കേരളത്തിൽ ജീവിച്ചിരുന്ന പ്രശസ്ത മുസ്ലീം കവിയും വാഗ്മിയും ഗ്രന്ഥരചയിതാവുമാണ് ശുജാഈ മൊയ്തു മുസ്ലിയാർ (1861-1919).ചാവക്കാടിനടുത്തുള്ള അണ്ടത്തോട് കുളങ്ങരവീട്ടിൽ ജനിച്ചു. പിതാവ്, കുളങ്ങരവീട്ടിൽ അബ്ദുൽ ഖാദിർ. ജന്മനാടായ അണ്ടത്തോടിൽ പ്രാഥമിക വിദ്യാഭ്യാസം. ഉപരിപഠനം എരമംഗലം, വെളിയങ്കോട്, പൊന്നാനി ദർസുകളിൽ. പ്രധാന അധ്യാപകർ: തുന്നൻവീട്ടിൽ മുഹമ്മദ് മുസ്‌ലിയാർ (മ.1343/1924), സിയാമു മുസ്‌ലിയാർ, ചെറിയ കുഞ്ഞൻബാവ മുസ്‌ലിയാർ (മ.1341/1922). ഇസ്‌ലാമിക വിജ്ഞാനങ്ങൾക്കു പുറമെ അറബി, ഉർദു, തമിഴ് ഭാഷകളിലും ശുജായി വ്യൂൽപത്തി നേടി. ചരിത്രവും ആധ്യാത്മികശാസ്ത്രവുമായിരുന്നുവത്രെ ചരിത്രപുരുഷന്റെ ഇഷ്ട വിഷയങ്ങൾ. [1]

ശുജാഈ മൊയ്തു മുസ്ലാരുടെ ഫൈളുൽ ഫയ്യാള് എന്ന അറബി മലയാള കൃതി

ഫത് ഹുൽ ഫത്താഹ്, ഫൈളുൽ ഫയ്യാൾ, സഫലമാല, അനന്തരാവകാശ തർജ്ജമ മുതലായ ധാരാളം അറബി മലയാള രചനകൾ അദ്ദേഹത്തിന്റെതായി അറിയപ്പെടുന്നു. അറബി, തമിഴ്,ഹിന്ദുസ്ഥാനി, പേർഷ്യൻ എന്നീ ഭാഷകളിൽ അവഗാഹം നേടിയിരുന്നു ശുജാഈ.ശുജാഇ മൊയ്തു മുസ്ലിയാരുടെ "ഗുരുസ്ഥാനി" അദ്ദേഹത്തിന്റെ ഭാഷാ നൈപുണ്യതക്ക് ഉത്തമ ഉദാഹരണമാണ്. അറുപത് പേജുകളുള്ള ഗുരുസ്ഥാന നാൽപത് അധ്യായങ്ങളിലാണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. 1890 ൽ പൊന്നാനിയിൽ നിന്നാണ് ഇതിൻറെ പ്രസിദ്ധീകരണം നടക്കുന്നത്. അക്കാലത്തെ മിക്ക പള്ളി ദർസുകളിലെയും പാഠപുസ്തകങ്ങളിലൊന്നായി ഈ കൃതി ഗണിക്കപ്പെട്ടിരുന്നുവെന്ന് കെ കെ കരീമും സി എൻ അഹ്മദ് മൗലവിയും ചേർന്നെ[2]ഴുതിയ മഹത്തായ മാപ്പിള സാഹിത്യ പാരന്പര്യത്തിൽ പരാമർശിക്കുന്നുണ്ട്.ശുജാഈ 1919-ൽ ഹജ്ജ് പോകുകയും മക്കയിൽ വെച്ച് മരണപ്പെടുകയും ചെയ്തു.[3]



പുറംകണ്ണികൾ തിരുത്തുക

  1. http://suprabhaatham.com/%E0%B4%AB%E0%B5%88%E0%B4%B3%E0%B5%81%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AB%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B3%E0%B5%8D-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BE/
  2. ഡോ. പി സക്കീർ ഹുസൈൻ (2017). ശുജാഇ മൊയ്തു മുസ്ലിയാർ ധിഷണ സമരം അതിജീവനം. KOZHIKKODE: islamic publishing bureau (IPB). p. 130. {{cite book}}: line feed character in |title= at position 23 (help)
  3. ശുജാഈയുടെ രചനാവഴികൾ[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ശുജാഈ_മൊയ്തു_മുസ്ലിയാർ&oldid=3976050" എന്ന താളിൽനിന്ന് ശേഖരിച്ചത്