ശിവദാസാനിയ ജോസഫിയാന
അപ്പിയേസീ സസ്യകുടുംബത്തിലെ 2006-ൽ അഗസ്ത്യമലയിൽ നിന്നും വിവരിക്കപ്പെട്ട ഒരു പുതിയ സ്പീഷിസാണ് ശിവദാസാനിയ ജോസഫിയാന (ശാസ്ത്രീയനാമം: Sivadasania josephiana). ഇതുവരെ ഈ ചെടിയെ അതിന്റെ ടൈപ് ലൊക്കാലിറ്റിയായ അഗസ്ത്യമലയിൽ നിന്നും മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. 1700-1800 മീറ്റർ ഉയരമുള്ള പ്രദേശത്ത് വളരെ വിരളമായി ഇവ കാണപ്പെടുന്നു. ശിവദാസാനിയ എന്നത് അപ്പിയേസീ കുടുംബത്തിലെ പുതിയ ഒരു ജനുസ് കൂടിയാണ്. നിവർന്നുനിൽക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ് ഇത്. ചെടിമുഴുവനായും ഇരുണ്ട വയലറ്റ് നിറത്തിലാണ്. ഒക്ടോബർ-നവംബർ മാസങ്ങളിൽ പൂക്കളും കായകളും ഉണ്ടാകുന്ന അതീവ വംശനാശഭീഷണിയുള്ള ഈ ചെടിയെ പുൽമേടുകളിലെ ചെരിഞ്ഞ പാറപ്രദേശങ്ങളിലാണ് കണ്ടെത്തിയത്.[1]
ശിവദാസാനിയ ജോസഫിയാന | |
---|---|
അഗസ്ത്യകൂടത്തിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S josephiana
|
Binomial name | |
Sivadasania josephiana (Wadhwa & H.J.Chowdhery) N.Mohanan & Pimenov.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Sivadasania josephiana at Wikimedia Commons
- Sivadasania josephiana എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.