ഒരു പ്രമുഖ വ്യവസായിയും വ്യവസായിയും മഹാത്മാഗാന്ധിയുടെ അടുത്ത അനുയായിയുമായിരുന്നു ശാന്തി കുമാർ മൊറാർജി(1902-1982).

ആദ്യകാലജീവിതംതിരുത്തുക

കപ്പൽ, തുണിമിൽ വ്യവസായങ്ങളുടെ ഉടമയായിരുന്ന നരോത്തം മൊറാർജിയുടെ മകനായി ജനിച്ചു. ഹാരോ സ്കൂളിൽ നിന്നും അദ്ദേഹം വിദ്യാഭ്യാസം നേടി[1]. എസ്.എസ്. ലോയൽറ്റി എന്ന കപ്പലിന്റെ ലണ്ടനിലേക്കുള്ള ആദ്യ യാത്രയിൽ നരോത്തം മൊറാർജി മൊറാർജി, വാൽചന്ദ് ഹീരാചന്ദ് തുടങ്ങിയ പ്രമുഖരോടൊത്ത് പങ്കെടുത്തു. സുമതി മൊറാർജിയെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തിൽ അവർക്ക് കുട്ടികളുണ്ടായിരുന്നില്ല. 1929 ൽ പിതാവ് സേഠ്നരോത്തം മൊറാർജിയുടെ മരണശേഷം സിന്ധ്യ സ്റ്റീംഷിപ്പ് കമ്പനി ചെയർമാനായി.

ഗാന്ധിജിക്കൊപ്പംതിരുത്തുക

തന്റെ പിതാവ് വഴി ചെറുപ്പത്തിൽ തന്നെ മഹാത്മാഗാന്ധിയുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തി. ഗാന്ധിജിയുടെ സ്വാധീനത്താൽ വളരെ ചെറുപ്പത്തിൽ ഖാദി ധരിക്കുവാൻ തുടങ്ങി. അദ്ദേഹവും ഭാര്യയും ജീവിതത്തിൽ ഉടനീളം മഹാത്മാഗാന്ധിയുടെ സഹപ്രവർത്തകരും വിശ്വസ്തരുമായി തുടർന്നു. കസ്തൂർബാ ഗാന്ധി ജയിലിൽ മരിച്ചപ്പോൾ അടുത്ത ബന്ധുക്കൾക്കൊപ്പം ശാന്തി കുമാറും കൂടെയുണ്ടായിരുന്നു. 1944 ൽ കസ്തൂർബയുടെ മരണശേഷം ഗാന്ധിജി പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ നിന്ന് മോചിതനായപ്പോൾ തന്റെ മോശമായ ആരോഗ്യം വീണ്ടെടുക്കാനായി ശാന്തി കുമാർ മൊറാർജിയുടെ ജുഹുവിലെ ബംഗ്ലാവിൽ കുറച്ചുകാലം താമസിക്കുകയുണ്ടായി. സരോജിനി നായിഡുവും വിജയലക്ഷ്മി പണ്ഡിറ്റും ഇക്കാലത്ത് ഇതേ വീട്ടിൽ താമസിച്ചു. കൂടാതെ, ബഹുഗുണ, വല്ലഭായി പട്ടേൽ, ജവഹർലാൽ നെഹ്റു, വൈകുണ്ഠ് മേത്ത, ജി. എൽ. മേത്ത, ജയപ്രകാശ് നാരായൺ, മൗലാനാ ആസാദ്, രാജേന്ദ്രപ്രസാദ് തുടങ്ങിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മറ്റു പ്രധാന നേതാക്കളുമായി ശാന്തികുമാർ വളരെ അടുപ്പത്തിലായിരുന്നു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലും അനവധി ധർണ്ണകളിലുമടക്കം ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹവും ഭാര്യയും സജീവമായി പങ്കെടുത്തു[2][3][4][5][6][7][8].

