ശ്രീകാന്ത് കിഡംബി
ശ്രീകാന്ത് കിഡംബി ഇന്ത്യൻ ബാഡ്മിന്റൺ താരമാണ്. ലോക ബാഡ്മിനനിൽ ഒന്നാം സ്ഥാനത്തെത്തി( ഏപ്പ്രിൽ 2018). 2014ൽ ചൈന ഓപ്പൺ സൂപ്പർ സീരീസ് പ്രീമിയർ 21–19 21–17 എന്ന സ്കോറിൽ ഫൈനലിൽ ജയിച്ച് ഒരു സൂപ്പർ സീരീസ് പ്രീമിയർ പുരുഷന്മാരുടെ ടൈറ്റിൽ നേടിയ ആദ്യ ഇന്ത്യക്കാരനായി. ലിൻ ഡാൻയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഹൈദ്രാബാദിലെ ഗോപീചന്ദ് ബാഡ്‌മിന്റൺ അക്കാദമിയിലാണ് പരിശീലനം നേടുന്നത്.[4] ലി-നിങും അദ്ദേഹത്തെ സ്പോൺസർ ചെയ്യുന്നു. Li-Ning.[5] [6]. അർജ്ജുന പുരസ്കാര ജേതാവാണ്[7]. 2018 കോമൻവെൽത്ത് ഗെയിംസിൽ മലേഷ്യയുടെ ലീ ചോൻഗ് വൈയെ പരാജയപെടുത്തി ലോക ഒന്നാം നമ്പറായി.
Srikanth Kidambi | |
---|---|
വ്യക്തി വിവരങ്ങൾ | |
ജനനനാമം | Srikanth Nammalwar Kidambi |
രാജ്യം | ഇന്ത്യ |
ജനനം | Guntur, Andhra Pradesh | 7 ഫെബ്രുവരി 1993
സ്ഥലം | Hyderabad, India |
ഉയരം | 1.78 മീ (5 അടി 10 ഇഞ്ച്) |
കൈവാക്ക് | right |
കോച്ച് | Pullela Gopichand |
Men's Singles | |
റെക്കോർഡ് | 198 (129–71) (Singles) |
Career title(s) | 7 |
ഉയർന്ന റാങ്കിങ് | 3[1] (4 June 2015) |
നിലവിലെ റാങ്കിങ് | 11 [2] (16 June 2016 (69164)[2]) |
BWF profile |
വും പശ്ചാത്തലവും
തിരുത്തുകശ്രീകാന്ത് നമ്മൾവാർ കിഡംബി ആന്ധ്രപ്രദേശിലെ ഗുണ്ടൂറിൽ 1993 ഫെബ്രുവരി 7നു ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കെവിഎസ് കൃഷ്ണ ഒരു ജന്മിയും മാതാവ് ഒരു വീട്ടമ്മയും ആയിരുന്നു.[8] ശ്രീകാന്തിന്റെ മൂത്ത സഹോദരൻ, നന്ദഗോപാലും ഒരു ബാഡ്‌മിന്റൻ കളിക്കാരനായിരുന്നു.[9]
സജീവപ്രവർത്തനം
തിരുത്തുക2011
തിരുത്തുക2011ൽ ഐലെ ഓഫ് മാൻ എന്ന സ്ഥലത്തു നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ ശ്രീകാന്ത്, മിക്സഡ് ഡബിൾസിൽ വെള്ളിയും ഡബിൾസിൽ ഓടും നേടി. പൂനെയിൽ നടന്ന അന്താരാഷ്ട്രീയ ജൂണിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ, സിംഗിൾസിലും ഡബിൾസിലും ജേതാവയി.[10]
2012
തിരുത്തുകമാലദ്വീപിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ അന്നത്തെ ലോകചാമ്പ്യനായിരുന്ന മലേഷ്യയുടെ സുൽഫദ്‌ലി സുൽക്കിഫ്‌ലി യെ തോൽപ്പിച്ചു പുരുഷ ടൈറ്റിൽ സ്വന്തമാക്കി.[11]
2013
തിരുത്തുകതായ്ലന്റ് ഓപ്പൺ ഗ്രാന്റ് പിക്സ് ഗോൾഡ് മത്സരത്തിൽ ലോക റാങ്കിങ്ങിൽ എട്ടാം സ്ഥനമുള്ള ബൂൺസാക്ക് പോൺസാനായെ തോൽപ്പിച്ച് പുരുഷ സിംഗിൾസ് ടൈറ്റിൽ നേടി.[12] അതേ വർഷം, ഒളിമ്പ്യനും അന്നത്തെ ചാമ്പ്യനും ആയ പറുപ്പള്ളി കാഷ്യപിനെ ഡൽഹിയിൽ നടന്ന ആൽ ഇന്ത്യ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ തോൽപ്പിച്ചു. ഇത് അദ്ദേഹത്തിന്റെ ആദ്യുഅ സീനിയർ ദേശീയ ടൈറ്റിൽ ആയിരുന്നു.[13] 2013ലെ അവാധെ വാറിയേഴ്സ് ടീമിന്റെ ഭാഗമായിനിന്ന് ഇന്ത്യൻ ബാഡ്‌മിന്റൻ ലീഗിൽ രണ്ടാമതായി ഫിനിഷ് ചെയ്തു.[14]
അവലംബം
തിരുത്തുക- ↑ "BWF content". Retrieved 13 ഡിസംബർ 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 "Badminton World Federation". Archived from the original on 3 മാർച്ച് 2016. Retrieved 13 ഡിസംബർ 2015.
- ↑ "BWF". Retrieved 13 ഡിസംബർ 2015.
- ↑ "GoSports Foundation".
- ↑ "When brain fever almost got Kidambi Srikanth". The Times of India.
- ↑ "Saina Nehwal, Kidambi Srikanth Win China Open Titles". Archived from the original on 4 മാർച്ച് 2016. Retrieved 15 ഓഗസ്റ്റ് 2016.
- ↑ http://pib.nic.in/newsite/PrintRelease.aspx?relid=126073
- ↑ Dev Sukumar (21 ഡിസംബർ 2012). "sportskeeda.com".
- ↑ "Brothers from Guntur create history". The Times of India.
- ↑ "Junior International Championship results" (PDF). Archived from the original (PDF) on 4 മാർച്ച് 2016. Retrieved 15 ഓഗസ്റ്റ് 2016.
- ↑ "Maldives International Challenge 2012". Archived from the original on 20 ഓഗസ്റ്റ് 2016. Retrieved 15 ഓഗസ്റ്റ് 2016.
- ↑ "Thailand Open Grand Prix, 2013". The Times of India.
- ↑ "All India Senior Nationals, Delhi, 2013". The Times of India.
- ↑ IBL, 2013