മഹാകാലേശ്വർ ക്ഷേത്രം

(ശ്രീ മഹാകാലേശ്വർ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദ്വാദശജ്യോതിർലിം‌ഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ (അവന്തി) രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ഇവിടുത്തെ ശിവലിം‌ഗം സ്വയം‌ഭൂവാണെന്ന് വിശ്വസിക്കുന്നു. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയം‌ഭൂലിംഗ ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. പ്രാചീന കാലത്ത് അവന്തി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിനിയിൽ ചന്ദ്രസേന മഹാരാജാവിന്റെ രക്ഷാർത്ഥം മഹാകാലേശ്വരൻ അവതരിച്ചതായാണ് വിശ്വസിക്കുന്നത്. ദക്ഷിണദിക്കിലേക്കാണ് മഹാകാലേശ്വര ദർശനം. മഹാകലേശ്വരക്ഷേത്ര ശ്രീകോവിലിലെ ഗർഭഗൃഹത്തിനുള്ളിൽ ഒരു ശ്രീയന്ത്രം തലകീഴായി കെട്ടിതൂക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് അഞ്ചു നിലകളുണ്ട്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ. കൂടാതെ പ്രസിദ്ധമായ മഹാകാളി ക്ഷേത്രവും ഉജ്ജയിനിയിൽ കാണാവുന്നതാണ്. മഹാകാളന്റെ ശക്തിയാണ് മഹാകാളി എന്ന് വിശ്വസിക്കപ്പെടുന്നു.

മഹാകാലേശ്വർ ക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
സ്ഥലംUjjain, Madhya Pradesh, India
മതവിഭാഗംഹിന്ദുയിസം

അവലംമ്പം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഹാകാലേശ്വർ_ക്ഷേത്രം&oldid=3898237" എന്ന താളിൽനിന്ന് ശേഖരിച്ചത്