നഞ്ചൻഗുഡ്
കർണ്ണാടകയിലെ മൈസൂർ ജില്ലയിലുൾപ്പെട്ട ഒരു പട്ടണമാണ് നഞ്ചൻഗുഡ് (ഇംഗ്ലീഷ്: Nanjangud, കന്നഡ: ನಂಜನಗೂಡು) അഥവാ നഞ്ചൻകോട്. നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രം വളരെ പ്രസിദ്ധമാണ്. അതിനാൽ നഞ്ചൻഗുഡിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയിലെ ഭൂപ്രദേശസൂചികകളിലൊന്നായ നഞ്ചൻഗുഡ് വാഴപ്പഴവും ഈ പ്രദേശത്തെ പ്രശസ്തമാക്കുന്നു.
നഞ്ചൻഗുഡ് ನಂಜನಗೂಡು | |
---|---|
പട്ടണം | |
നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രം | |
Country | ഇന്ത്യ |
State | കർണാടക |
District | മൈസൂർ ജില്ല |
ഉയരം | 656 മീ(2,152 അടി) |
(2011)[1] | |
• ആകെ | 50,598 |
സമയമേഖല | UTC+5:30 (IST) |
PIN | 571 301 |
Telephone code | 08221 |
വാഹന റെജിസ്ട്രേഷൻ | KA-09 |
വെബ്സൈറ്റ് | www.nanjanagudutown.gov.in |
പേരിന് പിന്നിൽ
തിരുത്തുകഇവിടെ സ്ഥിതിചെയ്യുന്ന ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ ശിവൻ, ശ്രീകണ്ഠേശ്വരൻ അഥവാ ശ്രീനഞ്ചുണ്ഠേശ്വരൻ എന്നു കൂടി അറിയപ്പെടുന്നു. നഞ്ചുണ്ഠേശ്വരന്റെ വാസസ്ഥലം എന്നർത്ഥതിലാണ് ഈ പ്രദേശം നഞ്ചൻഗുഡ് എന്നറിയപ്പെട്ടു തുടങ്ങിയത്.
എത്തിച്ചേരാൻ
തിരുത്തുകബാംഗ്ലൂരിൽ നിന്ന് മൈസൂറിലേക്കുള്ള സംസ്ഥാന പാത 17-ലൂടെ യാത്ര ചെയ്ത് ഇവിടെയെത്താനാകും. ഏകദേശം 163 കിലോമീറ്ററാണ് ബാംഗ്ലൂരിൽ നിന്ന് നഞ്ചൻഗുഡിലേക്കുള്ള ദൂരം. മൈസൂരിൽ നിന്ന് നഞ്ചൻഗുഡിലേക്കുള്ള ദൂരം 29 കിലോമീറ്ററാണ്.
അവലംബം
തിരുത്തുക- ↑ "Census of India Search details". censusindia.gov.in. Retrieved 10 May 2015.