ശുക്രസംതരണം

(ശുക്രസംതരണം കാണാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമിക്കും സൂര്യനും ഇടയിൽ ശുക്രഗ്രഹം എത്തുന്ന പ്രതിഭാസമാണ് ശുക്രസംതരണം. ഭൂമിക്കും സൂര്യനും ഇടയിൽക്കൂടി ശുക്രൻ കടന്നുപോകുമ്പോൾ അത് സൂര്യബിംബത്തെ മറയ്ക്കാൻ ശ്രമിക്കും. എന്നാൽ ശുക്രൻ ഭൂമിയിൽനിന്നു വളരെ അകലെയായതിനാൽ (ഏകദേശം അഞ്ചുകോടി കിലോമീറ്റർ) സൂര്യബിംബത്തെ പൂർണമായി മറയ്ക്കാൻ ശുക്രനാവില്ല. സൂര്യബിംബത്തിനു മുന്നിലൂടെ കറുത്തപൊട്ടുപോലെ ഗ്രഹം സഞ്ചരിക്കുന്നതായി ഭൂമിയിലുള്ള നിരീക്ഷകന് കാണാം. ഇതാണ് ശുക്രസംതരണം. ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത്. ഏതെങ്കിലും ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊരു ജ്യോതിശാസ്ത്രവസ്തുവിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ കടന്നു പോകുന്നതായി കാണുന്ന ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണു സംതരണം (astronomical transit) എന്നു പറയുന്നത്, ഗ്രഹണത്തിന് സമാനമാണിത്. ബുധസംതരണവും ഇങ്ങനെ നടക്കാറുണ്ട്

2004 ലെ ശുക്രസംതരണം

ശാസ്ത്രീയാടിസ്ഥാനം

തിരുത്തുക

ഒരു സ്ഥലത്തു നിന്നു നിരീക്ഷിക്കുമ്പോൾ, ചെറിയ ഒരു ജ്യോതിശാസ്ത്രവസ്തു അതിനേക്കാൾ വലിയ ഒന്നിന്റെ മുന്നിലൂടെ(പൂർണ്ണമായ് മറയ്ക്കാതെ) കടന്നു പോകുന്നതിനെ സംതരണം (astronomical transit) എന്നാണ് പറയുക. ചെറിയ ഒരു ജ്യോതിശാസ്ത്രവസ്തു അതിനേക്കാൾ വലിയ ഒരു ജ്യോതിശാസ്ത്രവസ്തുവിന്റെ പിന്നിലൂടെയാണ് കടന്നു പോകുന്നതെങ്കിൽ ആ ജ്യോതിശാസ്ത്രപ്രതിഭാസത്തിന് ഭംഗനം (Occultation)എന്നാണ് പറയുന്നത്.

ഗ്രഹണത്തിന് സമാനമാണെങ്കിലും ദൂര വ്യത്യാസമുള്ളതിനാൽ ശുക്രന് സൂര്യനെ പൂർണമായും മറയ്ക്കാനാവില്ല. അതിനാൽ സൂര്യമുഖത്ത് ഒരു പൊട്ടുപോലെ ശുക്രനെ കാണാനാവും. സൂര്യോദയ സമയത്ത് നഗ്നനേത്രംകൊണ്ട് ദർശിക്കാമെങ്കിലും ചൂട് കനക്കുന്നതോടെ ശുക്രസംതരണം കാണാൻ സൗര കണ്ണടകളോ സൂര്യ ദർശിനിയോ ഉപയോഗിക്കണം. സൂര്യനിലേക്കുള്ള ദൂരം, സൂര്യന്റെ വലിപ്പം തുടങ്ങിയവ നിർണ്ണയിക്കുന്നതിനു ശുക്രസംതരണസമയത്ത് കഴിയും. 1631 തൊട്ടാണ് ശാസ്ത്രലോകം ശുക്രസംതരണം ശ്രദ്ധിച്ചുതുടങ്ങിയത്. എട്ടുവർഷം, നൂറ്റഞ്ചര വർഷം ഇങ്ങനെ ഇടവേളകളിലാണ് ശുക്രസംതരണം ദൃശ്യമാവുന്നത്. ഈ നൂറ്റാണ്ടിൽ 2004 ജൂൺ എട്ടിനും 2012 ജൂൺ 6 നും ദൃശ്യമായ ഈ ആകാശവിസ്മയം ഇനി 105 വർഷങ്ങൾക്കു ശേഷം 2117 ഡിസംബർ 11നാണ് വീണ്ടും കാണാനാവുക. ശുക്രസംതരണ സമയത്ത് മറ്റ് ഗ്രഹങ്ങളെ കണ്ടെത്താനും അവയെക്കുറിച്ച് കൂടുതൽ പഠിക്കാനുമുള്ള സാദ്ധ്യതകളുമുണ്ട്.[1]

