ശിവ് ചൗരസ്യ
ഇന്ത്യയിലെ ഒരു പ്രമുഖ ഗോൾഫ് കളിക്കാരനാണ് ശിവ് ചൗരസ്യ. ചിപ്പുറ്റ്‌സിയ , ചോ എന്നീ പേരുകളിൽ ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.[1] 1997മുതലാണ് പ്രഫഷണൽ ഗോൾഫ് കളിക്കാരനായി അറിയപ്പെടാൻ തുടങ്ങിയത്. ഹീറോ ഇന്ത്യൻ ഓപ്പൺ എന്ന് അറിയപ്പെടുന്ന ഇന്ത്യൻ ഓപ്പൺ ഗോൾഫ് ടൂർണമെന്റിൽ രണ്ടു തവണ രണ്ടാമനായിട്ടുണ്ട്.[2]
Shiv Chawrasia | |
---|---|
— Golfer — | |
Personal information | |
Full name | Shiv Shankar Prasad Chawrasia |
Nickname | SSP, Chipputtsia, The Battleship |
Born | Kolkata, India | 15 മേയ് 1978
Height | 5 അടി (1.52400 മീ)* |
Nationality | ഇന്ത്യ |
Residence | Kolkata, India |
Spouse | Simantini Prasad Chawrasia |
Career | |
Turned professional | 1997 |
Current tour(s) | European Tour Asian Tour |
Professional wins | 17 |
Number of wins by tour | |
European Tour | 4 |
Asian Tour | 6 |
Other | 11 |
ജീവിത രേഖ
തിരുത്തുക1978 മെയ് 15ന് കൊൽകത്തയിൽ ജനിച്ചു. കൊൽകത്തയിലെ റോയൽ കൽക്കത്ത ഗോൾഫ് ക്ലബ്ബിന്റെ പരിപാലകനായിരുന്നു ചൗരസ്യയുടെ പിതാവ്. ഈ ഗോൾഫ് ക്ലബ്ബിൽ നിന്നാണ് പത്താം വയസ്സിൽ ഇദ്ദേഹം പരിശീലനം ആരംഭിച്ചത്.
നേട്ടങ്ങൾ
തിരുത്തുക- അൻപത്തിയൊന്നാമത് ഹീറോ ഇന്ത്യൻ ഓപ്പൺ 2015 ഗോൾഫ് ടൂർണമെൻറിൽ റണ്ണർ അപ്.
- 2008 ഫെബ്രുവരിയിൽ നടന്ന പ്രഫഷണൽ ഗോൾഫ് ടൂർണമെന്റായ ഇന്ത്യൻ മാസ്റ്റേഴ്‌സിൽ ചാംപ്യനായി. 2008ലെ യൂറോപ്പ്യൻ ടൂറിന്റെ ഭാഗമായി ഡൽഹിയിലാണ് ഇത് സംഘടിപ്പിച്ചത്. [3]
- 2011 ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടന്ന അവന്ത മാസ്റ്റേഴ്‌സിൽ ചാംപ്യനായി. 2001ലെ യൂറോപ്പ്യൻ ടൂർണമെന്റിന്റെ ഭാഗമായിരുന്നു ഇത്.
- 1999ൽ റോയൽ കൽക്കത്ത ഗോൾഫ് ക്ലബ്ബ് സംഘടിപ്പിച്ച ഇന്ത്യൻ ഓപ്പണിൽ രണ്ടാമനായി.
- 2006ൽ നടന്ന വോൾവോ മാസ്‌റ്റേഴ്‌സിൽ പത്താമനായി
- 20169ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
- 2016ൽ ഏഷ്യയെ പ്രതിനിധീകരിച്ച് യൂറോഏഷ്യ കപ്പിൽ പങ്കെടുത്തു.
ഇന്ത്യൻ ഗോൾഫ് ടൂർ വിജയങ്ങൾ
തിരുത്തുക- 2001ൽ ശിങ്ങാനിയ ഓപ്പൺ[4]
- 2003ൽ എച്ച്ടി പ്രോ ഗോൾഫ്
- 2005ൽ ശിങ്ങാനിയ ഓപ്പൺ, റ്റാറ്റ ഓപ്പൺ
- 2006ൽ ശിങ്ങാനിയ ഓപ്പൺ, റ്റാറ്റ ഓപ്പൺ, ഹിന്ദു ഓപ്പൺ
അവലംബം
തിരുത്തുക- ↑ "S. S. P. Chawrasia". Asian Tour. Archived from the original on 2009-03-07. Retrieved 2009-02-01.
- ↑ "Former caddie wins Indian Masters golf title". SABC News. 2008-02-10. Archived from the original on 2013-02-01. Retrieved 2008-02-10.
- ↑ "Chowrasia wins inaugural Indian Masters golf title". Indo-Asian News Service. 2008-02-10. Archived from the original on 2008-03-12. Retrieved 2008-02-10.
- ↑ "Master's fact file". The Telegraph. Calcutta, India. February 11, 2008. Retrieved 2009-02-01.