ജെ.ഡി. ബർണൽ

(ജോൺ ഡെസ്മണ്ട് ബെർണൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രസിദ്ധനായ ഒരു ശാസ്ത്രജ്ഞനും ഗ്രന്ഥകർത്താവുമാണു് ജെ. ഡി. ബർണൽ. റോയൽ സൊസൈറ്റി അംഗമായിരുന്നു. ഇന്ത്യയിലെ ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളുടെ പ്രത്യശാസ്ത്രവികാസത്തേയും, അതിലെ പ്രവർത്തകരുടെ ജീവിതവീക്ഷണത്തെ രൂപപ്പെടുത്തുന്നതിലും ബർണലിന്റെ ആശയങ്ങൾ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടു്[3]

ജെ.ഡി. ബർണൽ
ജോൺ ഡസ്‌മണ്ട് ബർണൽ[1]
ജനനം10 മെയു് 1901
മരണം15 സെപ്തംബർ 1971
ലണ്ടൻ [2]
ദേശീയതബ്രിട്ടൻ
പൗരത്വംബ്രട്ടീഷ്
പുരസ്കാരങ്ങൾറോയൽ മെഡൽ 1945,
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഎക്സ് റേ ക്രിസ്റ്റലോഗ്രഫി

ജീവചരിത്രം

തിരുത്തുക

1901-ൽ അയർലണ്ടിലാണു് ജനിച്ചതു്.[4] 1937-ൽ റോയൽ സൊസൈറ്റി ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ ലണ്ടൻ സർവ്വകലാശാലയിലെ ബെർബുക് കോളേജിൽ ഭൌതികശാസ്ത്രവിഭാഗം തലവനായി നിയമിതനായി. രണ്ടാം ലോകമഹായുദ്ധകാലത്തു് സഖ്യകക്ഷികളുടെ ഏകോപിത പ്രവർത്തനത്തിന്റെ സൈനികമേധാവിയുടെ ശാസ്ത്രോപദേഷ്ടാവായി നിയമിതനായി. 15 സെപ്തംബർ 1971-നു് ലണ്ടനിൽ വെച്ചു് അന്തരിച്ചു ശാസ്ത്രചരിത്രത്തിലും, അതിന്റെ സാമൂഹികപ്രാധാന്യത്തിലും അദ്ദേഹം ഏറെ ശ്രദ്ധപതിപ്പിച്ചു. 1953-ലെനിൻ സമാധാനസമ്മാനം ലഭിച്ചു.

ശാസ്ത്ര ജീവനം

ബിരുദം നേടിയശേഷം, ബെർണാൽ ലണ്ടനിലെ റോയൽ ഇൻസ്റ്റിട്യൂട്ടിലെ ഡേവി ഫാരഡേ ലബോറട്ടറിയിൽ സർ വില്ല്യം ബ്രാഗ്ഗിന്റെ കീഴിൽ ഗവേഷണം തുടങ്ങി. 1924ൽ അദ്ദേഹം ഗ്രഫൈറ്റിന്റെ ഘടന കണ്ടെത്തി. അതിനോടൊപ്പം തന്നെ ഓടിന്റെ( bronze-ഒരു ലോഹക്കൂട്ട്)ക്രിസ്റ്റൽ ഘടനയെപ്പറ്റിയും പഠിച്ചു. പരീക്ഷണത്വരയ്ക്കൊപ്പം വിശകലനത്മക കഴിവും അദ്ദേഹത്തിന്റെ ശക്തിയായിരുന്നു. കൂടാതെ ക്രിസ്റ്റൽ കണ്ടെത്താനുള്ള ഗണിതശാസ്ത്രപരമായതും പ്രായോഗികവുമായ അദ്ദേഹത്തിന്റെ രീതി പരക്കെ അംഗീകരിക്കപ്പെട്ടു. ഇക്കാര്യത്തിനായി അദ്ദേഹം എക്സ്-റേ സ്പെക്ട്രോ-ഗോണിയോമീറ്റർ കണ്ടുപിടിച്ചിരുന്നു.[5] 1924ൽ അദ്ദേഹത്തെ കേംബ്രിജ് യൂനിവേഴ്സിറ്റിയിലെ ഘടനാാക്രിസ്റ്റലോഗ്രഫി(Structural Crystallography)യിൽ ഒന്നാം ലക്ചറർ ആയി നിയമിക്കപ്പെട്ടു. 1934ൽ കാവൻഡിഷ് ലാനൊറട്ടറിയുടെ അസ്സിസ്സ്റ്റന്റ് ഡയറക്ടറായി. ഇവിടെ അദ്ദേഹം ക്രിസ്റ്റലോഗ്രഫിയിലുള്ള അറിവു ജൈവതന്മാത്രകളിൽ പ്രയോഗിച്ചു. ഓയിസ്റ്റ്രിനിൽ തുടങ്ങി കൊളെസ്റ്റീറോൾ (1929)തുടങ്ങിയ തന്മാത്രകളിൽ തന്റെ പരീക്ഷണം തുടർന്നു. സ്റ്റീറോൾ രസതന്ത്രജ്ഞരുടെ ചിന്താഗതിയിൽ അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ സമൂലമറ്റമുണ്ടാക്കി. വിറ്റാമിൻ ബി1(vitamin B1, പെപ്സിൻ(pepsin (1934), വിറ്റാമിൻ ഡി2 (vitamin D2 (1935) സ്റ്റീറോളുകൾ (sterols (1936)റ്റുബാക്കോ മൊസൈക്കു വൈറസ്( tobacco mosaic virus (1937) 1933ൽ ദ്രാവകജലത്തിന്റെ ഘടനയേപ്പറ്റിയും അതിന്റെ ബൂമെറാങ്ങ് രൂപത്തിലുള്ള തന്മാത്രയെപ്പറ്റിയും അദ്ദേഹം പഠിച്ചു. 1934ൽ അദ്ദേഹത്തിന്റെ ഗവേഷണ ഗ്രൂപ്പ് മാംസ്യത്തിന്റെ ക്രിസ്റ്റലുകളുടെ ( hydrated protein crystals)ചിത്രം പകർത്തി. ജീവലോകത്തിലെ മാംസ്യക്രിസ്റ്റലുകളുടെ ആദ്യ എക്സ്-റേ ഫോട്ടോഗ്രാഫിൿ ചിത്രങ്ങളിലൊന്നായിരുന്നു അതു. [6]1937ൽ ബെർണാൽ റോയൽ സൊസൈറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. [7] രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അദ്ദേഹം ബിർക്ക് ബെക്ക്സ് ബയോമോളിക്യുലാർ ലാബ്രട്ടോറി സ്ഥാപിച്ചു. ഇവിടെ റൈബോന്യൂക്ലിയേസിനെപ്പറ്റിയും അതുവഴി വൈറസ് ഗവേഷണത്തിനു അടിത്തറയിടുകയും ചെയ്തു(1957). ബർണലിന്റെ 1947ലെ ഗൂത്രി പ്രഭാഷണത്തിൽ( Guthrie lecture) ജീവന്റെ അടിസ്ഥാനം മാംസ്യങ്ങൾ( proteins)ആണെന്ന് പറഞ്ഞിരുന്നു. 1960കളിൽ ഉൽക്കകളെ അപഗ്രഥിച്ച് അവയിൽ സങ്കീർണ്ണമായ തന്മാത്രകളുണ്ടോ എന്നു കണ്ടെത്താൻ ശ്രമിക്കുകയും അങ്ങനെ ജീവോത്ഭവത്തെപ്പറ്റി വീണ്ടും ചർച്ചകൾക്കു വഴിവയ്ക്കുകയും ചെയ്തു.

യുദ്ധ ജോലി

1930കലിൽ ബെർനാൽ സമാധാനത്തിനായി വാദിച്ചിരുന്നു. പക്ഷെ, സ്പാനിഷ് ആഭ്യന്തര യുദ്ധം ആ അഭിപ്രായം മാറ്റി. 1939ൽ ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടലിനുശേഷം അദ്ദേഹം യുദ്ധവുമായി ബന്ധപ്പെട്ട ആഭ്യന്തര സുരക്ഷാമത്രാലയത്തിൽ ചേർന്നു. മനുഷ്യരിലും മൃഗങ്ങളിലും ശത്രുക്കളുടെ ബോംബിടൽ എന്തൊക്കെ ഫലങ്ങളുണ്ടക്കുന്നുവെന്ന് സൊല്ലി സുക്കെർമാനുമായി ചേർന്ന് ഗവേഷണം നടത്തി. 1942ൽ ലോർഡ് ല്യൂയിസ് മൗണ്ട്ബാറ്റന്റെ ശാസ്ത്ര ഉപദേശകരായി രണ്ടുപേരും നിയമിതരായി. പിന്നീട് സുക്കെർമാൻ മധ്യപൂർവ ദേശത്തേക്കു യുദ്ധസമയം പോവുകയും സൈനികശാസ്ത്രജ്ഞനായി അദ്ദേഹം പിന്നീട് അറിയപ്പെടുകയും ചെയ്തു. എഴുത്ത്