ശുക്രസംതരണത്തിന്റെ പ്രാധാന്യം

തിരുത്തുക

സൗരദൂരം (സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം) കൃത്യമായി കണക്കാക്കിയത് 1761 ലെ ശുക്രസംതരണ നിരീക്ഷണത്തിലൂടെയാണ്. ഇതിനു വേണ്ട ഗണിതം രൂപപ്പെടുത്തിയത് എഡ്മണ്ട് ഹാലിയാണ്. [2] സൂര്യനും ഭൂമിയും തമ്മിലുള്ള അകലം പാരലാക്സ് രീതിയിലൂടെ കൃത്യമായി നിർണയിക്കുന്നതിന് സംതരണസമയത്ത് ജ്യോതിശാസ്ത്രജ്ഞർക്ക് കഴിയും. കൂടാതെ സൌരയൂഥത്തിന്റെ വലിപ്പം കൃത്യമായി നിർണയിക്കുന്നതിനും ഗ്രഹസംതരണം ഉപയോഗപ്പെടുത്തുന്നുണ്ട്. സൌരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതും ഗ്രഹസംതരണവിദ്യയിലൂടെ തന്നെയാണ്.201 ജൂൺ ആറിനു നടന്ന ശുക്രസംതരണം പസഫിക് സമുദ്ര പ്രദേശങ്ങൾ,ഏഷ്യയുടെ കിഴക്കൻപ്രദേശങ്ങൾ, ഹവായ് ദ്വീപുകൾ, ഓസ്ട്രേലിയ, അലാസ്ക എന്നിവിടങ്ങളിൽ ദൃശ്യമായി.

ചരിത്രം

തിരുത്തുക
 
അസ്സീറിയയിലെ ഒരു മൺ ടാബ്ലറ്റ്. ജ്യോതിശാസ്ത്ര പ്രവചനങ്ങൾ പ്രതിപാദിക്കുന്നത്.
 
1882-ലെ ശുക്രസംതരണം

ശുക്രനെക്കുറിച്ച് പ്രാചീനർക്ക് അറിവുണ്ടായിരുന്നെങ്കിലും ശുക്രസംതരണം എന്ന പ്രതിഭാസം അവരുടെ ശ്രദ്ധയിൽപ്പെട്ടതിനെക്കുറിച്ചു വ്യക്തമായ തെളിവുകളൊന്നുമില്ല. ബാബിലോണിയക്കാരുടെ രേഖകളിൽ ശുക്രനെക്കുറിച്ചും സൂര്യനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും ശുക്രസംതരണത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും തന്നെ അതു നൽകുന്നില്ല. കെപ്ലർ ആണ് ശുക്രസംതരണത്തെക്കുറിച്ച് ആദ്യം പ്രവചനങ്ങൾ നടത്തുന്നത്. 1631 ഡിസംബർ 6 നും 1761 ലും ശുക്രസംതരണം നടക്കുമെന്ന് ടൈക്കോബ്രാഹയുടെ നിരീക്ഷണരേഖകൾ വച്ച് അദ്ദേഹം പ്രവചിച്ചു. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ 1631 നു നടന്ന ശുക്രസംതരണം യൂറോപ്പിലൊന്നും തന്നെ കാണാൻ കഴിഞ്ഞിരുന്നില്ല. 1639 ലെ ശുക്രസംതരണം പ്രവചിക്കാൻ കെപ്ലർ വിട്ടുപോവുകയും ചെയ്തു. പക്ഷേ അതിനുള്ള അവസരം ലഭിച്ചത് നിരന്തരം ശുക്രനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ജർമിയാക് ഹൊറോക്‌സ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്. 1639 ഡിസംബറിൽ ൽ നടന്ന ശുക്രസംതരണം ഹൊറോക്‌സ് പ്രവചിക്കുകയും തന്റെ ടെലിസ്‌കോപ്പുപയോഗിച്ച് കടലാസിൽ സൂര്യന്റെ പ്രതിബിംബം വീഴ്ത്തി നിരീക്ഷിക്കുകയും ചെയ്തു. പിന്നീടിതുവരെ നടന്ന ശുക്രസംതരണങ്ങളെല്ലാം ശാസ്ത്രജ്ഞർ നിരീക്ഷിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. [3]വരാഹമിഹിരൻ  540 ൽ തന്നെ ഗ്രഹണങ്ങളെക്കുറിച്ചും ശുക്ര സംതരണങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകമായ ഹോരാശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്

