ശ്യാം സെൽവ ദുരൈ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അന്താരാഷ്ട തലത്തിൽ അംഗീകാരം നേടിയ ഒരു ശ്രീലങ്കൻ കനേഡിയൻ എഴുത്തുകാരനാണ് ശ്യാം സെൽവ ദുരൈ (ജനനം: 12 ഫെബ്രുവരി 1965).[1] 1994-ൽ പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ ഫണ്ണി ബോയ് എന്ന നോവൽ കാനഡ ഫസ്റ്റ് നോവൽ അവാർഡ് നേടി.[2] ശ്രീലങ്കയിൽ ഒരു സിംഹള അമ്മക്കും തമിഴ് പിതാവിനും ജനിച്ച ശ്യാമിന്റെ നോവലുകൾ അവിടുത്തെ കാൽ നൂറ്റാണ്ട് കാലൻ നീണ്ട ആഭ്യന്തര യുദ്ധത്തെ പ്രതിഫലിപ്പിക്കുന്ന്ണ്ട്. മോണിക്ക അലി, ഹനീഫ് കുറെയ്ഷി, ജുമ്പാ ലാഹിരി എന്നിവരെപ്പോലെ സ്വന്തം സ്വത്വം അടയാളപ്പെടുത്തുന്ന പ്രവാസ സാഹിത്യകാരന്മാരുടെ നിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. ഇപ്പോൾ കൂട്ടുകാരനോടൊപ്പം കാനഡയിൽ ജീവിക്കുന്നു.
ശ്യാം സെൽവ ദുരൈ | |
---|---|
ജനനം | കൊളംബോ, ശ്രീലങ്ക | ഫെബ്രുവരി 12, 1965
തൊഴിൽ | എഴുത്തുകാരൻ |
ദേശീയത | ശ്രീലങ്കൻ-കനേഡിയൻ |
Period | 1990s-ഇതുവരെ |
ശ്രദ്ധേയമായ രചന(കൾ) | ഫണ്ണി ബോയ്, സിന്നമൺ ഗാർഡൻസ്, ദ ഹങ്ക്രി ഗോസ്റ്റ്സ് |
പങ്കാളി | ആൻഡ്രൂ ചാമ്പ്യൻ |
പ്രധാന രചനകൾ:
- ഫണ്ണി ബോയ് - 1994
- സിന്നമൺ ഗാർഡൻസ് - 1998
- സ്വിമ്മിങ് ഇൻ ദ മൺസൂൺ സീ - 2005
- സ്റ്റോറി വാല - 2005
- ദ ഹങ്ക്രി ഗോസ്റ്റ്സ് - 2013
- മെനി റോഡ്സ് ടു പാരഡൈസ് - 2014
- മാൻഷൻസ് ഓഫ് ദ മൂൺ - 2022[3]
അവലംബം
തിരുത്തുക- ↑ Val Ross, "Shyam Selvadurai: a writer of two worlds". The Globe and Mail, March 23, 1995.
- ↑ Paul Chafe, "Shyam Selvadurai". The Canadian Encyclopedia, April 2, 2012.
- ↑ "66 works of Canadian fiction to watch for in spring 2022". CBC Books, January 11, 2022.