കർണ്ണാടക സംഗീതത്തിലെ അപൂർവമായ ഒരു ആലാപന രീതിയാണ്‌ ഷഡ്കാല പല്ലവി. ഒരു ക്യതിയുടെ പല്ലവി ആറ് കാലങ്ങളിൽ പാടുന്നതാണീ രീതി.പ്രസിദ്ധനായ സംഗീതജ്ഞൻ ഷഡ്കാല ഗോവിന്ദമാരാരെ വിഖ്യാതനാക്കിയതിൽ ഇങ്ങനെ ആറു കാലങ്ങളിൽ പാടാനുള്ള കഴിവായിരുന്നു .ഷഡ്കാല നരസയ്യയും വിജയനഗരം വീണാവെങ്കിടനുമായിരുന്നു ഇങ്ങനെ പാടാൻ കഴിവുണ്ടായിരുന്ന രണ്ട് പേർ എന്നു കരുതപ്പെടുന്നു. പ്രസിദ്ധ സംഗീത സംവിധായകൻ ആയ ജി. ദേവരാജൻ ഏറെ നാളത്തെ ഗവേഷണത്തിനും പരിശ്രമത്തിനും ശേഷം ആറ് കാലങ്ങളിൽ പാടാവുന്ന തരത്തിൽ 150 ഓളം പല്ലവികൾ ചിട്ടപ്പെടുത്തുകയുണ്ടായി.[1]

ചതുരശ്രം മൂന്ന് കാലം ,തിശ്രം മൂന്ന് കാലം ഇങ്ങനെ ആറു കാലം പാടുക എന്ന രീതിയാണ്‌ ജി. ദേവരാജൻ അവലംബിച്ചത്.

ജി. ദേവരാജന്റെ 75 ആം ജന്മദിനാഘോഷം സംബന്ധിച്ച് എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ വെച്ച് 2002 സെപ്തംബർ 27 ആം തീയതി രാവിലെ പത്ത് മണിക്ക് ഷഡ്കാല പല്ലവിയുടെ ആദ്യത്തെ അവതരണം നടന്നു.മാവേലിക്കര പ്രഭാകര വർമ്മയും മാവേലിക്കര സുബ്രഹ്മണ്യനും ചേർന്നാണ്‌ ഇതു അവതരിപ്പിച്ചത്.[2]

  1. ജി.ദേവരാജൻ:സംഗീതത്തിന്റെ രാജശില്പി : പെരുമ്പുഴ ഗോപാലക്യഷ്ണൻ,ഒലിവ് പബ്ലിക്കേഷൻസ് പ്രൈ.ലിമി.(പേജ്:235)
  2. ജി.ദേവരാജൻ:സംഗീതത്തിന്റെ രാജശില്പി : പെരുമ്പുഴ ഗോപാലക്യഷ്ണൻ,ഒലിവ് പബ്ലിക്കേഷൻസ് പ്രൈ.ലിമി.(പേജ്:236)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷഡ്കാല_പല്ലവി&oldid=1805555" എന്ന താളിൽനിന്ന് ശേഖരിച്ചത്