ഇതു വരെ നടന്ന ശുക്രസംതരണങ്ങൾ

തിരുത്തുക
ഇതു വരെ നടന്ന ശുക്രസംതരണങ്ങൾ
Transits of Venus
സംതരണ
തീയതികൾ
സമയം (UTC) കുറിപ്പുകൾ സംതരണ പാത
(HM Nautical
Almanac Office)
തുടക്കം മദ്ധ്യം ഒടുക്കം
23 നവംബർ 1396 15:45 19:27 23:09 ആസ്റ്റെക്ക് വാന നിരീക്ഷകർ ഇതു കണ്ടതായി കരുതപ്പെടുന്നു. [1] Archived 2010-12-25 at the Wayback Machine.
25–26 മേയ് 1518 22:46
May 25
01:56
May 26
05:07
May 26
[2] Archived 2010-12-25 at the Wayback Machine.
23 മേയ് 1526 16:12 19:35 21:48 ടെലിസ്കോപ്പ് കണ്ടത്തുന്നതിനു മുൻപുള്ള അവസാന സംതരണം [3] Archived 2010-12-25 at the Wayback Machine.
7 ഡിസംബർ 1631 03:51 05:19 06:47 ജൊഹാൻസ് കെപ്ലർ പ്രവചിച്ചത് [4] Archived 2010-12-29 at the Wayback Machine.
4 ഡിസംബർ 1639 14:57 18:25 21:54 ജറമിയ ഹോറോക്സ്, വില്യം ക്രാബ് ട്രീ എന്നിവർ ആദ്യ സംതരണം നിരീക്ഷിച്ചു. [5] Archived 2010-12-25 at the Wayback Machine.
6 ജൂൺ 1761 02:02 05:19 08:37 വിപരീത സാഹചര്യങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 62 സ്റ്റേഷനുകളിൽ നിന്ന് 120 ലേറെ ശാസ്ത്രഞ്ജർ പഠനങ്ങൾ നടത്തി. മിഖയിൽ ലൊമണസോവ് ശ്രദ്ധയമായ നിരീക്ഷണങ്ങൾ നടത്തി. [6] Archived 2010-12-25 at the Wayback Machine.
3–4 ജൂൺ 1769 19:15
ജൂൺ 3
22:25
ജൂൺ 3
01:35
ജൂൺ 4
ജെയിംസ് കുക്ക് താഹിതി ദ്വീപിലേക്ക് ശുക്രസംതരണ നിരീക്ഷണത്തിനായി പര്യവേക്ഷണം നടത്തി. [7] Archived 2010-12-25 at the Wayback Machine.
9 ഡിസംബർ 1874 01:49 04:07 06:26 പീയാത്രോ തച്ചീനിയുടെ നേതൃത്ത്വത്തിൽ ബംഗാളിലെ മുദ്ദുപ്പൂരിൽ ഇറ്റാലിയൻ സംഘം ശുക്രസംതരണ നിരീക്ഷണം നടത്തി. ശുക്രന്റെ അന്തരീക്ഷത്തിന്റെ സ്പെക്ട്രരേഖകളും അവർക്ക് ശേഖരിക്കാനായി [8] Archived 2010-12-25 at the Wayback Machine.
6 ഡിസംബർ 1882 13:57 17:06 20:15 അമേരിക്കൻ നേവൽ ഒബ്സേർവറ്ററിയും ശുക്ര സംതരണ കമ്മീഷനും ചേർന്ന് ലോകത്തിന്റെ പല ഭാഗത്ത് അയച്ച എട്ട് ടീമുകൾ അനേകായിരം ഫോട്ടോകൾ എടുത്തു. [9] Archived 2010-12-25 at the Wayback Machine.
8 ജൂൺ 2004 05:13 08:20 11:26 മാധ്യമങ്ങൾ ആഗോളതലത്തിൽ ശുക്രസംതരണത്തിന്റെ തത്സമയ സംപ്രേക്ഷ​ണം നടത്തി. [10] Archived 2010-12-25 at the Wayback Machine.
2012 ജൂൺ 5–6 22:09
ജൂൺ 5
01:29
ജൂൺ 6
04:49
ജൂൺ 6
ഹവായ്, അലാസ്ക, ആസ്ത്രേലിയ, പസിഫിക്, കിഴക്കനേഷ്യ എന്നിവടങ്ങളിൽ പൂർണ്ണമായും ദൃശ്യമായി [11] Archived 2011-01-23 at the Wayback Machine.

ഭാവി ശുക്രസംതരണങ്ങൾ

തിരുത്തുക
Transits of Venus
Date(s) of
transit
Time (UTC) Notes Transit Path
(HM Nautical
Almanac Office)
Start Mid End
2117 December 10–11 23:58
ഡിസംബർ 10
02:48
ഡിസംബർ 11
05:38
ഡിസംബർ 11
ചൈന, ജപ്പാൻ, തയ്​വാൻ,ഇൻഡോനേഷ്യ, ആസ്ത്രേലിയ എന്നിവടങ്ങളിൽ പൂർണ്ണമായും അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഇന്ത്യ,ആഫ്രിക്ക,മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ ഭാഗികമായും ദൃശ്യമാകും. [12] Archived 2010-12-25 at the Wayback Machine.
2125 ഡിസംബർ 8 13:15 16:01 18:48 തെക്കേ അമേരിക്ക, അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങളിൽ എന്നിവടങ്ങളിൽ പൂർണ്ണമായും അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ,യൂറോപ്പ്, ആഫ്രിക്ക എന്നിവടങ്ങളിൽ ഭാഗികമായും ദൃശ്യമാകും. [13] Archived 2010-12-25 at the Wayback Machine.
2247 ജൂൺ 11 08:42 11:33 14:25 യൂറോപ്പ്, ആഫ്രിക്ക,മദ്ധ്യേഷ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ പൂർണ്ണമായും കിഴക്കനേഷ്യ, ഇൻഡോനേഷ്യ,തെക്കേ അമേരിക്ക,വടക്കേ അമേരിക്ക എന്നിവടങ്ങളിൽ ഭാഗികമായും ദൃശ്യമാകും. [14] Archived 2010-12-25 at the Wayback Machine.
2255 ജൂൺ 9 01:08 04:38 08:08 റഷ്യ,ഇൻഡ്യ,ചൈന, പടിഞ്ഞാറൻ ആസ്ത്രേലിയ എന്നിവടങ്ങളിൽ പൂർണ്ണമായും യൂറോപ്പ്, ആഫ്രിക്ക,അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവടങ്ങളിൽ ഭാഗികമായും ദൃശ്യമാകും. [15] Archived 2010-12-25 at the Wayback Machine.
2360 ഡിസംബർ 12–13 22:32
ഡിസംബർ 12
01:44
ഡിസംബർ 13
04:56
ഡിസംബർ 13
ആസ്ത്രേലിയ,ഇൻഡോനേഷ്യ എന്നിവടങ്ങളിൽ പൂർണ്ണമായും ഏഷ്യ, ആഫ്രിക്ക, അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവടങ്ങളിൽ ഭാഗികമായും ദൃശ്യമാകും. [16] Archived 2010-12-25 at the Wayback Machine.
2368 ഡിസംബർ 10 12:29 14:45 17:01 തെക്കേ അമേരിക്ക,പടിഞ്ഞാറൻ ആഫ്രിക്ക, അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങളിൽ എന്നിവടങ്ങളിൽ പൂർണ്ണമായും യൂറോപ്പ്,അമേരിക്കയുടെ കിഴക്കൻ തീരങ്ങൾ, മിഡിൽ ഈസ്റ്റ് എന്നിവടങ്ങളിൽ ഭാഗികമായും ദൃശ്യമാകും.. [17] Archived 2010-12-25 at the Wayback Machine.
2490 ജൂൺ 12 11:39 14:17 16:55 അമേരിക്ക,പടിഞ്ഞാറൻ ആഫ്രിക്ക,യൂറോപ്പ് എന്നിവടങ്ങളിൽ പൂർണ്ണമായും കിഴക്കൻ ആഫ്രിക്ക,ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവടങ്ങളിൽ ഭാഗികമായും ദൃശ്യമാകും.. [18] Archived 2010-12-25 at the Wayback Machine.
2498 ജൂൺ 10 03:48 07:25 11:02 യൂറോപ്പ്,ഏഷ്യ,മിഡിൽ ഈസ്റ്റ് ,കിഴക്കൻ ആഫ്രിക്ക എന്നിവടങ്ങളിൽ പൂർണ്ണമായും കിഴക്കനമേരിക്ക,ഇൻഡോനേഷ്യ,ആസ്ത്രേലിയ എന്നിവടങ്ങളിൽ ഭാഗികമായും ദൃശ്യമാകും.. [19] Archived 2010-12-25 at the Wayback Machine.

ശുക്രസംതരണം വീക്ഷിക്കാൻ

തിരുത്തുക

ശുക്രസംതരണം കാണാൻ സൂര്യനെ നേരിട്ടു നോക്കുന്നത് ആപത്താണ്. കാഴ്ചശക്തി തന്നെ നഷ്ടമായേക്കും. സൂര്യന്റെ പ്രതിബിംബം ഉണ്ടാക്കി അതിൽ നോക്കുന്നതാണ് ഏറ്റവും നന്ന്. ഒരു ടെലിസ്‌കോപ്പ് ഉണ്ടെങ്കിൽ ഇത് എളുപ്പം നടക്കും. വ്യക്തമായ പ്രതിബിംബവും ലഭിക്കും. ടെലിസ്‌കോപ്പിലൂടെ ഒരു കാരണവശാലും നേരിട്ടു നോക്കരുത്. പകരം ടെലിസ്‌കോപ്പ് സൂര്യന്റെ നേർക്കു തിരിച്ചു വച്ച് ഐപീസിൽ നിന്നും വരുന്ന പ്രകാശത്തെ ഒരു വെളുത്ത കടലാസിൽ വീഴിക്കുക, സൂര്യന്റെ വ്യക്തമായ പ്രതിബിംബം കടലാസിൽ കാണാം. സൗരകളങ്കങ്ങളെ നിരീക്ഷിക്കാനും ഇതേ രീതി ഉപയോഗിക്കാം.

 
2012 ലെ ശുക്രസംതരണം : ടെലിസ്‌കോപ്പ് ഉപയോഗിച്ച് സൂര്യന്റെ പ്രതിബിംബം കറുത്ത പ്രതലത്തിൽ പ്രതിഫലിപ്പിച്ചത്. താഴെയായി ചെറിയ പൊട്ടുപോലെ കാണുന്നതാണ് ശുക്രൻ.

സോളാർ ഫിൽറ്ററുകളിലൂടെ സൂര്യനെ നോക്കുന്ന രീതിയാണ് മറ്റൊന്ന്. സോളാർ ഫിൽറ്ററുകൾ ഉപയോഗിച്ച് നിർമിച്ച കണ്ണടകൾ വാങ്ങാൻ കിട്ടും. അല്ലെങ്കിൽ ഫിൽട്ടർ വാങ്ങി സ്വന്തമായി ഒരെണ്ണം നിർമ്മിക്കുകയും ആവാം. വെൽഡർമാർ ഉപയോഗിക്കുന്ന ഗ്ലാസ് സുരക്ഷിതമാണ്. ഒരു ചെറിയ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ വീടിനകത്തേക്ക് പ്രതിഫലിപ്പിച്ചും ശുക്രസംതരണം കാണാം. പക്ഷേ അത്ര വ്യക്തതയുണ്ടാവില്ല എന്നു മാത്രം. പിൻഹോൾ ക്യാമറ ഉപയോഗിച്ചും നിരീക്ഷണം നടത്താവുന്നതാണ്.

ശുക്രസംതരണ നിരീക്ഷണവും ഭാരതവും

തിരുത്തുക
  • 1764 - ഹഴ്സ്ററിന്റെ നേതൃത്ത്വത്തിൽ ചെന്നൈയിൽ നിന്നും മാഗിയുടെ നേതൃത്ത്വത്തിൽ കൊൽക്കത്തയിൽ നിന്നും നിരീക്ഷിച്ചു.സ്പെക്ട്രോസ്കോപ്പിന്റെ ഉപയോഗത്തിലൂടെ ഹഴ്സ്റ്റ് കരിന്തുള്ളി പ്രശ്നത്തെ മറികടന്നു.
  • 1874 - റൂർക്കയിലും ലാഹോറിലും നിരീക്ഷണ കേന്ദ്രങ്ങൾ തുറന്നു.ഇതിന് കേണൽ ജെ.എപ്. ടെനന്റ് നേതൃത്ത്വം നൽകി. ചിന്താമണി രഘുനാഥാചാരിയുടെയും അങ്കിതം വെങ്കട നരസിംഹറാവുവിന്റെയും പ്രവർത്തനങ്ങളും ശ്രദ്ധേയങ്ങളാണ്.
  1. http://www.deshabhimani.com/newscontent.php?id=155552
  2. ശുക്രസംതരണം - സൗരയൂഥത്തിന് ഒരു അളവുകോൽ - പ്രൊഫ. കെ പാപ്പൂട്ടി- കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌
  3. http://ksicl.org/feature/662-transit-of-venus-6-6-2012[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക