ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രം

കാലടി മുഖ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തിരുവനന്തപുരത്തെ പ്രാദേശിക കേന്ദ്രമാണിത്. 1993 ലാണ് സർവകലാശാല പ്രവർത്തനം ആരംഭിച്ചത്. 1996ലാണ് അനുബന്ധമായി ഈ പ്രാദേശിക കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. നിലവിൽ ഡോ.എ.എസ് പ്രതീഷ് ആണ് ക്യാമ്പസ് ഡയറക്ടർ.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങൾ സംസ്കൃതത്തിന്റെ വിവിധ ശാഖകൾ, ഭാരതസംസ്കാരം, ഭാരതീയ ഭാഷകൾ, ഭാരതീയ തത്ത്വജ്ഞാനം, കല, വിദേശ ഭാഷകൾ, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിൽ വിജ്ഞാനം പകരുക എന്നതാണ്. കൂടാതെ സംസ്കൃതഭാഷയുടെ പഠനവും അതിലെ ഗവേഷണവും പ്രോത്സാഹിപ്പിക്കുക, സംസ്കൃതത്തെ പരിപോഷിപ്പിക്കുക, മറ്റു ഭാഷകളെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അഭിവൃദ്ധിപ്പെടുത്തുക എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെടുന്നു.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃതത്തിലും ഇതരഭാഷകളിലുമുള്ള രചനകൾ പ്രസിദ്ധീകരിക്കുകയും ഗ്രന്ഥങ്ങൾ ശേഖരിച്ച് സംരക്ഷിക്കുകയും ചെയ്യുന്നു.

ഭരണകർത്താക്കൾ

തിരുത്തുക

ചാൻസലർ :ആരിഫ് മുഹമ്മദ് ഖാൻ (കേരള ഗവർണർ)

പ്രൊ-ചാൻസലർ : ഡോ.ആർ. ബിന്ദു (കേരള വിദ്യാഭ്യാസ മന്ത്രി)

വൈസ് ചാൻസലർ : പ്രൊഫ (ഡോ) എം.കെ.ജയരാജ് (ചാർജ്)

പ്രോ-വൈസ് ചാൻസലർ : ഡോ. കെ.എസ്.രവികുമാർ

രജിസ്ട്രാർ : ഡോ. ഗോപാലകൃഷ്ണൻ എം.ബി

ക്യാമ്പസ് ഡയറക്ടർ : ഡോ. എ .എസ് പ്രതീഷ്

കോഴ്സുകൾ

തിരുത്തുക

ബിരുദാനന്തര ബിരുദ കോഴ്സുകൾ

തിരുത്തുക
  • എം എ മലയാളം
  • എം എ ഇംഗ്ലീഷ്
  • എം എ ചരിത്രം
  • എം എ ഹിന്ദി
  • എം എ സംസ്‌കൃതന്യായം
  • എം എ സംസ്‌കൃതവേദാന്തം
  • എം എ സംസ്‌കൃതവ്യാകരണം
  • എം എ സംസ്‌കൃതസാഹിത്യം

ബിരുദ കോഴ്സുകൾ

തിരുത്തുക
  • ബി എ സംസ്‌കൃതന്യായം
  • ബി എ സംസ്‌കൃതവേദാന്തം
  • ബി എ സംസ്‌കൃതവ്യാകരണം
  • ബി എ സംസ്‌കൃതസാഹിത്യം