ശ്രീകണ്ഠേശ്വര ക്ഷേത്രം, നഞ്ചൻഗുഡ്
കർണാടകയിലെ നഞ്ചൻഗുഡ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഹൈന്ദവ ക്ഷേത്രവും തീർത്ഥാടന കേന്ദ്രവുമാണ് നഞ്ചുണ്ഠേശ്വര ക്ഷേത്രം എന്നു കൂടി അറിയപ്പെടുന്ന ശ്രീകണ്ഠേശ്വര ക്ഷേത്രം (കന്നഡ: ಶ್ರೀಕಂಠೇಶ್ವರ ದೇವಸ್ಠಾನ, ശ്രീകണ്ഠേശ്വര ദേവസ്ഥാന). കർണ്ണാടകയിലെ ഏറ്റവും ഉയരമുള്ള ഈ ക്ഷേത്രത്തിന്ന് 50,000 ചതുരശ്ര അടി വിസ്തീർണമുണ്ട്.[1] കബിനി (കപില) നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി ശ്രീകണ്ഠേശ്വരൻ അഥവാ നഞ്ചുണ്ഠേശ്വരൻ എന്നറിയപ്പെടുന്ന പരമ ശിവനാണ്.
ശ്രീകണ്ഠേശ്വര ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 12°7′8″N 76°41′33″E / 12.11889°N 76.69250°E |
പേരുകൾ | |
ശരിയായ പേര്: | ശ്രീകണ്ഠേശ്വര ക്ഷേത്രം |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കർണാടക |
സ്ഥാനം: | നഞ്ചൻഗുഡ് |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശ്രീകണ്ഠേശ്വര സ്വാമി (ശിവൻ) |
വാസ്തുശൈലി: | ക്ഷേത്രം |
ഐതിഹ്യം
തിരുത്തുകപാലാഴിമഥനത്തിൽ ഉയർന്നു വന്ന വിനാശകാരിയായ കാളകൂട വിഷം ജഗത്‌രക്ഷക്കായി പരമശിവൻ പാനം ചെയ്യേണ്ടി വന്നതുമായി ബന്ധപ്പെട്ട പുരാണത്തിലെ പ്രതിപാദനമാണ് നഞ്ച് അഥവാ വിഷം പാനം ചെയ്ത ഈശ്വരൻ എന്ന അർത്ഥത്തിൽ പരമശിവനെ നഞ്ചുണ്ഠേശ്വരൻ എന്ന് പ്രാദേശികമായി വിശേഷിപ്പിക്കുവാൻ കാരണമായത്. നഞ്ചുണ്ഠേശ്വരൻ വസിക്കുന്ന ഇടം എന്ന അർത്ഥത്തിൽ ഈ പ്രദേശം നഞ്ചൻഗുഡ് എന്നും അറിയപ്പെടാൻ തുടങ്ങി.[2][3]
ഏപ്രിൽ ദൊഡ്ഡ ജാത്രേ എന്നറിയപ്പെടുന്ന പത്തു ദിവസം നീണ്ടു നിൽക്കുന്ന പഞ്ചരഥമഹോത്സവത്തിന് ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കാറുണ്ട്. ഉത്സവത്തോടനുബന്ധിച്ച് രഥബീദി എന്നറിയപ്പെടുന്ന പാതയിലൂടെ തടിയിൽ കൊത്തിയുണ്ടാക്കിയിട്ടുള്ളതും വർണ്ണാഭമായി അലങ്കരിച്ചതുമായ അഞ്ചു രഥങ്ങൾ ഭക്തർ വലിച്ചു കൊണ്ട് നീങ്ങുന്ന ചടങ്ങും ഉൾപ്പെടുന്നു. നവംബറിലെ ചിക്ക ജാത്ര (ചെറിയ ഉത്സവം)യിൽ ഈ രഥങ്ങളിൽ മൂന്നെണ്ണം വലിക്കപ്പെടുന്നു. ശിവരാത്രിയും നവരാത്രിയും ആണ് ഇവിടെ വിപുലമായി ആഘോഷിക്കപ്പെടുന്ന മറ്റ് പ്രധാന ഉത്സവങ്ങൾ
അവലംബം
തിരുത്തുക- ↑ ശ്രീകണ്ഠേശ്വര ക്ഷേത്രം, കർണാടക ഗവണ്മെന്റിന്റെ വെബ്സൈറ്റ്
- ↑ "ശ്രീകണ്ഠേശ്വര ക്ഷേത്രം, നഞ്ചൻഗുഡ്.ഇൻഫോ വെബ്സൈറ്റ്". Archived from the original on 2009-10-29. Retrieved 2016-01-30.
- ↑ "ടൂറിസം പേജ്, നഞ്ചൻഗുഡ് മുൻസിപ്പൽ കൗൺസിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്". Archived from the original on 2013-07-29. Retrieved 2016-01-30.