ശ്രീ കൂർമ്മം

ഇന്ത്യയിലെ വില്ലേജുകള്‍

ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ശ്രീകൂർമു അല്ലെങ്കിൽ ശ്രീകൂർമ എന്നും അറിയപ്പെടുന്ന ശ്രീ കൂർമ്മം. ശ്രീകാകുളം പട്ടണത്തിന്റെ തെക്ക്-കിഴക്ക് 14.5 കി.മീ. അകലെയാണ് ശ്രീ കൂർമം ഗ്രാമം. ശ്രീകാകുളം ജില്ലയിലെ ഗാര മണ്ഡലത്തിലാണ് ഈ പ്രദേശം. കിഴക്കൻ ഗംഗാ രാജവംശത്തിലെ രാജാവായ അനന്തവർമൻ ചോഡഗംഗ ദേവൻ പുനഃസ്ഥാപിച്ച, വിഷ്ണുവിന്റെ കൂർമ്മ അവതാരത്തിനായി സമർപ്പിച്ചിരിക്കുന്ന ശ്രീകൂർമം ക്ഷേത്രത്തിന്റെ പേരിലാണ് ഈ ഗ്രാമത്തിന് പേര് ലഭിച്ചത്. [2]

Sri Kurmam
Sri Kurmam Temple view
Sri Kurmam Temple view
Sri Kurmam is located in Andhra Pradesh
Sri Kurmam
Sri Kurmam
Location in Andhra Pradesh, India
Sri Kurmam is located in India
Sri Kurmam
Sri Kurmam
Sri Kurmam (India)
Coordinates: 18°16′16″N 84°00′18″E / 18.271°N 84.005°E / 18.271; 84.005
CountryIndia
StateAndhra Pradesh
DistrictSrikakulam
ഉയരം
17 മീ(56 അടി)
Languages
 • OfficialTelugu
സമയമേഖലUTC+5:30 (IST)
PIN
532 404
Vehicle RegistrationAP30 (Former)
AP39 (from 30 January 2019)[1]

ശ്രീ കൂർമ്മം ക്ഷേത്രം

തിരുത്തുക
 
ശ്രീകൂർമം ക്ഷേത്രത്തിലെ മണ്ഡപം

ശ്രീകൂർമ്മം പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ്. ഇവിടെയുള്ള ക്ഷേത്രം ഇന്ത്യയിലെ തന്നെ അതുല്യമായ നിർമ്മിതിയാണ്. വാസ്തുവിദ്യാഭംഗിയാൽ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ എ ഡി പതിനൊന്നാം നൂറ്റാണ്ട് മുതൽ എ ഡി പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള നിരവധി ലിഖിതങ്ങൾ കാണപ്പെടുന്നു. ക്ഷേത്രത്തിലെ ലിഖിതങ്ങൾ അനുസരിച്ച്. എ.ഡി. 1281 ൽ, കലിംഗയിലെ അനന്തവർമൻ ചോഡഗംഗ ദേവന്റെ സ്വാധീനത്തിൽ രാമാനുജാചാര്യൻ കൂർമക്ഷേത്രം പുനഃസ്ഥാപിച്ചു. കിഴക്കൻ ഗംഗാ രാജാവായ അനംഗഭീമ ദേവയാണ് ഇതിന്റെ പ്രദക്ഷിണ മണ്ഡപം നിർമ്മിച്ചത്. പിന്നീട് ഈ ക്ഷേത്രം ഒറീസയിലെ സൂര്യവംശി ഗജപതി രാജാക്കൻമാരുടെ അധീനതയിലായി. ലിഖിതങ്ങൾ ഈ പ്രദേശത്തിന്റെ അധികാരം കൈയടക്കിയ രാജവംശങ്ങളേതെല്ലാമെന്ന് രേഖപ്പെടുത്തുന്നു. വിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂർമ്മാവതാരത്തിനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ദോലോത്സവം ഇവിടുത്തെ പ്രധാന ഉത്സവമാണ്. ആയിരക്കണക്കിന് തീർത്ഥാടകർ ഈ സന്ദർഭത്തിൽ ഇവിടെയെത്തുന്നു.[3]

തീർത്ഥാടക ആകർഷണങ്ങൾ

തിരുത്തുക
  • 9-ഉം 11-ഉം നൂറ്റാണ്ടുകൾക്കിടയിൽ നിർമ്മിച്ച പുരാതന ക്ഷേത്രം.
  • മധുകേശ്വര, സോമേശ്വര, ഭീമേശ്വര ക്ഷേത്രങ്ങളുടെ ത്രിത്വം.
  • മധുക മരത്തിന്റെ തടിയിൽ സ്വാഭാവികമായും കൊത്തിയെടുത്ത മുഖമുള്ള വിഷ്ണുപ്രതിഷ്ഠ
  • ചെങ്കല്ലിൽ കൊത്തിയെടുത്ത ശിൽപത്തിന്റെ വാസ്തുവിദ്യ.
  • മനോഹരമായ വംശധാര നദിയുടെ തീരത്തെ ക്ഷേത്രം
  • ക്ഷേത്രക്കുളത്തിനടുത്തായി ഒരു കടലാമ സംരക്ഷണ കേന്ദ്രമുണ്ട്

[4]

റഫറൻസുകൾ

തിരുത്തുക
  1. "New 'AP 39' code to register vehicles in Andhra Pradesh launched". The New Indian Express. Vijayawada. 31 January 2019. Archived from the original on 2019-07-28. Retrieved 9 June 2019.
  2. Rajguru, Padmashri Dr. Satyanarayana (1986). "No 3 - Ganga o Gajapati Shashanare Samaja Sikhya Dharma kala o Sanskruti". Odisha Ra Sanskrutika Itihasa. Odisha Ra Sanskrutika Itihasa. Vol. 4. Cuttack, Odisha: Orissa Sahitya Akademi. p. 149.
  3. Rajguru, Padmashri Dr. Satyanarayana (1986). "No 3 - Ganga o Gajapati Shashanare Samaja Sikhya Dharma kala o Sanskruti". Odisha Ra Sanskrutika Itihasa. Odisha Ra Sanskrutika Itihasa. Vol. 4. Cuttack, Odisha: Orissa Sahitya Akademi. p. 149.
  4. "Religious Tourism | District Srikakulam, Government of Andhra Pradesh | India".
"https://ml.wikipedia.org/w/index.php?title=ശ്രീ_കൂർമ്മം&oldid=3974104" എന്ന താളിൽനിന്ന് ശേഖരിച്ചത്