സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി

(ശൈഖ് മുഹമ്മദ് മൗലൽ ബുഖാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനാറാം നൂറ്റാണ്ടിൽ കൊച്ചി രാജ്യത്ത് ജീവിച്ചിരുന്ന സുപ്രസിദ്ധ[അവലംബം ആവശ്യമാണ്] ഖാദിരിയ്യ സൂഫി സന്യാസിയും ഇസ്ലാമിക മത പണ്ഡിതനും പ്രബോധകനുമാണ് സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി. കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ ഇസ്ലാം മതപ്രചാരണം നടത്തിയ ഈ മുസ്ലിം മിഷനറി നേതാവാണ് ലോക പൈതൃക മാപ്പിൽ[അവലംബം ആവശ്യമാണ്] ഇടം പിടിച്ച കൊച്ചി ചെമ്പിട്ട പള്ളിയുടെ പുനരുദ്ദാരണം നടത്തിയത്.[1]

ജീവിത രേഖ

തിരുത്തുക

സയ്യിദ് മുഹമ്മദുൽ പൊന്നാനി. ശൈഖ് ഉമറുൽ ഐദറുസിൽ മക്കിയുടെ മകൾ ആഇശ എന്നിവരുടെ മകനായി ഹിജ്റ വർഷം 1144 ൽ (AD:1731-32) കവരത്തിയിലാണ് മൗലൽ ബുഖാരി ജനിക്കുന്നത്[അവലംബം ആവശ്യമാണ്]. റഷ്യയിൽ ഇസ്ലാം മതം പ്രചരിപ്പിച്ച സൂഫി സന്യാസി സയ്യിദ് മഹ്മൂദ് ബുഖാരിയുടെ ബുഖാരി സയ്യിദ് വംശാവലിയിലാണ് മുഹമ്മദ് മൗലയുടെ പാരമ്പര്യം.[അവലംബം ആവശ്യമാണ്] കേരളത്തിലെ പ്രശസ്ത സൂഫി സന്യാസികളായിരുന്ന സയ്യിദ് ജലാലുദ്ദീൻ ബുഖാരി , സയ്യിദ് ഇസ്മാഈൽ ബുഖാരി എന്നിവർ മൗലൽ ബുഖാരിയുടെ പിതാമഹന്മാരാണ്. [2]

സ്വപിതാവിൽ നിന്നും ഖുറാൻ, കർമശാസ്ത്രം, ഹദീസ് എന്നിവകളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ മൗല തുടർ പഠനത്തിനായി 'മുഹമ്മദ് ഖാസിം' എന്ന സൂഫി സന്യാസിയെ സമീപിച്ചു, ബാല്യത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട മൗലൽ ബുഖാരിയെ പിന്നീട് സംരക്ഷിച്ചതും, മത ആത്മീയ വിശ്യാഭ്യാസം പകർന്നു നൽകിയതും ശൈഖ് സയ്യിദ് മുഹമ്മദ് ഖാസിം ജീലാനി കവരത്തി ആയിരുന്നു[അവലംബം ആവശ്യമാണ്]. ഗുരുക്കന്മാരിൽ നിന്നും മതാത്മീയ വിദ്യാഭ്യാസം നുകർന്നതിനു ശേഷം കേരളം തമിഴ്നാട് ശ്രീലങ്ക എന്നിവിടങ്ങളിൽ ദേശാടനം നടത്തുകയും ഇസ്ലാം മതം പ്രചരിപ്പിക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്]. കൊച്ചി രാജ്യത്ത് ഇസ്ലാമിക മതപ്രചാരണം ശക്തപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.[അവലംബം ആവശ്യമാണ്] തിരുവിതാം കൂർ ഭാഗങ്ങളിൽ കാണുന്ന 'സൈത് മുഹമ്മദ്' എന്ന പേരിൻറെ വ്യാപനം ഇദ്ദേഹത്തിന്റെ പ്രശസ്തി വെളിവാക്കുന്നുണ്ട്. [3]

ശൈഖ് ഉമറുൽ ഖാഹിരി , ടിപ്പു സുൽത്താൻ[അവലംബം ആവശ്യമാണ്], ഹൈദറോസ് കുട്ടി മൂപ്പർ , ചന്ദനപ്പള്ളി മസ്താൻ , ഗുണം കുടി മസ്താൻ , ശൈഖ് അബ്ദുൽ ഖാദിർ മലാക്ക തുടങ്ങി പ്രസ്തരായ ശിഷ്യന്മാർ ഇദ്ദേഹത്തിനുണ്ട്. വാസന കാലത്ത് അറക്കൽ രാജവംശത്തിന്റെ ക്ഷണമനുസരിച്ചു കണ്ണൂരിൽ വാസമുറപ്പിച്ച ഇദ്ദേഹം 14-05-1793 (1207 ശവ്വാൽ 3) ന് നിര്യാതനായി. [4]

കൂടുതൽ വായനയ്ക്ക്

തിരുത്തുക

ശൈഖ് മുഹമ്മദ് മാപ്പിള ലബ്ബാ ആലിം രചിച്ച 'മിൻഹത്തുൽ ബാരി ഫീ മദ്ഹത്തിൽ ബുഖാരി'

  1. ബുഖാരി പ്രമുഖരും ചരിത്രതാവഴിയും-സയ്യിദ് ഉനൈസ് അൽ ബുഖാരി മേല്മുറി, സാദാത്ത് ബുക്സ്, മലപ്പുറം
  2. കേരളത്തിലെ പ്രവാചകകുടുംബങ്ങള് ഉത്ഭവചരിത്രം-മുജീബ് തങ്ങള് കൊന്നാര്, ഷിഫാ ബുക്സ്റ്റാള്
  3. മുഹമ്മദ് മറ്റത്ത്- മമ്പുറം ചരിത്രം, പേജ് 22.
  4. ഉമ്മര് കുട്ടി- കണ്ണൂരിലെ ഇസ്ലാമികാവിര്ഭാവം -സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി-