ശ്രീനാരായണജയന്തി വള്ളംകളി

കേരളത്തിലെ കുമരകത്ത് എല്ലാ വർഷവും സെപ്തംബറിൽ ഓണക്കാലത്ത് നടക്കുന്ന വള്ളംകളിയാണ് ശ്രീനാരായണജയന്തി വള്ളംകളി. ആയിരത്തിലധികം തുഴക്കാർ ഇതിൽ പങ്കെടുക്കുന്നു. ചുണ്ടൻ വള്ളങ്ങൾ ഇതിൽ പങ്കെടുക്കുമെങ്കിലും പ്രാധാന്യം ഇരുട്ടുകുത്തി വള്ളങ്ങൾക്കാണ്. വിജയിക്കുന്ന ഇരുട്ടുക്കുത്തി വള്ളത്തിന് ശ്രീനാരായണ എവർ റോളിംഗ് ട്രോഫി ലഭിക്കുന്നു.

ശ്രീനാരായണജയന്തി വള്ളംകളി

ഐതിഹ്യം

തിരുത്തുക

1903 ൽ ശ്രീനാരായണഗുരു കുമരകം സന്ദർശിക്കുകയും ഇവിടെ ശ്രീ സുബ്രമണ്യ സ്വാമിയുടെ ഒരു പ്രതിഷ്ഠ നടത്തുകയും ചെയ്തിരുന്നു. പക്ഷേ, ഗുരു വന്നത് ഇവിടെ പിന്നോക്ക സമുദായക്കാർക്കായി ഒരു വിദ്യാലയം‍ സ്ഥാപിക്കാനായിരുന്നു. എന്നാൽ വിദ്യാലയത്തിൻറെ സ്ഥാപനവും, പ്രതിഷ്ഠയും രണ്ടും ഒന്നിച്ച് നടക്കുകയും ചെയ്തു. അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിനായി അന്നാട്ടുകാർ ബോട്ടിൽ വരികയും പിന്നീട് ഇതിന്റെ ഓർമ്മയിൽ എല്ലാ കൊല്ലവും അദ്ദേഹത്തിന്റെ ഓർമ്മക്കായി ശ്രീനാരാ‍ണയഗുരു ജയന്തി സമയത്ത് ഈ വള്ളം കളി നടത്തുകയും ചെയ്തു വരുന്നു.

ആഘോഷങ്ങൾ

തിരുത്തുക

കുമരകം ക്ഷേത്രത്തിൽ പ്രത്യേക പൂജകളോടെയാണ് അന്നത്തെ ആഘോഷങൾ ആരംഭിക്കുന്നത്. ഇതിനു ശേഷം ഗുരുമന്ദിരത്തിൽ ഗുരുപൂജയും, പുഷ്പാഞ്ജലിയും നടക്കുന്നു. കൂടാതെ കുട്ടികൾക്കു വേണ്ടി, കലാ കായിക മത്സരങ്ങളും നടക്കുന്നു. ഉച്ചയോടെ കുമരകം വള്ളംകളി ആരംഭിക്കുന്നു. ഇതിനു മുൻപായി ശ്രീനാരായണ ഗുരുവിന്റെ വൻ പ്രതിമ വഹിച്ചു കൊണ്ട് കുമരകം ക്ഷേത്രത്തിൽ നിന്ന് വള്ളംകളിയുടെ ആരംഭസ്ഥലമായ കൊട്ടത്തോടിലേക്ക് എഴുന്നള്ളിപ്പും ഉണ്ട്. പിന്നീട് വൈകുന്നേരത്തോടെ പൊതുജന സമ്മേളനവും സമ്മാനവിതരണവുമായി ആഘോഷങ്ങൾ സമാപിക്കുന്നു.

ഇതും കൂടി കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക