ശ്വേത മോഹൻ

(ശ്വേതാ മോഹൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ ചലച്ചിത്രപിന്നണിഗായികയാണ് ശ്വേത മോഹൻ. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ശ്വേത പാടിയിട്ടുണ്ട്. പിന്നണിഗായികയായ സുജാത മോഹന്റെ മകളാണ് ശ്വേത[1].

ശ്വേത മോഹൻ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംശ്വേത
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)ഗായിക

സ്വകാര്യ ജീവിതം

തിരുത്തുക

സ്റ്റെല്ല മരിയ കോളേജിൽ നിന്ന് ശ്വേത ബിരുദം പൂർത്തിയാക്കി. 2011 ജനുവരി 16-നു് സുഹൃത്തായ അശ്വിൻ ശശിയെ ശ്വേത വിവാഹം ചെയ്തു[2].

ശ്രദ്ധേയമായ ചില മലയാള ഗാനങ്ങൾ

തിരുത്തുക
  • അമ്മ മഴക്കാറിനു - മാടമ്പി
  • കോലക്കുഴൽ വിളികേട്ടോ - നിവേദ്യം
  • കുയിലേ പൂങ്കുയിലേ - നോവൽ
  • മാമ്പുള്ളി കാവിൽ - കഥ പറയുമ്പോൾ
  • കിളിച്ചുണ്ടൻ മാവിൽ - റോമിയോ
  • എന്താണെന്നെന്നോടൊന്നും - ഗോൾ
  • മന്ദാരപ്പൂമൂളി - വിനോദയാത്ര
  • യമുന വെറുതെ - ഒരേ കടൽ
  • തൊട്ടാൽ പൂക്കും - മോസ് ആൻഡ്‌ ക്യാറ്റ്
  • ഒരു യാത്രാമൊഴി - കുരുക്ഷേത്ര
  • പ്രിയനുമാത്രം - റോബിൻഹുഡ്
  • രാക്കുയിലിൻ - സുൽത്താൻ
  • ഒരു നാൾ - തലപ്പാവ്
  • സുന്ദരി ഒന്ന് - ലയൺ
  • മാവിൻ ചോട്ടിലെ -ഒരുനാൾ വരും

പുരസ്കാരങ്ങൾ

തിരുത്തുക
  • 2007: മികച്ച ഗായികക്കുള്ള കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം - നിവേദ്യം
  • 2008: മലയാളചലച്ചിത്ര രംഗത്തെ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ അവാർഡ് - ഒരേ കടൽ
  • 2008: മികച്ച പിന്നണിഗായികക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് -നോവൽ
  • മികച്ച പിന്നണിഗായികക്കുള്ള വനിതഫിലിം അവാർഡ്
  • മികച്ച പിന്നണിഗായികക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്
  • 2007: സൻഫീസ്റ്റ് ഇശൈ അരുവി അവാർഡ്
  1. Vijayakumar, Sindhu (2010 January 30). "Shweta Mohan is happy". Times of India. Retrieved 2010 May 7. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Celebs at Shwetha-Ashwin's wedding". Sify. Retrieved 2011-02-01.
"https://ml.wikipedia.org/w/index.php?title=ശ്വേത_മോഹൻ&oldid=2402293" എന്ന താളിൽനിന്ന് ശേഖരിച്ചത്