1524-1572 കാല ഘട്ടത്തിൽ നെടിയിരുപ്പ് സ്വരൂപം രാജ്യത്ത് ജീവിച്ചിരുന്ന മുസ്‌ലിം യോഗിയായിരുന്നു ശൈഖ് മാമുക്കോയ എന്ന പേരിൽ കീർത്തികേട്ട അബുൽ വഫാ ഷംസുദ്ദീൻ മുഹമ്മദ്[1]. പ്രസിദ്ധമായ അപ്പ വാണിഭ നേർച്ച ഇദ്ദേഹത്തിന്റെ അനുസ്മരണാർത്ഥം നടത്തി വരുന്ന ഓർമ്മനാളാണ്. [2] [3]

പോർച്ചുഗീസ് വിരുദ്ധ പോരാളി ഇസ്ലാമിക പണ്ഡിതൻ
ശൈഖ്: മാമുക്കോയ
പൂർണ്ണ നാമംശൈഖ്: അബുൽ വഫാ ഷംസുദ്ദീൻ മുഹമ്മദ്
Ethnicityഅറബ്
കാലഘട്ടംമധ്യകാല കേരളം
Regionകോഴിക്കോട് രാജ്യം
Madh'habശാഫിഈ
വിഭാഗംഖാദിരിയ്യ , ചിശ്തിയ്യ
പ്രധാന താല്പര്യങ്ങൾസൂഫിസം
സൃഷ്ടികൾ'

ജീവിതരേഖ

തിരുത്തുക

സിറിയയിലെ പ്രസിദ്ധനായ സൂഫി സന്യാസി ശൈഖ് അലാവുദ്ദീൻ ഹിംസിക്ക് കോഴിക്കോട് നിവാസിയായ ഭാര്യയിൽ ജന്മമെടുത്ത കുഞ്ഞാണ് ഷംസുദ്ധീൻ മുഹമ്മദ് എന്ന മാമ്മുകോയ. ബാല്യത്തിലെ മതവിജ്ഞാനത്തോടൊപ്പം ആയോധന കലകളിലും, അദ്ധ്യാത്മ സരണികളിലും കഴിവ് തെളിയിച്ചു. ഏകാന്ത ധ്യാനമുൾപ്പടെയുള്ള സൂഫി ധ്യാനമുറകളിൽ യുവാവായിരിക്കെ തന്നെ പരിശീലനം സ്വായത്തമാക്കി, തുടർന്ന് ദേശാടനത്തിലേർപ്പെട്ടു. ഇരുപതാം വയസ്സിൽ സുമാത്രയിലെ അച്ചിയിലെത്തുകയും ആയുധാഭ്യാസത്തിൽ മികവ് മൂലം സുൽത്താൻ അലാവുദ്ദീൻറെ ക്ഷണം സ്വീകരിച്ച് അച്ചിയിൽ താമസിക്കുകയും [4] അവിടുത്തെ പ്രശസ്തരായ ആത്മീയ ഗുരുപൂജ്യരുടെ മുരീദുമാരുടെ ഭാഗമാകുകയുമുണ്ടായി. ആത്മീയ പടവുകളിൽ താണ്ടി കടന്ന് ഗുരുക്കന്മാരെ പോലും അത്ഭുതപ്പെടുത്തിയ ശൈഖ്:മാമുക്കോയ ഖിർക്കകളും, ത്വരീഖത്തുകളിലെ ഇജാസിയ്യത്തും (പകർന്നു നൽകാനുള്ള അനുമതി) കരസ്ഥമാക്കി മശായിഖ് (മുഖ്യഗുരു) ആയി മാറി. പ്രധാന ഗുരുവായിരുന്ന ശൈഖ് മുഖദ്ദസ് ജമാലുദ്ദീൻ അൽ ഗൗസിയാൽ ഖാദിരിയ്യ ചിശ്തിയ്യ ത്വരീഖകളുടെ ഖലീഫയായി ഷംസുദ്ദീൻ നിയമിക്കപ്പെട്ടു. [5] [6]

പോരാട്ടത്തിനായി ബാറൂസിയിൽ പോകാനുള്ള ശ്രമം വിജയിക്കാതിരുന്നതിനെ തുടർന്ന് മക്ക, മദീന, ഏദൻ, യമൻ തുടങ്ങിയസ്ഥലങ്ങളിൽ തീർത്ഥാടന യാത്രയും ദേശാടനവും നടത്തി. യമനിൽ നിന്നും സാമൂതിരിയുടെ പായകപ്പലിൽ കയറി 25,08,1566 (18 സഫർ 974) ന് കോഴിക്കോട്ടേയ്ക്ക് തിരിച്ചെത്തി.[7]

ആധ്യാത്മിക സോപാനത്തിൽ പ്രശസ്തനായി മാറിയെങ്കിലും സുഖഭോഗങ്ങളിൽ നിന്നൊഴിഞ്ഞു ദരിദ്രരായ ജനങ്ങൾക്കൊപ്പം സമയം ചിലവിടാനായിരുന്നു അദ്ദേഹത്തിന് താൽപര്യം. അന്നത്തെ പൊന്നാനി മഖ്ദൂമും ഖാദിരിയ്യ സരണിയിലേ അധ്യാത്മജ്ഞാനിയുമായിരുന്ന സുപ്രസിദ്ധ പണ്ഡിതൻ അബ്ദുൽ അസീസ് മഖ്ദൂം മാമുക്കോയ ശൈഖിനെ ക്ഷണിച്ചു കൊണ്ട് പോകുകയും കൂടെ താമസിപ്പിച്ച് സൗഹൃദബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. മഖ്ദൂമിന്റെ ആവശ്യപ്രകാരം പൊന്നാനി യോദ്ധാക്കൾക്കു ഖാദിരിയ്യ ആത്മീയ നേതൃത്വം നൽകി. [8] ഇപ്രകാരം കുഞ്ഞാലി രണ്ടാമൻ, കുഞ്ഞാലി മൂന്നാമൻ, കുഞ്ഞാലി നാലാമൻ എന്നിവർ മാമുക്കോയ ശൈഖിൽ നിന്നും ത്വരീഖത്ത് സ്വീകരിച്ച മുരീദന്മാർ (ആത്മീയ ശിഷ്യന്മാർ) ആണ്. [9] [10]

(974 റംസാൻ) മാസം പൊന്നാനി തുറമുഖം ആക്രമിച്ച പോർച്ചുഗീസുകാർ പള്ളി കത്തിക്കുകയും, വിശ്വാസികളെ വധിക്കുകയും, സ്ത്രീകളെ പെടുത്തുകയും ചെയ്ത വാർത്തയറിഞ്ഞു [11] ആത്മീയ ശിഷ്യരായ യോദ്ധാക്കൾ അബുൽ വഫ ധ്യാനമിരുന്ന സാബ്രിയിലേക്ക് നിർദ്ദേശമാരാഞ്ഞു വന്നു. തിരിച്ചു ആക്രമിക്കാൻ കൽപ്പിച്ചു അവരെ തഹ്‌വീസ് എന്ന കാര്യം നൽകി അദ്ദേഹം അനുഗ്രഹിച്ചു യാത്രയാക്കി. കുഞ്ഞാലി രണ്ടാമൻറെ നേതൃത്വത്തിൽ നടന്ന തിരിച്ചടിയിൽ പോർച്ചുഗീസുകാർ തറപറ്റുകയും അവരുടെ കപ്പലുകളും ചരക്കുകളും മറ്റും മാപ്പിള പോരാളികൾ പിടിച്ചെടുക്കുകയും ചെയ്തു [12] [13] പൊന്നാനിയിൽ നിന്നും മടങ്ങിയ ശൈഖ് കുറ്റിച്ചിറ ജുമുഅത്ത് പള്ളിയുടെ മുകൾ തട്ടിൽ ഖൽവത്ത് അനുഷ്ഠിച്ചു. ധ്യാന നിമഗ്ദനായി കഴിഞ്ഞ സന്യാസിയെ ദർശിക്കാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും പ്രശ്നപരിഹാരങ്ങൾക്കായി സന്ദർശന പ്രവാഹത്തിനു കുറ്റിച്ചിറ സാക്ഷ്യം വഹിച്ചു . നേർച്ചയായി ലഭിക്കുന്ന ഉപഹാരങ്ങൾ ഉപയോഗിക്കാതെ അഗതികൾക്കിടയിൽ വിതരണം ചെയ്യുകയായിരുന്നു പതിവ്. പ്രശസ്തനായ ദിവ്യപുരുഷനെ കാണാൻ കോഴിക്കോട് രാജ്യാധിപനായ അന്നത്തെ സാമൂതിരി കുറ്റിച്ചിറ പള്ളിയിലേക്ക് എഴുന്നളുകയും ആവശ്യമുള്ളത് എന്തും ചോദിക്കാനുള്ള സമ്മതം നൽകുകയും ചെയ്തെങ്കിലും തനിക്കൊന്നും ആവിശ്യമില്ല വിശ്വാസികളോട് അങ്ങ് നീതിപൂർവ്വം പെരുമാറണം എന്ന അപേക്ഷ ശൈഖ് സമർപ്പിക്കുകയും സാമൂതിരി സഹർഷം അത് സ്വീകരിക്കുകയും ചെയ്തുവെന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.[14]

പോർച്ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ചാലക ശക്തിയായി പ്രവർത്തിച്ച ഈ സന്യാസിവര്യനെ ആദരവ് നൽകിയായിരുന്നു സാമൂതിരി സമീപിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ അനുഗ്രഹങ്ങൾക്കും, പ്രാർത്ഥനകൾക്കും, സാമീപ്യത്തിനും രാജ്യാധിപൻ വലിയ വില നൽകിയിരുന്നു [15]

പ്രസിദ്ധമായ 1971 ചാലിയം യുദ്ധം സംബന്ധിച്ച സൈനിക ചർച്ചകൾ സാമൂതിരി നടത്തിയത് അബുൽ വഫായുടെ സാന്നിധ്യത്തിലായിരുന്നു ശൈഖ് ധ്യാനമിരിക്കുന്ന കുറ്റിച്ചിറ പള്ളിയിലായിരുന്നു തന്ത്രപ്രധാനമായ ഈ യോഗം നടന്നത്.[16]. [17]. ശക്തമായ സൈനിക നീക്കം നടത്തിയിട്ടും കോട്ട പിടിക്കാനാകാതെ വന്നപ്പോൾ പറങ്കികളെ തുരത്താതെ ഭക്ഷണം കഴിക്കില്ലെന്ന് സാമൂതിരി തീരുമാനിച്ചു. [18] വ്യാകുലപ്പെട്ട 'അമ്മ മഹാറാണി' ഈ ദിവ്യൻറെ അടുക്കലേക്ക് ആശങ്ക അറിയിച്ചു ആളയയച്ചു. അബുൽ വഫ കുഞ്ഞാലി മൂന്നാമനെയും, കുട്ടി മൂസയെയും വിളിച്ചു വരുത്തി. അധികം വൈകാതെ തന്നെ യുദ്ധത്തിൽ സാമൂതിരി സേന വിജയം നേടി. [19] ഇത്തരം സംഭവങ്ങളെല്ലാം തന്നെ രാജകുടുംബവുമായുള്ള മാമുക്കോയ ശൈഖിന്റെ ബന്ധം വിളിച്ചോതുന്നു. വിശുദ്ധനായ മാമുക്കോയ ശൈഖിനോട് പ്രാർത്ഥനയ്ക്കായി 'അമ്മ തമ്പുരാട്ടി ആവിശ്യപ്പട്ടതും നേർച്ചയാക്കിയതുമായ നിരവധി സന്ദർഭങ്ങൾ [20] മതമൈത്രിയുടെ പ്രതീകമെന്ന പോൽ ചരിത്രത്തിൽ വിളങ്ങി നിൽക്കുന്നു.

ആത്മീയ ശിഷ്യനായ കുഞ്ഞാലി മൂന്നാമൻ കടലോരത്ത് നിർമ്മിച്ച് നൽകിയ വീട്ടിലും സാബ്രിയയിലും ആയിരുന്നു അന്ത്യകാലത്ത് മാമുക്കോയ ശൈഖിന്റെ ജീവിതം. സ്വത്ത് തന്റെ പേരിൽ സ്വീകരിക്കാൻ മടിച്ച ശൈഖ് സതീർഥ്യനായ ഖാസി അസീസിന് വഖഫായി അത് നൽകുകയായിരുന്നു. 1572 ഡിസംബറിൽ നിര്യാതനായ ശൈഖിനെ വീടിനും സാവിയയ്ക്കും ഇടയിൽ മറമാടി. [21]

അക്കാലത്ത് സന്ദർശക പ്രവാഹമുള്ള സമാധി മണ്ഡപമായിരുന്നു മാമുക്കോയ ശൈഖിന്റെത്. എന്നാൽ ഒരു നൂറ്റാണ്ടിനു ശേഷം ശൈഖിന്റെ മൃത ശരീരം അവിടെ നിന്നും മാറ്റി ഇടിയങ്ങര പള്ളിയിൽ പുനസംസ്കരണം നടത്തി. അത് സംബന്ധമായി പറയുന്ന വിവരണം ഇതാണ്. ശൈഖിനെ മറമാടി ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോൾ പ്രദേശത്തെ സൂഫികൾക്കും, പണ്ഡിതന്മാർക്കും, അദ്ദേഹത്തിൻറെ സമാധി സ്ഥാനമാറ്റം നടത്താനുള്ള സ്വപ്ന നിർദ്ദേശം ലഭിക്കുകയും അതനുസരിച്ചു ജീർണ്ണത ബാധിക്കാത്ത ശൈഖിന്റെ ശരീരം പൊന്നാനി അധ്യാത്മരുടെ നേതൃത്വത്തിൽ ഇടിയങ്ങര പള്ളിയിലേക്ക് മാറ്റി പുനസംസ്കരണം നടത്തുകയുമായിരുന്നു. അടുത്ത നാൾ സാവിയ നിന്നരുന്ന സ്ഥലം കടൽ വിഴുങ്ങിയതോടെ അത്ഭുത കഥകൾ വ്യാപിക്കുകയും വൻ തീർത്ഥാടക പ്രവാഹത്തിനു ഇടിയങ്ങര പള്ളി സാക്ഷിയാവുകയും, ഇടിയങ്ങര പള്ളി ശൈഖിന്റെ പള്ളിയായി മാറുകയുമാണുണ്ടായത്. ഈ സംഭവവിവരണം വില്യം ലോഗൻ മലബാർ മാനുവലിൽ സൂചിപ്പിക്കുന്നുണ്ട് [22]

സൂഫികൾക്കിടയിലും ആദരിയ്യ സ്ഥാനമാണ് അബുൽ വഫ ശംസുദ്ധീൻ മുഹമ്മദിനുള്ളത്. പിൽകാലത്ത് മലബാറിൽ പ്രസിദ്ധനായ സൂഫി സിദ്ധൻ മമ്പുറം സൈതലവി ഇടിയങ്ങര പള്ളിയിലെ സമാധി മണ്ഡപം സന്ദർശി ക്കുമ്പോൾ പള്ളിയുടെ അതിരുകൾക്കപ്പുറം ചെരിപ്പുകൾ അഴിച്ചിട്ട ശേഷം നഗ്നപാദനായായിരുന്നു ശൈഖിന്റെ ജാറത്തിൽ പ്രവേശിക്കാറുണ്ടായിരുന്നത്.[23][24] ഈ വസ്തുത സൂഫി യോഗികൾക്കിടയിലെ ഇദ്ദേഹത്തിന്റെ അപ്രമാദിത്വം വെളിവാക്കുന്നു. ജാതി മത ഭേദമന്യേ ജനങ്ങൾ സന്ദർശനം നടത്തുന്ന ഒരു തീർത്ഥാടനകേന്ദ്രമാണിവിടം. എല്ലാ വർഷവും അറബ് മാസം റജബിൽ അബുൽ വഫായുടെ സ്മരണ പുതുക്കി ഉറൂസ് നേർച്ച നടന്നു വരുന്നു [25]

ഇവകൾ കാണുക

തിരുത്തുക
  1. K. Hussain. "THE TRADITION OF "JIHAD" IN THE EVOLUTION OF ANTI-COLONIAL STRUGGLES IN MALABAR". Proceedings of the Indian History Congress, 1999. 60. Indian History Congress: 713. JSTOR 44144141. {{cite journal}}: |access-date= requires |url= (help)
  2. [1]
  3. E. Thurston. Castes and Tribes of Southern India. Vol. IV. Madras. 1909. pp. 115-16
  4. സൈനുദ്ദീൻ മന്ദലാംകുന്ന് മാപ്പിള സമരങ്ങളും ഉലമാ നേതൃത്വവും . നന്മ ബുക്സ് കോഴിക്കോട്.P 51
  5. muhammed koya parappil ,Shaikh mamukoyaya thangalum appavaanibha nerchayum- kozhikotte muslim charithram , focus publiceshans (1994)- adhyayam 24 p 221
  6. maappila samarangalum ulama nethruthwavum.P 51
  7. kozhikotte muslim charithram p 221
  8. Shihabudhin Ahmad Koya Shaliyati, Al-sheikh Abul Wafa Muhammad Kalikuti (Ara.), Hajee K, Abdullah Musaliar Indianoor, trans. Mal., Ajmal printers,Chaliyam, 1987. pp. 12-13.
  9. Shaikh mamukoyaya thangalum appavaanibha nerchayum- kozhikotte muslim charithram p 222,
  10. C. N. Ahmed Moulavi and K. K. Mohammed Abdul Kareem, Mahataya Mappila Sahitya Paramparayam., Calicut, 1978 p.161
  11. Sheikh Zainudhin, Tuhfat al mujahidin, trans S. Muhammad Husayn Nainar. Islamic Book TrustKuala Lumpur / Other Books, p78
  12. Shihabudhin Ahmad Koya Shaliyati, Al-sheikh Abul Wafa Muhammad Kalikuti pp. 12-1 3.
  13. maappila samarangalum ulama nethrutahwavum .PP 57 58
  14. hkozikotte muslim charithram - p 222
  15. sainudden mandalaam kunnu, maappila samarangalum ulama nethruthwavum,nanma books ,calicut . P.58
  16. KT Hussain Kerala Muslimkal Adhinivesha virudha porattatinte pretya shastram , IPH,Calicut 2008, P.51
  17. Shihabudhin Ahmad Koya Shaliyati, op.cit., pp.3, and 12-13
  18. Qazi Muhammad,fathul mubeen., trans Prof. T. Abdul Azeez p 64
  19. Al-sheikh Abul Wafa Muhammad Kalikuti, Shihabudhin Ahmad Koya Shaliyati, p. 27
  20. Al-sheikh Abul Wafa Muhammad Kalikuti, p 28
  21. Shaikh mamukoyaya thangalum appavaanibha nerchayum- kozhikotte muslim charithram - p 223
  22. tv krishnan trans Malabar manual w logan mathrubhoomi books kozhikode 1965 page 70
  23. Nellikutth ismaayeel musliyaar- malayaalatthile maharadhanmaar -sheikh Abul Wafa shamsudden Muhammad Kalikuti
  24. ahmed koya shaliyaatthi, shaikhul mashayikh abul wafa shamsuddin muhammed al kalikutthi,tharajumul muaallafeen lil khuthubi min ahli dhiyari malaibar
  25. Dale, Stephen F. & Menon, M. Gangadhara.. "Nercas": Saint-Martyr Worship among the Muslims of Kerala, Economic and Political Weekly, p. 182


"https://ml.wikipedia.org/w/index.php?title=ശൈഖ്_മാമുക്കോയ&oldid=3732134" എന്ന താളിൽനിന്ന് ശേഖരിച്ചത്