നാടോടിക്കഥകളുടെ ശേഖരങ്ങൾക്ക് പേരുകേട്ട ഒരു ഇന്ത്യൻ എഴുത്തുകാരിയായിരുന്നു ശോഭനസുന്ദരി മുഖോപാധ്യായ(1877-26 മെയ് 1937). പ്രശസ്ത ബംഗാളി സാഹിത്യകാരനും നോബൽ പുരസ്കാര ജേതാവുമായ രവീന്ദ്രനാഥ ടാഗോറിന്റെ അനന്തരവളായിരുന്നു അവർ.

ശോഭനസുന്ദരി മുഖോപാധ്യായ
ശോഭനസുന്ദരി മുഖോപാധ്യായ
ഷോവോണാ ദേവി, 1915
ജനനം1877
കൽക്കട്ട, ബ്രിട്ടീഷ് ഇന്ത്യ
മരണം1937
ഹൗറ, ബ്രിട്ടീഷ് ഇന്ത്യ
മറ്റ് പേരുകൾഷോവോണാ ദേവി, ഷോവോണാ ടാഗോർ,
മാതാപിതാക്ക(ൾ)
ബന്ധുക്കൾരവീന്ദ്രനാഥ ടാഗോർ (ചെറിയച്ഛൻ)

ആദ്യകാലജീവിതം

തിരുത്തുക

രവീന്ദ്രനാഥ ടാഗോറിന്റെ ജ്യേഷ്ഠസഹോദരനായിരുന്ന ഹേമേന്ദ്രനാഥ ടാഗോറിന്റെയും നിപമോയീ ദേവി ടാഗോറിന്റെയും[1] മകളായി 1877-ൽ കൽക്കട്ടയിലാണ് അവർ ജനിച്ചത്. ജനനനാമം ഷോവോണാ ദേവി എന്നായിരുന്നു. മിക്കവരും ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയിരുന്ന കൽക്കട്ടയിലെ ഒരു ഹിന്ദു സമ്പന്നകുടുംബമായിരുന്നു അവരുടേത്. ജയ്‌പൂരിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന നാഗേന്ദ്രനാഥ് മുഖോപാധ്യായയെ അവർ വിവാഹം കഴിച്ചു. [2][3]

1923-ൽ ചെറിയച്ഛനായ രവീന്ദ്രനാഥ ടാഗോർ ഷോവോണയ്ക്ക് "ഷില്ലോംഗേർ ചിഠി" ("ഷില്ലോങ്ങിൽ നിന്നുള്ള കത്ത്") എന്ന പേരിൽ കത്തിന്റെ രൂപത്തിൽ ഒരു കവിത എഴുതിയിട്ടുണ്ട്. [4]

സാഹിത്യ രചനയിൽ

തിരുത്തുക

ശോഭനസുന്ദരിയുടെ സാഹിത്യലോകത്തെ തുടക്കം അവരുടെ പിതൃസഹോദരി സ്വർണ്ണകുമാരി ദേവി രചിച്ച കഹാകെ? എന്ന ബംഗാളി നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിലൂടെയായിരുന്നു. [3][5]

ദി ഓറിയന്റ് പേൾസ്

തിരുത്തുക

ദി ഓറിയന്റ് പേൾസ്: ഇന്ത്യൻ ഫോക്‌ലോർ എന്ന പുസ്തകം ഇരുപത്തിയെട്ട് നാടോടിക്കഥകൾ അടങ്ങിയ ഒരു സമാഹാരമാണ്. തന്റെ വീട്ടിഎ പരിചാരകരിൽ നിന്നും മറ്റുമായി ശോഭനസുന്ദരി നേരിട്ട് ശേഖരിച്ചവയാണ് ഇതിലെ കഥകൾ. പുസ്തകത്തിന്റെ ആമുഖമായി നൽകിയിരിക്കുന്ന കുറിപ്പിൽ അവർ ഈ രചനക്കായുള്ള തന്റെ പ്രചോദനവും പ്രക്രിയയും വിവരിക്കുന്നു.

എന്റെ ചെറിയച്ഛൻ സർ രവീന്ദ്രനാഥ ടാഗോറിന്റെ ചെറുകഥകളുടെ ഒരു വാല്യം വായിച്ചപ്പോഴാണ് ഈ കഥകൾ എഴുതണമെന്ന ആശയം എന്റെ മനസ്സിൽ ഉടലെടുത്തത്. പക്ഷേ അദ്ദേഹത്തിന്റേതു പോലെയുള്ള പ്രതിഭയൊന്നും എനിക്കില്ലാത്തതിനാൽ, ഞാൻ നാടോടി കഥകൾ ശേഖരിച്ച് അവയെ ഇംഗ്ലീഷ് വേഷം ധരിപ്പിക്കാൻ തുടങ്ങി. ഇനിയുള്ള പേജുകളിൽ അടങ്ങിയിരിക്കുന്ന കഥകൾ പല നിരക്ഷരരായ ഗ്രാമീണരും എന്നോട് പറഞ്ഞവയാണ്. ഇതിൽ കുറേ കഥകൾ എന്നോട് പറഞ്ഞത് ഇപ്പോഴും എന്റെ സേവകനായ, അപാരമായ ഓർമ്മശക്തിയും കഥ പറയാനുള്ള മികച്ച കഴിവും ഉള്ള ഒരു അന്ധനാണ്. [6]

ദി ഓറിയന്റ് പേൾസ് എന്ന ഈ കഥാസമാഹാരം ദി ഡയൽ, ദി സ്‌പെക്‌ടറ്റർ തുടങ്ങിയ പ്രശസ്തമായ പ്രസിദ്ധീകരണങ്ങളിൽ അവലോകനം ചെയ്യപ്പെടുകയും പ്രസിദ്ധീകരണത്തിന് തൊട്ടുപിന്നാലെ ലോകമെമ്പാടുമുള്ള ലൈബ്രറികളിൽ സ്ഥാനം പിടിക്കുകയും ചെയ്തു. [7][8][9] ഈ പുസ്തകം ബംഗാളി നാടോടിക്കഥകളെ ലോകമെമ്പാടുമുള്ള, ഫോക്ക്‌ലോറിസ്റ്റുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. അവർ കമ്പ്യൂട്ടർ എയ്ഡഡ് പഠനത്തിന്റെ പുതിയ രൂപങ്ങൾ ഉപയോഗിച്ചുള്ള നാടോടിക്കഥകളുടെ താരതമ്യ പഠനങ്ങളിൽ ഉൾപ്പെടെ ഈ കഥാസമാഹാരം അവലംബമായി ഉപയോഗിച്ചു. [10][11][12][13] ഇന്ത്യയിലെ സ്ത്രീകൾ രചിച്ച കൃതികളുടെ ഭാഗമായി ശോഭനസുന്ദരിയുടെ കഥകൾ സമീപകാല അക്കാദമിക് ശേഖരങ്ങളിൽ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. [14]

ശോഭനസുന്ദരിയുടെ കൃതിയിൽ വിവരശേഖരണത്തിന്റെ ബ്രിട്ടീഷ് കൊളോണിയൽ മാതൃകയുമായി സാമ്യമുള്ളതായി ചില പണ്ഡിതർ കരുതുന്നു. [2][15] ഇന്ത്യയിലും മറ്റിടങ്ങളിലും നിർമ്മിച്ച മറ്റ് വിക്ടോറിയൻ ചെറുകഥാ സമാഹാരങ്ങളുമായുള്ള അതിന്റെ സാമ്യവും ചിലർ ചൂണ്ടീക്കാണിച്ചു. സാമൂഹിക പരിഷ്കരണത്തെക്കുറിച്ചുള്ള സൂക്ഷ്മതലത്തിലുള്ള ആശയങ്ങൾ ഈ രചനകളിൽ കാ‍ണാൻ കഴിയും. [16] ഈ നാടോടിക്കഥകളിലൂടെ ഉരുത്തിരിയുന്ന, പ്രാദേശിക സംസ്‌കാരത്തിലുള്ള താൽപര്യം, ഇന്ത്യൻ ദേശീയതയുടെ തുടക്കമായും ചിലർ കാണുന്നു. [17]

ഈ കൃതിയുടെ ആമുഖം ഒരു സ്ത്രീ എഴുത്തുകാരിയുടെ പരിമിതമായ സ്ഥാനത്തെ അംഗീകരിച്ചു കൊണ്ടുള്ളതാണ് എന്നും ഒരു വാദമുണ്ട്. [18]

പിൽക്കാല രചനകൾ

തിരുത്തുക

1915-നും 1920-നും ഇടയിൽ ലണ്ടൻ ആസ്ഥാനമായുള്ള മാക്മില്ലൻ എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന് വേണ്ടി ശോഭനസുന്ദരി ഇന്ത്യൻ നാടോടിക്കഥകൾ, മതം, സംസ്കാരം, മിത്തുകൾ എന്നിവയെക്കുറിച്ച് നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ആദ്യകാല രചനകളിൽ നിന്നും വിഭിന്നമായി, തന്റെ പിൽക്കാല രചനകളിൽ അവർ കഥകളുടെ ഉറവിടത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഉൾപ്പെടുത്തി. [3][19]

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Shobhanasundari Mukhopadhyay എന്ന താളിലുണ്ട്.

1937 മേയ് 26ന് തന്റെ അറുപതാം വയസ്സിൽ ഹൗറയിൽ വച്ച് അവർ മരിച്ചു. [20] ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട സങ്കീർണതകളായിരുന്നു മരണകാരണം.

