ശ്രീകണ്ഠേശ്വരം

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

തിരുവനന്തപുരം ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ശ്രീകണ്ഠേശ്വരം. ഇവിടെ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനായ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ ജന്മസ്ഥലം ഇവിടെയാണ്‌. അദ്ദേഹത്തെയും ശ്രീകണ്ഠേശ്വരം എന്ന ചുരുക്കപ്പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.

ശ്രീകണ്ഠേശ്വരം
നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
Districtതിരുവനന്തപുരം
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
പിൻകോഡ്
695023
ടെലിഫോൺ കോഡ്0471
വാഹന റെജിസ്ട്രേഷൻKL-01

ഭൂമിശാസ്ത്രം തിരുത്തുക

ശ്രീകണ്ഠേശ്വരം [1] തിരുവനന്തപുരം നഗരത്തിലെ തിരക്കുള്ള റെസിഡൻഷ്യൽ പ്രദേശങ്ങളിൽ ഒന്നാണ്.കിഴക്ക് ദിശയിലായി പഴവങ്ങാടി, തെക്ക് ദിശയിലായി ഫോർട്ട്‌, പടിഞ്ഞാറായി കൈതമുക്കും സ്ഥിതി ചെയ്യുന്നു.[2] ശ്രീകണ്ഠേശ്വരം പാർക്കും ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആകർഷണങ്ങൾ.[3]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. http://wikimapia.org/25044130/Sreekanteswaram വിക്കിമാപിയ
  2. "ശ്രീകണ്ഠേശ്വരം സ്ഥിതി ചെയ്യുന്ന സ്ഥലം "
  3. "The Hindu" ശ്രീകണ്ഠേശ്വരത്തിന്റെ മഹത്ത്വം Archived 2004-04-30 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ശ്രീകണ്ഠേശ്വരം&oldid=3646154" എന്ന താളിൽനിന്ന് ശേഖരിച്ചത്