കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്ന പാകിസ്താനിലെ സ്വകാര്യ എയർലൈനാണ് ഷഹീൻ എയർ എന്ന പേരിൽ പ്രവർത്തിക്കുന്ന ഷഹീൻ എയർ ഇന്റർനാഷണൽ. [1] [2] യാത്രാ വിമാനം, ചരക്ക് വിമാനം, ചാർട്ടർ സർവീസുകൾ എന്നിവ നടത്തുന്ന ഷഹീൻ എയർ പാകിസ്താനിലേയും പേർഷ്യൻ ഗൾഫിലേയും പ്രധാന നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്നു. 1993-ൽ സ്ഥാപിക്കപ്പെട്ട എയർലൈൻ പ്രവർത്തനം ആരംഭിച്ചത് 1994 ഒക്ടോബർ 25-നാണ്. കറാച്ചിയ്ക്കു പകരം ഉത്തര പാകിസ്താനിലെ നഗരങ്ങളിലാണ് എയർലൈൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. എയർലൈനിൻറെ പ്രധാന ഹബ് കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ്, ഇസ്ലാമാബാദിലെ ബേനസീർ ഭൂട്ടോ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ഹബ്ബുകളുണ്ട്.

Shaheen Air
175px
IATA
NL
ICAO
SAI
Callsign
SHAHEEN AIR
തുടക്കം1993
തുടങ്ങിയത്25 October 1994
ഹബ്
Fleet size17
ലക്ഷ്യസ്ഥാനങ്ങൾ21
ആസ്ഥാനംKarachi, Pakistan
പ്രധാന വ്യക്തികൾKashif Sehbai , chair
വെബ്‌സൈറ്റ്shaheenair.com

പാകിസ്താൻറെ ദേശീയ പക്ഷിയായ ഷഹീൻ ഫാൽകൊനിൻറെ പേരാണ് എയർലൈനിനു നൽകിയിരിക്കുന്നത്.

ചരിത്രംതിരുത്തുക

എയർലൈനിൻറെ ആദ്യ ചെയർമാൻ ആയ ഖാലിദ്‌ മെഹ്മൂദ് സെഹ്ബായ് ആണ് ഷഹീൻ എയർ എയർലൈൻസ് സ്ഥാപിച്ചത്. തുടക്കത്തിൽ രാജ്യമെമ്പാടും ആഭ്യന്തര സർവീസുകളാണ് എയർലൈൻ ആരംഭിച്ചത്. അനവധി വിമാനങ്ങൾ എയർലൈൻ കൊണ്ടുവന്നുവെങ്കിലും കറാച്ചി, ഖേട്ട എന്നെ പാകിസ്താനി നഗരങ്ങൾക്കിടയിലാണ് പ്രധാനമായും എയർലൈൻ പ്രവർത്തിച്ചിരുന്നത്.

2004 മെയ്‌ 22-നു ലക്ഷക്കണക്കിനു രൂപ നൽകാനുള്ള ഷഹീൻ എയർ എന്ന എയർലൈൻസിനെ സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് പാകിസ്താൻ (സിഎഎ) ഗ്രൗണ്ട് ചെയ്തു. മൂന്ന് ദിവസങ്ങൾക്കുശേഷം ആഭ്യന്തര സർവീസുകളും അന്താരാഷ്‌ട്ര സർവീസുകളും പുനരാരംഭിക്കാൻ സിഎഎ അനുമതി നൽകി. നൽകാനുള്ള പണം ഷഹീൻ എയർ ഒടുക്കിയതിൻറെ പിന്നാലെയാണ് സിഎഎ എയർലൈനിനു പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയത്. അതേ വർഷം തന്നെ ഷഹീൻ എയർ ഇന്റർനാഷണൽ (എസ്എഐ) പേര് മാറ്റി ഷഹീൻ എയർ എന്നാക്കി, പുതിയ കോർപ്പറേറ്റ് വെബ്സൈറ്റും.

