ജോൺ ഡെസ്മണ്ട് ബെർണലിന്റെ സയൻസ് ഇൻ ഹിസ്റ്ററി (Science in History) എന്ന പുസ്തകത്തിന്റെ എം.സി. നമ്പൂതിരിപ്പാട് നടത്തിയ മലയാള തർജ്ജമയാണ് ശാസ്ത്രം ചരിത്രത്തിൽ. വിവർത്തനസാഹിത്യത്തിനുള്ള 2002-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]

ശാസ്ത്രം ചരിത്രത്തിൽ
കർത്താവ്ജോൺ ഡെസ്മണ്ട് ബെർണൽ
യഥാർത്ഥ പേര്Science in History
പരിഭാഷഎം.സി. നമ്പൂതിരിപ്പാട്
ഭാഷഇംഗ്ലീഷ്
പ്രസിദ്ധീകരിച്ച തിയതി
1954

ശാസ്ത്രവും സമൂഹവും തമ്മിലുള്ള പാരസ്പര്യബന്ധത്തിന്റെ ചരിത്രത്തെ മുഴുവനായി അപഗ്രഥിക്കാനുള്ള ആദ്യ ശ്രമമായിരുന്നു ഈ പുസ്തകം. നാലു ഭാഗങ്ങളാണ് ഇതിനുള്ളത്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-04. Retrieved 2012-08-01.
  2. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=ശാസ്ത്രം_ചരിത്രത്തിൽ&oldid=3645989" എന്ന താളിൽനിന്ന് ശേഖരിച്ചത്