ശ്രീലങ്കയിലെ രത്നങ്ങൾ
ശ്രീലങ്കയുടെ രത്നവ്യവസായത്തിന് വളരെ ദൈർഘ്യമേറിയതും വർണശബളവുമായ ഒരു ചരിത്രമാണ് ഉള്ളത്. Gem Island എന്നർഥം വരുന്ന രത്നദ്വീപ് എന്നാണ് ശ്രീലങ്ക വാത്സല്യപൂർവ്വം അറിയപ്പെട്ടിരുന്നത്. ഈ പേര് ശ്രീലങ്കയുടെ പ്രകൃതിസമ്പത്തിന്റെ ഒരു പ്രതിഫലനമാണ്. ലോകത്തിലെ ഏറ്റവും മികച്ച നീലക്കല്ലുകളും, ടോപ്പാസുകളും, അമേറ്റിസ്റ്റുകളും, മറ്റു രത്നങ്ങളും ദ്വീപിൽ ഉണ്ടെന്ന് ഇറ്റാലിയൻ സഞ്ചാരിയും എഴുത്തുകാരനുമായിരുന്ന മാർക്കോ പോളോ രേഖപ്പെടുത്തിയിട്ടുണ്ട്.[1] ബെറൈലും ഇന്ദ്രനീലവും ശ്രീലങ്കയിലെ രത്നവ്യവസായത്തിന്റെ മുഖ്യ മുഖ്യസ്ഥാനം അലങ്കരിച്ചിരുന്നു എന്ന് രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ടോളമി രേഖപ്പെടുത്തിയിട്ടുണ്ട്. ദ്വീപ് സന്ദർശിച്ച നാവികരുടെ രേഖകളിൽ, അവർ "സെറെൻഡിബിൻറെ ആഭരണങ്ങൾ" തിരിച്ചുകൊണ്ടുവന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലുമായി കിഴക്കൻ പ്രദേശങ്ങളിലേയ്ക്ക് ശ്രീലങ്കയിൽനിന്നുള്ള അമൂല്യ രത്നങ്ങൾ കച്ചവടം നടത്താൻ ഇന്ത്യൻ മഹാസമുദ്രം മുറിച്ചു കടന്നുവന്നെത്തിയ മദ്ധ്യ-കിഴക്കൻ, പേർഷ്യൻ വ്യാപാരികൾ ദ്വീപിനു നൽകിയ പ്രാചീന നാമമായിരുന്നു സെരെൻഡിബ് എന്നത്.
ശ്രീലങ്ക, ഭൂമിശാസ്ത്രപരമായി നോക്കിയാൽ വളരെ പഴയ ഒരു രാജ്യമാണ്. ദ്വീപിലെ 90 ശതമാനം പാറകളും 560 ദശലക്ഷം മുതൽ 2400 ദശലക്ഷം വരെ പ്രായമുള്ള പ്രോഗാംബ്രിയൻ കാലഘട്ടത്തിലേതാണ്. അവശിഷ്ട സ്വഭാവമുള്ള ഗെയ്ൽ നിക്ഷേപം, എലുവീൽ ഡെപ്പോസിറ്റുകൾ, മെറ്റാമെർഫോക് ഡെപ്പോസിറ്റുകൾ, സ്കാർൺ, കാൽസ്യം ധാരാളമായ പാറകൾ എന്നിവയിൽ ഈ രത്നങ്ങൾ രൂപപ്പെടുന്നു. ശ്രീലങ്കയിലെ ഏതാണ്ട് എല്ലാ രത്നവ്യാപാര കേന്ദ്രങ്ങളും ഹൈലാൻഡ്ക് കോംപ്ലക്സിൻറെ മധ്യ ഹൈ-ഗ്രേഡ് മെറ്റാമോർഫിക് ടെറിഷനിൽ സ്ഥിതി ചെയ്യുന്നു. കൊറണ്ടം (നീലക്കല്ലിന്റെ, റൂബി), ക്രിസോബോറിൾ, ബെറിൽ, സ്പിനൽ, ടോപ്പാസ്, സിർക്കോൺ, ടൂർമ്മലൈൻ എന്നിവ സാധാരണമായിരുന്നു.[2]
അവശിഷ്ടങ്ങൾ പ്രധാനമായും നദികളുടെയും അരുവികളുടെയും വെള്ളപ്പൊക്ക സമതലങ്ങളിലാണ് കാണപ്പെടുന്നത്. ശ്രീലങ്കയിലെ രത്ന നിക്ഷേപത്തിന്റെ 90 ശതമാനവും ഈ രൂപവത്ക്കരണം. ശ്രീലങ്കയിലെ മൊത്തം ഭൂവിസ്തൃതിയുടെ ഏതാണ്ട് 25% വും നല്ലതോതിൽ രത്നങ്ങൾ ഉള്ളതാണ്. ഇത് ഭൂവിസ്തൃതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രീലങ്ക ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള ജെം ഡിപ്പോസിറ്റുള്ള രാജ്യങ്ങളിലൊന്നാണ്. [3][4]
രത്നാപുരയിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം.
അവലംബം
തിരുത്തുക- ↑ Marco Polo, John Pinkerton. Voyages and Travels of Marco Polo. Retrieved 2008-03-17.
- ↑ DISSANAYAKE, C.B., CHANDRAJITH, ROHANA and TOBSCHALL, H.J. 2000. The geology, mineralogy and rare element geochemistry of the gem deposits of Sri Lanka. Bulletin of the Geological Society of Finland 72, Parts 1– 2, 5–20.
- ↑ Dissanayake, C.B. 1991. Gem deposits of Sri Lanka – Prospector’s guide map. Export Development Board, Sri Lanka.
- ↑ Dissanayake, C.B. & Rupasinghe, M.S. 1993. A prospector’s guide map of the gem deposits of Sri Lanka. Gems and Gemmology 29, 173–181.