

(1940-12-24) ഡിസംബർ 24, 1940  (83 വയസ്സ്)
തൊഴിൽനടി
സജീവ കാലം1959–1999; 2013–2014
ജീവിതപങ്കാളി(കൾ)
(m. 1962; annulled 1962)

റോൺ ഡിബ്ലാസിയോ
(m. 1965; div. 1969)

(m. 1969; div. 1972)

സ്റ്റീവ് സാൽകിൻ
(m. 1973; div. 1975)

ഡെയ്ൽ ട്രെവിലിയൻ
(m. 1974; div. 2006)
കുട്ടികൾ1

ആദ്യകാലം

തിരുത്തുക

ഐയവയിലെ സിയോക്‌സ് സിറ്റിയിൽ[2][3] 1940 ലെ ക്രിസ്‌മസ് രാവിൽ ഷാരോൺ ഫോർസ്‌മോ എന്ന പേരിൽ ജനിച്ച നോർവീജിയൻ വംശജയായ[4] അവർ ഒരു ലൂഥറൻ കുടുംബത്തിലാണ് വളർന്നത്.[5] കുട്ടിക്കാലത്ത്, ഫാരെൽ ബാലെ അഭ്യസിക്കുകയും ഹൈസ്കൂൾ പഠനകാലത്ത് വിദ്യാലയത്തിലെ നാടക വകുപ്പുമായി സഹകരിക്കുകയും ചെയ്തു.[6] ഒരു നർത്തകിയായി അമേരിക്കൻ ബാലെ തിയേറ്റർ കമ്പനിയുമായി പര്യടനം നടത്തിയ ഫാരെൽ ന്യൂയോർക്ക് നഗരത്തിലേക്ക് എത്തിച്ചേർന്നു.[7]

1959-ൽ കിസ് ഹെർ ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെ 18-ാം വയസ്സിലാണ് ഷാരോൺ ഫാരെൽ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 1960 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ, ദി റീവേഴ്‌സ് (1969), മാർലോ (1969), ഇറ്റ്സ് എലൈവ് (1974), ദി സ്റ്റണ്ട് മാൻ (1980), ഔട്ട് ഓഫ് ദ ബ്ലൂ (1980), നൈറ്റ് ഓഫ് ദ കോമറ്റ് (1984), കാന്റ് ബൈ മീ ലവ് (1987) തുടങ്ങിയ ചിത്രങ്ങളിൽ അവർ അഭിനയിച്ചു. സിനിമാ രംഗത്തെ പ്രവർത്തനത്തോടൊപ്പം ഡെത്ത് വാലി ഡേയ്‌സ്, ഗൺസ്‌മോക്ക്, ദി മാൻ ഫ്രം U.N.C.L.E, ഐ ഡ്രീം ഓഫ് ജീനി, മൈ ഫേവറിറ്റ് മാർഷ്യൻ, ദി ബെവർലി ഹിൽബില്ലിസ്, ഹവായ് ഫൈവ്-ഒ എന്നിവയുൾപ്പെടെ വിവിധ ടെലിവിഷൻ ഷോകളിലും ഫാരെൽ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 1991-ൽ ദി യംഗ് ആൻഡ് ദി റെസ്റ്റ്ലെസ് എന്ന ദീർഘകാല സോപ്പ് ഓപ്പറിലെ അഭിനേതാക്കളോടൊപ്പം ചേർന്ന അവർ 1996 വരെ ഷോയിൽ തുടർന്നു. ഫാരലിന്റെ പിൽക്കാല ടെലിവിഷൻ വേഷം 1999-ലെ JAG എന്ന പരമ്പരയിലെ എപ്പിസോഡിലായിരുന്നു. 2013 നും 2014 നും ഇടയിൽ, ബ്രോക്കൺ അറ്റ് ലവ് എന്ന വെബ് പരമ്പരയിൽ പതിനാല് വർഷത്തെ ഇടവേളയ്ക്കുശേഷം ഫാരെൽ പ്രത്യക്ഷപ്പെട്ടു.[8]

സ്വകാര്യ ജീവിതം

തിരുത്തുക
 
സെയിന്റ്‌സ് ആൻഡ് സിന്നേഴ്‌സ് എന്ന ടെലിവഷൻ പരമ്പരയിലെ രംഗം (1962)

1962-ൽ നടൻ ആൻഡ്രൂ പ്രൈനുമായി[9] ഫാരെലിന്റെ ആദ്യ വിവാഹം നടന്നു. ഒരു മാസവും പത്തു ദിവസവും പിന്നിട്ട ശേഷം അവർ വിവാഹമോചനം നേടി.[10]

