ബുധസംതരണം
സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ ബുധൻ കടന്നു പോകുന്നതാണ് ബുധസംതരണം എന്ന് പറയുന്നത്[1]. സൂര്യനെ പൂർണ്ണമായി മറയ്ക്കാത്തതുകൊണ്ടാണ് സംതരണം എന്ന് പറയുന്നത്. ഒരു നൂറ്റാണ്ടിൽ പതിമൂന്നോ പതിന്നാലോ ബുധസംതരണങ്ങൾ നടക്കാറുണ്ട്. എന്നാൽ ശുക്രസംതരണം വളരെ അപൂർവമാണ്, നൂറ്റാണ്ടിൽ ഒന്നോ രണ്ടോ തവണമാത്രം.