പ്രമുഖ മലയാളചലച്ചിത്ര സംവിധായകരിലൊരാളാണ് ശരത്

ശരത്

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിൽ ജനിച്ചു.പബ്ലിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥനാണ്. ആദ്യ ചിത്രമായ സായാഹ്നം മികച്ച ചിത്രം, മികച്ച നടൻ ഉൾപ്പെടെ ഏഴ് സംസ്ഥാന അവാർഡുകൾ നേടി. നിരവധി ഹ്രസ്വചിത്രങ്ങളും ശരത് ഒരുക്കിയിട്ടുണ്ട്. പ്രൊഫ. ഒ.എൻ.വി.യുടെ കവിതയെ അടിസ്ഥാനമാക്കി 'ഭൂമിക്കൊരു ചരമഗീതം' എന്ന ഡോക്യു ഫിക്ഷൻ, ഹ്രസ്വചിത്രങ്ങളായ രാജാരവിവർമയെപ്പറ്റിയുള്ള 'പെയിന്റഡ് എപ്പിക്‌സ്', കേരളത്തിന്റെ പരിസ്ഥിതിപ്രശ്‌നങ്ങളും ആഗോളീകരണവും ചർച്ചചെയ്യുന്ന 'ക്ലൗഡ്‌സ് ഓവർ കേരള' (ഇംഗ്ലീഷ്) തുടങ്ങിയ ഹ്രസ്വചിത്രങ്ങളും ശരത് സംവിധാനം ചെയ്തിട്ടുണ്ട്![1]

ഫിലിമോഗ്രാഫി

തിരുത്തുക
  • സായാഹ്നം
  • സ്ഥിതി
  • ശീലാബതി
  • ദി ഡിസയർ എ ജേർണി ഓഫ്‌ എ വുമൺ
  • ഭൂമിക്കൊരു ചരമഗീതം( ഡോക്യു ഫിക്ഷൻ,)
  • പെയിന്റഡ് എപ്പിക്‌സ് (ഹ്രസ്വചിത്രം)
  • ക്ലൗഡ്‌സ് ഓവർ കേരള (ഹ്രസ്വചിത്രം)
  1. http://www.mathrubhumi.com/movies/welcome/printpage/1024/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ശരത്_(സംവിധായകൻ)&oldid=3645921" എന്ന താളിൽനിന്ന് ശേഖരിച്ചത്