ഇന്ത്യ വിഭജിക്കപ്പെട്ട സമയത്ത്, പാകിസ്താനിൽ കുടുങ്ങിയ ദളിതരെ സൗജന്യമായി ഇന്ത്യയിലെത്തിക്കുവാൻ മഹാത്മാഗാന്ധിയുടെ ആവശ്യപ്രകാരം നിന്ന് ശാന്തി കുമാർ, ഷൂർജി വല്ലഭ്ദാസ് തുടങ്ങിയവർ കറാച്ചിയിലേക്ക് കപ്പലുകൾ അയച്ചിരുന്നു[9]. കസ്തൂർബാ ഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്റ്റിന്റെ മുഖ്യ പ്രായോജകരിൽ ഒരാളായിരുന്നു അദ്ദേഹം[10]. 1969 ൽ ഗാന്ധി ജന്മശദാബ്ദി പോസ്റ്റേജ് സ്റ്റാമ്പുകൾ വിതരണം ചെയ്തപ്പോൾ ഗാന്ധിജിയുടെ തപാൽ സ്റ്റാമ്പുകളുടെ രൂപകൽപ്പനയിൽ ശാന്തി കുമാർ നൽകിയ സഹായം തപാൽ വകുപ്പ് പരസ്യമായി അംഗീകരിക്കുകയുണ്ടായി[11].

മരണംതിരുത്തുക

1982-ൽ അദ്ദേഹം അന്തരിച്ചു[12].

അവലംബംതിരുത്തുക

 1. Penguin Books India (15 May 2015). The Portfolio Book of Great Indian Business Stories: Riveting Tales of Famous Business Leaders and Their Times. Penguin Books Limited. p. 89. ISBN 978-93-5214-021-3. ശേഖരിച്ചത് 23 March 2016.
 2. Verinder Grover (1 January 1994). Constitutional Schemes and Political Development in India: Towards Transfer of Power. Deep & Deep Publications. p. 706. ISBN 978-81-7100-539-0. ശേഖരിച്ചത് 23 March 2016.
 3. Aparna Basu (1 January 2001). G.L. Mehta, a Many Splendoured Man. Concept Publishing Company. pp. 118–. ISBN 978-81-7022-891-2. ശേഖരിച്ചത് 23 March 2016.
 4. Rajendra Prasad (1946). India Divided. Penguin Books India. p. 12. ISBN 978-0-14-341415-5. ശേഖരിച്ചത് 23 March 2016.
 5. Collected works, Volume 58 Gandhi (Mahatma) Publications Division, Ministry of Information and Broadcasting, Govt. of India, 1974
 6. Collected Works, Volume 89 Mahatma Gandhi Publications Division, Ministry of Information and Broadcasting, Government of India, 1983
 7. Rajendra Prasad (1984). Dr. Rajendra Prasad, correspondence and select documents: Volume seventeen. Presidency period January 1954 to december 1955. Allied. ISBN 978-81-7023-002-1.
 8. Krishnan Bhaskaran (1999). Quit India movement: a people's revolt in Maharashtra. Himalaya Pub. House. p. 152. ശേഖരിച്ചത് 23 March 2016.
 9. NANDITA BHAVNANI (29 July 2014). THE MAKING OF EXILE: SINDHI HINDUS AND THE PARTITION OF INDIA. Westland. p. 100. ISBN 978-93-84030-33-9. ശേഖരിച്ചത് 23 March 2016.
 10. Kasturba Gandhi National Memorial Trust, Indore, India (1962). Kasturba memorial. s.n. pp. 229, 237, 242. ശേഖരിച്ചത് 23 March 2016.CS1 maint: multiple names: authors list (link)
 11. Gandhi Birth Centenary Postage Stamps, 1969. Mani Bhavan Gandhi Sangrahalaya. 1972. p. 7. ശേഖരിച്ചത് 23 March 2016.
 12. Oceanite. Maritime Union of India. 1982. p. 6. ശേഖരിച്ചത് 23 March 2016.
"https://ml.wikipedia.org/w/index.php?title=ശാന്തി_കുമാർ_മൊറാർജി&oldid=3086050" എന്ന താളിൽനിന്ന് ശേഖരിച്ചത്