നടൻ ജോൺ എഫ്. ബോയറെ വിവാഹം കഴിച്ച ഫാരലിന് ചാൻസ് ബോയർ എന്ന ഒരു മകനുണ്ട്. 1970-ൽ ചാൻസിൻറെ ജനനത്തിനു ശേഷം, ഫാരലിന് ധമനിയിൽ തടസ്സം നേരിടുകയും അത് അവരുടെ ഹൃദയമിടിപ്പ് നാല് മിനിറ്റോളം നിലയ്ക്കുന്നതിന് കാരണമാകുകയും ചെയ്തു. ഗുരുതരമായ മസ്തിഷ്ക ക്ഷതം സംഭവിച്ച അവർക്ക് ഇത് താൽക്കാലികമായ ഓർമ്മക്കുറവിനും ശാരീരിക വൈകല്യങ്ങൾക്കും കാരണമായി. സഹപ്രവർത്തകരുടെ സഹായത്തോടെ, ഫാരെൽ അവളുടെ ഓർമ്മകൾ ഉൾപ്പെടെയുള്ള കഴിവുകൾ വീണ്ടെടുക്കാൻ പരിശ്രമിക്കുകയും അഭിനയ ജീവിതം പുനരാരംഭിക്കുകയും ചെയ്തുവെങ്കിലും അസുഖവിവരം പുറത്തറിഞ്ഞാൽ കരിയർ അവസാനിക്കുമെന്നുള്ള സുഹൃത്തും നടനുമായ സ്റ്റീവ് മക്വീന്റെ ഉപദേശപ്രകാരം ഏറെക്കാലം അവർ തന്റെ അസുഖം രഹസ്യമാക്കി വെച്ചു.[11][12] അസുഖം മറച്ചുവെച്ചുകൊണ്ട്, ഫാരെൽ അഭിനയരംഗത്ത് പതിറ്റാണ്ടുകളായി സ്ഥിരതയോടെ പ്രവർത്തിച്ചു. റോൺ ഡിബ്ലാസി, സ്റ്റീവ് സാൽകിൻ, സംവിധായകൻ ഡെയ്ൽ ട്രെവിൽലിയൻ എന്നിവരുമായി ഫാരെൽ വിവാഹ ബന്ധത്തിലേർപ്പെട്ടിരുന്നു.[13] അഭിനേതാക്കളായ സ്റ്റീവ് മക്വീൻ, ബ്രൂസ് ലീ എന്നിവരുമായും അവർക്ക് പ്രണയബന്ധങ്ങളുണ്ടായിരുന്നു.[14]

  1. Strodder 2007, p. 324.
  2. Farrell 2014, p. xii.
  3. Mitchell, Bruce (June 6, 2012). "THE RESILIENT 'PRINCESS'". siouxcityjournal.com. Archived from the original on October 26, 2012. Retrieved November 3, 2012.
  4. Farrell 2014, p. 4.
  5. Farrell 2014, p. 5.
  6. Farrell 2014, p. 6.
  7. Farrell 2014, p. 21.
  8. Terrace 2014, p. 39.
  9. Hirsch, Lynda (1991-11-26). "Actress Without A Past Finds Future In Soap". sun-sentinel.com. Archived from the original on 2014-10-25. Retrieved November 3, 2012.
  10. "Prine Divorces Wife". The Evening Independent: 3A. April 10, 1963. Archived from the original on November 24, 2021. Retrieved October 8, 2016.
  11. Hirsch, Lynda (1991-11-26). "Actress Without A Past Finds Future In Soap". sun-sentinel.com. Archived from the original on 2014-10-25. Retrieved November 3, 2012.
  12. Lisanti & Paul 2002, p. 125.
  13. Hirsch, Lynda (1991-11-26). "Actress Without A Past Finds Future In Soap". sun-sentinel.com. Archived from the original on 2014-10-25. Retrieved November 3, 2012.
  14. Sixsmith, DJ (June 11, 2018). (Interview). "Matthew Polly: 'Bruce Lee Wanted To Be The Next Clint Eastwood". CBS Boston. https://boston.cbslocal.com/2018/06/11/bruce-lee-matthew-polly-clint-eastwood-steve-mcqueen/. ശേഖരിച്ചത് November 24, 2021. 

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷാരോൺ_ഫാരെൽ&oldid=4023440" എന്ന താളിൽനിന്ന് ശേഖരിച്ചത്