ശാഹി രാജവംശങ്ങൾ

(ശാഹി രാജവംശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രി.വ. 3-ആം നൂറ്റാണ്ടിൽ കുശാന സാമ്രാജ്യത്തിന്റെ അസ്തമയം മുതൽ ക്രി.വ. 9-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ[1] കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കാബൂൾ താഴ്വരയുടെ ഭാഗങ്ങളും പഴയ ഗാന്ധാര പ്രവിശ്യയും (വടക്കൻ പാകിസ്താനും കാശ്മീരും) ഭരിച്ചിരുന്ന വിവിധ രാജവംശങ്ങൾ ശാഹികൾ എന്നറിയപ്പെട്ടിരുന്നു (ദേവനാഗരി शाही)[2], സാഹി [3], അഥവാ ശാഹിയ [1][4]

കാബൂളിലെയും ഗാന്ധാരത്തിലെയും ഷാഹി രാജാക്കന്മാരുടെ നാണയം: സ്പലപതി ദേവ, ക്രി.വ. 750 - 900.
മുൻ‌വശം: കിടക്കുന്ന കാള, കാളയുടെ പൂഞ്ഞിൽ തൃശൂലം, ദേവനാഗരി അക്ഷരങ്ങൾ : ശ്രീ സ്പലപതി ദേവ. 'പിൻ‌വശം: കുന്തമേന്തിയ കുതിരക്കാരൻ, കടിഞ്ഞാണിട്ട, വലത്തേക്കു തിരിഞ്ഞ കുതിരപ്പുറത്ത്.
കാബൂളിലെയും ഗാന്ധാരത്തിലെയും ഷാഹി രാജാക്കന്മാരുടെ നാണയം: സമന്ത ദേവ, ക്രി.വ. 850 - 1000 .
മുൻ‌വശം: കടിഞ്ഞാണിട്ട, വലത്തേക്കു തിരിഞ്ഞ കുതിരപ്പുറത്ത് കുതിരക്കാരൻ. ദേവനാഗരി അക്ഷരങ്ങൾ : 'ഭി '?. പിൻ‌വശം:ഇടത്തോട്ടുതിരിഞ്ഞ് കിടക്കുന്ന കാള, പൂഞ്ഞിയിൽ തൃശൂലം, ദേവനാഗരി അക്ഷരങ്ങൾ : ശ്രീ സമന്ത ദേവ.

തുർക്കി ശാഹി രാജവംശം

തിരുത്തുക

ആദ്യകാല ശാഹി രാജാക്കന്മാർ തുർക്കിക് വംശപരമ്പരയിൽപ്പെട്ടവരായിരുന്നെന്നാണ് അൽ ബിറൂണി പറയുന്നത്. അതുകൊണ്ട് ഇവർ തുർക്കി ശാഹികൾ എന്നറിയപ്പെടുന്നു. എങ്കിലും ഇവർ കനിഷ്കന്റെ വംശപാരമ്പര്യം അവകാശപ്പെട്ടിരുന്നു എന്നും ഇതേ സമയം തന്നെ ഇവർ തിബറ്റൻ പാരമ്പര്യവും അവകാശപ്പെടുന്നു എന്നും അൽ ബിറൂണി പറയുന്നു. എന്നാൽ ഇവരെക്കുറിച്ചുള്ള അൽ ബിറൂണിയുടെ പ്രസ്താവനകൾ പൂർണമായും സത്യമാകാൻ വഴിയില്ല. തുർക്കിക് ശാഹികൾ 60 തലമുറകൾ രാജ്യം ഭരിച്ചിരുന്നു എന്നുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന അവിശ്വസനീയമാണ്[5].

ഹിന്ദു ശാഹി രാജവംശം

തിരുത്തുക

തുർക്കി ശാഹി കുടുംബത്തിലെ അവസാനരാജാവിനെ കല്ലർ[൧] എന്നു പേരുള്ള അദ്ദേഹത്തിന്റെ ബ്രാഹ്മണനായിരുന്ന ഒരു മന്ത്രി നിഷ്കാസിതനാക്കി. കല്ലർ തുടർന്ന് സ്ഥാപിച്ച സാമ്രാജ്യം ഹിന്ദു ശാഹി രാജവംശം എന്നറിയപ്പെടുന്നു[5].

കുറിപ്പുകൾ

തിരുത്തുക
  • ^ ഇദ്ദേഹത്തിന്റെ പേര് ലല്ലിയ എന്നും ചില സ്രോതസ്സുകളിൽ കാണുന്നു.[6]
  1. 1.0 1.1 Shahi Family. Encyclopædia Britannica. 2006. Encyclopædia Britannica Online. 16 Oct. 2006 [1].
  2. as in: Rajatarangini, IV, 140-43, Kalahana.
  3. as in inscriptions: See: Hindu Sahis of Afghanistan and the Punjab, 1972, p 111, Yogendra Mishra.
  4. as in: Tarikh-al-Hind, trans. E. C. Sachau, 1888/1910, vol ii, pp 10, Abu Rihan Alberuni; Sehrai, Fidaullah (1979). Hund: The Forgotten City of Gandhara, p. 1. Peshawar Museum Publications New Series, Peshawar.
  5. 5.0 5.1 Vogelsang, Willem (2002). "11-The advent of Islam". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 183. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. ജെറാത്ത്, അശോക് (2000). "2 - ഫോർട്ട്സ് ഓൺ ദ ലെഫ്റ്റ് സൈഡ് ഓഫ് രാവി (Forts on the left side of Ravi)". ഫോർട്ട്സ് ആൻഡ് പാലസസ് ഓഫ് ദ വെസ്റ്റേൺ ഹിമാലയ (Forts and Palaces of the Western Himalaya) (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: എം.എൽ. ഗിഡ്വാണി, ഇൻഡസ് പബ്ളിഷിങ് കമ്പനി. p. 22. Retrieved 2013 മാർച്ച് 25. {{cite book}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ശാഹി_രാജവംശങ്ങൾ&oldid=3778742" എന്ന താളിൽനിന്ന് ശേഖരിച്ചത്