ഗവൺമെന്റ് സംസ്കൃത കോളേജ് പട്ടാമ്പി

(ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിന്റെ തന്നെ സാംസ്കാരിക ചരിത്രത്തിൽ സുപ്രധാനമായ പങ്കു വഹിച്ചിട്ടുള്ള ഒരു പഠന കേന്ദ്രമാണ്‌ പട്ടാമ്പി സംസ്കൃത കോളേജ് . 1889 ൽ ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമ്മ, സംസ്കൃത പഠനത്തിനാനായി, പട്ടാമ്പിയ്ക്കടുത്ത പെരുമുടിയൂരിൽ ആരംഭിച്ച സരസ്വതോദ്യോദിനിയാണ്‌ പിൽക്കാലത്ത് പട്ടാമ്പി സംസ്കൃത കോളേജ് എന്നറിയപ്പെട്ടു തുടങ്ങിയത്. ഇപ്പോൾ കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള കോളേജിന് നാക്കിന്റെ ( NAAC)എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. [1]

ഈ സംസ്കൃത കേന്ദ്രം അന്നറിയപ്പെട്ടിരുന്നത് 'നിളാതീരത്തെ നളന്ദ' എന്നായിരുന്നു. സംസ്കൃത പഠനം സമൂഹത്തിലെ ഉന്നത വർഗ്ഗങ്ങളുടെ മാത്രം അവകാശമായി കൽപ്പിച്ചിരുന്ന ആ കാലത്ത്, ഇവിടേക്ക് ജാതിമതവർണ്ണഭേദമന്യേ, കേരളത്തിന്റെയെന്നല്ല, ഭാരതത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികൾ ഒഴുകിയെത്തിയിരുന്നു.

കുട്ടികൃഷ്ണ മാരാർ, പി. കുഞ്ഞിരാമൻ നായർ, എം.പി. ശങ്കുണ്ണി നായർ, and കെ.പി. നാരായണ പിഷാരടി തുടങ്ങി സാഹിത്യ-സാംസ്‌കാരിക രംഗത്തുള്ള നിരവധി പ്രമുഖർ പട്ടാമ്പി കോളേജിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. [2] കോളേജിൽ ആയിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്നു.


അവലംബംതിരുത്തുക

  1. "Accreditation" (PDF). മൂലതാളിൽ (PDF) നിന്നും 2014-05-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-03-16.
  2. Illustrious Alumni