ശ്രീ ജഗദംബ ക്ഷേത്രം, അഹമ്മദ്നഗർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലാണ് പ്രസിദ്ധമായ ശ്രീ ജഗദംബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെയധികം വിശ്വാസികൾ ദിനം പ്രതിഎത്തുന്ന ഒരു ക്ഷേത്രവും കൂടിയാണിത്.
ഐതിഹ്യം
തിരുത്തുകമാഹുർഗാറിലെ ദേവി ( ശക്തി പീഠങ്ങളിൽ ഒന്ന്) യുടെ കറതീർന്ന ഭക്തനായ ബൻസി ദഹിഫലെ എന്ന ഒരാൾ ഇവിടെ ജീവിച്ചിരുന്നു എന്നാണ് കരുതുന്നത്. തൻറെ ഗ്രാമത്തിൽ വസിക്കണമെന്ന് ഇദ്ദേഹം ദേവിയോട് പ്രാർത്ഥിക്കുകയുണ്ടായി. ബൻസി ദഹിഫലെയുടെ പ്രാർത്ഥനയിൽ സന്തുഷ്ടയായ ദേവി കുന്നിൻമുകളിൽ തൻറെ സാനിദ്ധ്യമുണ്ടാകുമെന്ന് സ്വപ്നത്തിൽ ദർശനം നൽകി.ഈ ദിവസം മുതൽ മൊഹതെയിലെ ജഗദംബ മാതാവിനെ മാഹുർഗാറിലെ രേണുക മാതാവിൻറെ അവതാരമായി കണ്ട് ആരാധിച്ച് വരുന്നു
ഉത്സവം
തിരുത്തുകഹിന്ദു കലണ്ടറിലെ പതിനൊന്നാം ദിവസമായ അശ്വിൻ സുധി ഏകാദശിയിലാണ് കുന്നിൻമുകളിൽ ദേവി പ്രത്യക്ഷപ്പെട്ടത് എന്നു വിശ്വസിക്കപ്പെടുന്നു. അതു കൊണ്ട് തന്നെ ഈ ദിവസം ഉത്സവമായി കൊണ്ടാടുന്നു