1929 ലെ അദ്ദേഹത്തിന്റെ ലോകം, മാംസവും പിശാചും എന്ന പുസ്തകത്തെപ്പറ്റി പ്രശസ്ത ശാസ്ത്രനോവലിസ്റ്റ് ആയ ആർതർ. സി. ക്ലാർക്ക് പറഞ്ഞത് "ശാസ്ത്രീയഭാവിപ്രവചനത്തിൽ എന്നത്തേതിലും ഗംഭീരമായ ശ്രമം" എന്നാണ്. ശാസ്ത്രത്തിന്റെ സാമൂഹികധർമ്മം(1939) എന്ന ഗ്രന്ഥത്തിൽ, ബർണാൽ ശാസ്ത്രം ഒരു വ്യക്തിപരമായ അമൂർത്തവിജ്ഞാനത്തിന്റെ മാത്രം ഉദ്യമമല്ല ഗവേഷണത്തിനും വികസനത്തിനുമുള്ള സഹായം കൂട്ടണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ശാസ്ത്രം ചരിത്രത്തിൽ(1954) എന്ന 4 വാല്യമുള്ള ഗ്രന്ഥം സമൂഹവും ശാസ്ത്രവും തമ്മിലുള്ള പരസ്പര്യത്തെപ്പറ്റി വിവരിക്കുന്നു. ജീവന്റെ ഉത്ഭവം(1967) എന്ന ഗ്രന്ഥത്തിൽ ഒപ്പാരിൻ ഹാൽഡേൻ തുടങ്ങിയ ശാസ്ത്രജ്ഞരുടെ ആശയങ്ങൾ വിവരിക്കുന്നു. രാഷ്ട്രീയ പ്രവർത്തനം

കേംബ്രിജിൽ കാത്തലിക് വിശ്വാസിയായി എത്തിയ അദ്ദേഹം ഒരു രാത്രിമുഴുവൻ ഒരു സുഹൃത്തുമായി നടന്ന സംവാദ ഫലമായി ഒരു സോഷ്യലിസ്റ്റ് ആയി പരിവത്തിതനായി. അദ്ദേഹം അതോടെ തന്റെ ശിഷ്ട ജീവിതത്തിൽ സോവിയറ്റ് യൂണിയന്റെ ആരാധകനായി മാറി എന്നത്രെ ഈ സംവാദം കാണാനിടയായ ഒരു ദൃക്സാക്ഷി പറഞ്ഞത്. [8]1923ൽ അദ്ദേഹം ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1930കളിൽ ബ്ർണാൽ രാഷ്ട്രീയത്തിൽ ഒരു പ്രധാന ബുദ്ധിജീവിയായിരുന്നു. 1931ലെ ശാസ്ത്രത്തിന്റെ ചരിത്രം എന്ന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. അവിടെ വച്ച്, നിക്കൊലായ് ബുഖാറിൻ ബോറിസ് ഹെസ്സെൻ എന്നിവരുമായി ചർച്ച നടത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, സമാധാനത്തിനായുള്ള ലോക കൗൺസിലിൽ പ്രവർത്തിച്ചു. പാബ്ലോ പിക്കാസോയുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. 1953ൽ അദ്ദേഹത്തിനു സ്റ്റാലിൻ പ്രൈസ് സമ്മാനിക്കപ്പെട്ടു.

കുടുംബം

തിരുത്തുക

ബെർണാലിന് 2 കുട്ടികൾ ഉണ്ടായിരുന്നു. (മൈക്ക്, എഗാൻ) അദ്ദേഹത്തിന്റെ ഭാര്യ: ആഗ്നസ് എയിലീൻ സ്പ്രാഗ്.

ഇതും കാണുക

തിരുത്തുക
  • ബർണൽ ചാർട്ട്(പട്ടിക)
  • ബർണൽ പ്രഭാഷണം

പ്രധാനകൃതികൾ

തിരുത്തുക
  • ലോകം, മാംസം, ചെകുത്താൻ (1929)
  • ശാസ്ത്രത്തിന്റെ സാമൂഹികധർമ്മം (1939)
  • അവശ്യകതയുടെ സ്വാതന്ത്ര്യം (1949)
  • ജീവന്റെ ഭൌതികാടിസ്ഥാനം (1951)
  • മാർക്സും ശാസ്ത്രവും (1952)
  • ശാസ്ത്രവും വ്യവസായവും പത്തൊമ്പതാം നുറ്റാണ്ടിൽ (1953)
  • ശാസ്ത്രം ചരിത്രത്തിൽ (1954)
  • യുദ്ധമില്ലാത്ത ലോകം (1958)
  • ജീവന്റെ ഉല്പത്തി (1967)
  1. Images of Bernal at the National Portrait Gallery
  2. 2.0 2.1 Goldsmith 1980, പുറം. 238
  3. ഡോ. എം. പി. പരമേശ്വരൻ, "എന്തിനീ സാഹസം" ശാസ്ത്രം ചര്ത്രത്തിൽ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയുടെ മുഖവുര
  4. http://www.npg.org.uk/collections/search/person.php?LinkID=mp05080
  5. http://books.google.co.in/books?id=yZQElvblpvYC&redir_esc=y
  6. http://www.oxforddnb.com/index/7/101007746/
  7. https://en.wikipedia.org/wiki/Biographical_Memoirs_of_Fellows_of_the_Royal_Society
  8. www.fasebj.org/content/21
"https://ml.wikipedia.org/w/index.php?title=ജെ.ഡി._ബർണൽ&oldid=2895432" എന്ന താളിൽനിന്ന് ശേഖരിച്ചത്