ഷാജഹാൻ കാളിയത്ത്
ദൃശ്യ മാധ്യമ പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ് ഷാജഹാൻ കാളിയത്ത്. ഏഷ്യാനെറ്റ് ന്യൂസിൽ സീനിയർ അസോസിയേറ്റ് എഡിറ്ററാണ്. കുടകിൽ നിന്ന് വാർത്തകളൊന്നുമില്ല എന്ന ഡോക്യുമെന്ററിക്ക് മികച്ച കാലികപ്രസക്തിയുള്ള ഡോക്യുമെന്ററിക്കുള്ള കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചു.
ഷാജഹാൻ കാളിയത്ത് | |
---|---|
ജനനം | ഷാജഹാൻ ഫെബ്രുവരി 22, 1975 കോഴിക്കോട് |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മാധ്യമ പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനും |
അറിയപ്പെടുന്ന കൃതി | കുടകിൽ നിന്ന് വാർത്തകളൊന്നുമില്ല (ഡോക്യുമെന്ററി) |
ജീവിതരേഖ
തിരുത്തുകജനനം 1975 ഫിബ്രുവരി 22ന് കോഴിക്കോട് ജില്ലയിലെ തുറയൂരിലെ പാലച്ചുവട് . മടപ്പള്ളി ഗവ. കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദവും , തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടി. [1]കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ നിന്ന് ബിരുദാനന്തര ഡിപ്ലോമ. 1998 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്യുന്നു. നിലവിൽ ചീഫ് കോ ഓഡിനേറ്റിംഗ് എഡിറ്ററായി ജോലി ചെയ്യുന്നു.
മികച്ച അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള നവാബ് രാജേന്ദ്രൻ പുരസ്കാരം,[അവലംബം ആവശ്യമാണ്] സംസ്ഥാന ടെലിവിഷൻ അവാർഡ്, വി കെ മാധവൻകുട്ടി കേരളീയം പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലെ ശ്രദ്ധേയമായ മലബാർ മാന്വൽ എന്ന പ്രതിവാര രാഷ്ട്രീയ സാമൂഹികവിമർശനപരിപാടിയുടെ അവതാരകനാണ്.
കൃതികൾ
തിരുത്തുക- തിരശ്ശീലയിലെ പച്ചിലകൾ[2] (സിനിമാപഠനം)
- ഹൃദയം ഒരു സംഗിതോപകരണമാണ് (സംഗീത-സിനിമാ പഠനം)
- ഭൂമിക്ക് മേൽ ഒരു ഹൃദയം മഴ നനയുന്നു (കവിതാ സമാഹാരം)
- കൊക്കോസ് ന്യൂസിഫെറ (കഥാസമാഹാരം)
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച ടെലിവിഷൻ റിപ്പോർട്ടിനുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ പുരസ്കാരം (2005)[3]
- മികച്ച ഇൻവെസ്റിഗേറ്റിവ് ജേർണ്ണലിസ്റ്റിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് (2005) - ജനാധിപത്യവും അവകാശവും കണ്ണൂരിൽ നിന്ന് ചില കഥകൾ (ടെലിവിഷൻ ഡോക്യുമെൻ്ററി)[4]
- മികച്ച കാലികപ്രസക്തിയുള്ള പരിപാടിയുടെ സംവിധായകനുള്ള സംസ്ഥാന ടെലിവിഷന് അവാർഡ് (2007)- കുടകിൽ നിന്ന് വാർത്തകളൊന്നുമില്ല[3][4]
- മികച്ച മാധ്യമപ്രവർത്തകനുള്ള വി കെ മാധവൻ കുട്ടി കേരളീയം പുരസ്കാരം (2012)[3]
- മികച്ച സിനിമാഗ്രന്ഥത്തിനുള്ള അല പുരസ്കാരം -തിരശ്ശീലയിലെ പച്ചിലകൾ[3]
അവലംബം
തിരുത്തുക- ↑ http://keralaliterature.com/tag/%E0%B4%B7%E0%B4%BE%E0%B4%9C%E0%B4%B9%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Thirasseelayile pachilakal". State Central Library Kerala. Retrieved 24 ഓഗസ്റ്റ് 2020.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 3.2 3.3 admin (2020-10-06). "ഷാജഹാൻ കാളിയത്ത്" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-19.
- ↑ 4.0 4.1 "http://www.keralaculture.org/" (PDF). www.keralaculture.org (in ഇംഗ്ലീഷ്).
{{cite web}}
: External link in
(help)|title=