  • റ്റു ഹൂം – ആൻ ഇൻഡ്യൻ ലവ് സ്റ്റോറി (1898 [5] അല്ലെങ്കിൽ 1910 [3])
  • ദി ഓറിയന്റ് പേൾസ്: ഇന്ത്യൻ ഫോക്‌ലോർ (1915)
  • ഇൻഡ്യൻ നേച്ചർ മിത്ത്സ് (1919)
  • ഇൻഡ്യൻ ഫേബിൾസ് ആൻഡ് ഫോക്‌ലോർ (1919)
  • ദി ടേയ്ൽസ് ഓഫ് ദി ഗോഡ്സ് ഓഫ് ഇൻഡ്യ (1920)
  1. https://www.geni.com/people/Hemendranath-Tagore/372784172720013768
  2. 2.0 2.1 Prasad, Leela (2020-11-15). The Audacious Raconteur: Sovereignty and Storytelling in Colonial India (in ഇംഗ്ലീഷ്). Cornell University Press. p. 7. ISBN 978-1-5017-5228-5.
  3. 3.0 3.1 3.2 3.3 Deb, Chitra (2010-04-06). Women of The Tagore Household (in ഇംഗ്ലീഷ്). Penguin UK. ISBN 978-93-5214-187-6.
  4. Das, Manosh (June 28, 2012). "Tagore's 'Letter from Shillong' in English". The Times of India (in ഇംഗ്ലീഷ്). Retrieved 2021-11-07.
  5. 5.0 5.1 Rani, K. Suneetha (2017-09-25). Influence of English on Indian Women Writers: Voices from Regional Languages (in ഇംഗ്ലീഷ്). SAGE Publishing India. ISBN 978-93-81345-34-4.
  6. Mukhopadhyay, Shobhanasundari (1915). The Orient Pearls (in ഇംഗ്ലീഷ്). New York: MacMillan and Co., Ltd.
  7. Bulletin of the Public Library of the City of Boston (in ഇംഗ്ലീഷ്). Boston: The Trustees of the Boston Public Library. 1916. p. 123.
  8. "New Books". The Dial. LX (716): 394. April 13, 1916 – via Google Books.
  9. "The Orient Pearls by Shovona Devi (book review)". The Spectator. 115 (4564): 885. December 18, 1915 – via ProQuest. This is a collection of fairy-stories, fables, and folklore which may take a good place among the numerous books of this kind that now come to us from India. If the English is the unaided work of Sir Rabindranath Tagore's niece, it is a remarkable achievement; little naïvetés of expression and unexpected terms add piquancy rather than detract from the effect.
  10. Brown, W. N. (1921). "Vyaghramari, or the Lady Tiger-Killer: A Study of the Motif of Bluff in Hindu Fiction". American Journal of Philology. XLII (166): 139 – via GoogleBooks.
  11. Bruce, James Douglas (1923). The Evolution of Arthurian Romance from the Beginnings Down to the Year 1300 (in ഇംഗ്ലീഷ്). Baltimore: Johns Hopkins Press. p. 22.
  12. Davidson, Hilda Ellis; Davidson, Hilda Roderick Ellis; Chaudhri, Anna (2006). A Companion to the Fairy Tale (in ഇംഗ്ലീഷ്). DS Brewer. p. 245. ISBN 978-1-84384-081-7.
  13. Colby, B. N.; Collier, George A.; Postal, Susan K. (1963). "Comparison of Themes in Folktales by the General Inquirer System". The Journal of American Folklore. 76 (302): 318–323. doi:10.2307/537928. ISSN 0021-8715. JSTOR 537928.
  14. Souza, Eunice de; Pereira, Lindsay (2004). Women's Voices: Selections from Nineteenth and Early Twentieth Century Indian Writing in English (in ഇംഗ്ലീഷ്). Oxford University Press India. p. 380. ISBN 978-0-19-566785-1.
  15. Prasad, Leela (2003). "The Authorial Other in Folktale Collections in Colonial India: Tracing Narration and its Dis/Continuities". Cultural Dynamics. 15 (1): 7. doi:10.1177/a033107. S2CID 219962230.
  16. K., Naik, M. (1987). "Chapter 3: The Winds of Change: 1857 to 1920". Studies in Indian English literature. Sterling Publishers. ISBN 81-207-0657-9. OCLC 17208758.{{cite book}}: CS1 maint: multiple names: authors list (link)
  17. Islam, Mazharul (1985). Folklore, the Pulse of the People: In the Context of Indic Folklore (in ഇംഗ്ലീഷ്). Concept Publishing Company. p. 117.
  18. Roy, Sarani (2021-07-31). "Defining the Rupkatha: Tracing the Generic Tradition of the Bengali Fairy Tale". Children's Literature in Education. 53 (4): 488–506. doi:10.1007/s10583-021-09457-6. ISSN 0045-6713. S2CID 238761580.
  19. Shovona, Devi (1919). Indian Fables and Folk-lore (in ഇംഗ്ലീഷ്). Macmillan.
  20. "Deaths". The Times of India. Mumbai, India. 10 June 1937. p. 2.