പാകിസ്താൻറെ പതാക വാഹക എയർലൈനായ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിനു പിറകിൽ പാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈനാണ് ഷഹീൻ എയർ.തങ്ങളുടെ അന്താരാഷ്ട്ര സർവീസുകളിൽ പാകിസ്താനിൽനിന്നും അനവധി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്നു. പകിസ്ഥാനിൽനിന്നും മൂന്ന് വിവിധ റൂട്ടുകളിൽ റിയാദിലേക്ക് ഷഹീൻ എയർ സർവീസ് ആരംഭിച്ചിട്ടുണ്ട്. [3]

കാർഗോ പ്രവർത്തനങ്ങൾതിരുത്തുക

1993-ൽ എയർലൈനിൻറെ സ്ഥാപനത്തിനു ശേഷം അധികം വൈകാതെ തന്നെ ആരംഭിച്ച കാർഗോ ഡിവിഷനാണ് ഷഹീൻ എയർ കാർഗോ. സമയത്തിനു മൂല്യമുള്ള ചെറിയ വസ്തുക്കളും പാർസലുകളും അയക്കാം ഷഹീൻ എയർ പ്രത്യേക സർവീസ് നടത്തുന്നുണ്ട്. [4]

ലക്ഷ്യസ്ഥാനങ്ങൾതിരുത്തുക

ഗൾഫ്‌ റൂട്ടിലും ആഭ്യന്തര റൂട്ടിലുമാണ് ഷഹീൻ എയർ പ്രധാനമായും പ്രവർത്തിക്കുന്നത്. 2015-ൽ പാകിസ്താനിൽനിന്നും ഈസ്റ്റിലേക്ക് പറക്കുന്ന ഏക സ്വകാര്യ എയർലൈനായി, ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും ചൈനയിലെ ഗാന്ഗ്ഷൂ ബൈയുൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് നോൺ - സ്റ്റോപ്പ്‌ വിമാനമായിരുന്നു അത്; ഇപ്പോൾ അടുത്ത് ഇസ്ലാമാബാദിൽനിന്നും മാൻചെസ്റ്ററിലേക്ക് സർവീസ് ആരംഭിച്ചു. തായ്‌ലാൻഡ്‌, മലേഷ്യ, ഖത്തർ, ഡെന്മാർക്ക്‌, നോർവെ, ഇറ്റലി എന്നിവടങ്ങളിലേക്കും ഷാങ്ങ്‌ഹായിലേക്കും സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. [5][6]


വിമാനങ്ങൾതിരുത്തുക

ഒക്ടോബർ 2016-ലെ കണക്കനുസരിച്ചു ഷഹീൻ എയറിൻറെ വിമാനങ്ങൾ ഇവയാണ്:

വിമാനം സർവീസിൽ ഉള്ളത് ഓർഡറുകൾ യാത്രക്കാർ(എകനോമി)
എയർബസ് എ319-100 0 7 150
എയർബസ് എ320-200 8 0 168
174
എയർബസ് എ330-200 4 0 326
എയർബസ് എ330-300 2 0 370
ബോയിംഗ്737-400 1 0 162
ആകെ 15 7

എയർബസ് എ300ബി4-203, എയർബസ് എ310-300, എയർബസ് എ321-200, ബോയിംഗ് 737-200, ബോയിംഗ് 737-800, ബോയിംഗ് 767-200ഇആർ, ടുപോലേവ് ടിയു-154എം, യാകൊവ് ലേവ് യാക്-42ഡി എന്നീ വിമാനങ്ങളും മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നു. [7]

അവലംബംതിരുത്തുക

  1. "Contact Us > Domestic." Shaheen Air. Retrieved on December 06, 2016. "Head Office Shaheen Air International Terminal-1 Road, Jinnah International Airport, Karachi-75200, Pakistan"
  2. "About Shaheen Airline". cleartrip.com. ശേഖരിച്ചത് December 06, 2016. Check date values in: |accessdate= (help)
  3. "Shaheen Air flights for Riyadh - Anna Aero" Shaheen Air inaugurates operations in Riyadh with three routes from Pakistan
  4. Shaheen Air Cargo services accessed December 06, 2016
  5. Shaheen plan network expansion in Europe and Far East
  6. AerCap A319s to be upgraded for Shaheen retrieved December 06, 2016
  7. Shaheen Air historic fleet

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷഹീൻ_എയർ&oldid=2584377" എന്ന താളിൽനിന്ന് ശേഖരിച്ചത്